Home> Business
Advertisement

Budget 2022 Speech Live | രാജ്യം ഡിജിറ്റൽ കറൻസിലേക്ക് ; LIC സ്വകാര്യവൽക്കരണം ഉടൻ; നിർമല സീതരാമന്റെ ബജറ്റ് അവതരണം അവസാനിച്ചു

General Budget 2022 Live Update : പാർലമെന്റിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു തുടങ്ങി

Budget 2022 Speech Live | രാജ്യം ഡിജിറ്റൽ കറൻസിലേക്ക് ; LIC സ്വകാര്യവൽക്കരണം ഉടൻ; നിർമല സീതരാമന്റെ ബജറ്റ് അവതരണം അവസാനിച്ചു
LIVE Blog

Budget 2022 Live Update : കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തിന്റെ സാമ്പിത്തക വ്യവസ്ഥ കരകയറുന്നു എന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിലൂടെ അറിയിച്ചു. എയർ ഇന്ത്യക്ക് പിന്നാലെ എൽഐസിയുടെ സ്വകാര്യ വൽക്കരണവും 5ജി സ്പെക്ട്രത്തിന്റെ ലേലവും ഉടനുണ്ടാകുമെന്ന് നിർമലാ സീതാരാമൻ ബജറ്റിൽ വ്യക്തമാക്കി. രണ്ടാം മോദി സർക്കാരിന്റെ നാലാം ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ ഇവയൊക്കെയാണ്.

01 February 2022
12:45 PM

ജിഎസ്ടിയിൽ വൻ മുന്നേറ്റമെന്ന് നിർമല സീതരാമൻ

12:30 PM

ആർബിഐയുടെ ഡിജിറ്റൽ കറൻസി 2022-23 സാമ്പത്തിക വർഷത്തിൽ വരും. ബ്ലോക്ക് ചെയിൻ തുടങ്ങിയ മറ്റ് സാങ്കേതിക സൌകര്യങ്ങൾ ഏർപ്പെടുത്തിയാകും ഡിജിറ്റൽ റുപ്പീ അവതരിപ്പിക്കുക

12:30 PM

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില കുറയും

12:30 PM

നികുതി സ്ലാബുകളിൽ മാറ്റമില്ല

12:30 PM

SEZ നിയമങ്ങളിൽ മാറ്റം വരുത്തും

12:15 PM

തെറ്റുകൾ തിരുത്തി ഐടി റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷം വരെ സമയം

12:30 PM

ഐടി റിട്ടേൺ പരിഷ്കരിക്കും, ഇനി പുതിയ രീതി

12:30 PM

സർക്കാർ ജീവനക്കാർക്ക് എൻപിഎസ് നിക്ഷേപത്തിന് 14 ശതമാനം നികുതി ഇളവ്.

12:15 PM

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനായി മൂന്ന് പദ്ധതികൾ

12:00 PM

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങിന് സൌകര്യങ്ങൾ മെച്ചപ്പെടുത്തും

12:00 PM

5ജി സ്പെക്ട്രം ലേലം ഈ വർഷം നടക്കും

12:00 PM

2022-23ല്‍ കാല്‍ ലക്ഷം കിലോമീറ്റര്‍ ദേശീയ പാത വികസിപ്പിക്കും

12:00 PM

ഒരു ഭൂമി ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കും

12:00 PM

സ്ത്രീ ശാക്തീകരണത്തിന് മൂന്നു പദ്ധതികള്‍

മിഷന്‍ ശക്തി,

മിഷന്‍ വാത്സല്യ,

പോഷണ്‍ 2.0 

11:45 AM

താങ്ങുവില തൂടരും. ഗോതമ്പിന്റെ താങ്ങുവിലയായി കര്‍ഷകര്‍ക്ക് 2.3 ലക്ഷം കോടി നല്‍കും. 1208 ലക്ഷം ടണ്‍ ഗോതമ്പ് സംഭരിക്കും, 1.63 കോടി കര്‍ഷകര്‍ക്ക് നേട്ടം

11:45 AM

എക്സ്പ്രസ് വേ വികസനത്തിന് പിഎം ഗതി ശക്തി പദ്ധതി..20,000 കോടി രൂപ ചെലവിടും

11:45 AM

ജലജീവൻ മിഷന് 60,000 കോടി

11:45 AM

75 ജില്ലകളിലായി 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റ് ആരംഭിക്കും

11:45 AM

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് 1500 കോടി

11:45 AM

പിഎം ആവാസ യോജന പദ്ധതിക്കായി 48,000 കോടി 

11:45 AM

പിഎം ആവാസ യോജന പദ്ധതിയിലൂടെ 80 ലക്ഷം ഭവനങ്ങളുടെ നിർമാണം പൂർത്തിയായി

11:45 AM

2 ലക്ഷം അങ്കണവാടികൾ ഉദ്ദാരണം ചെയ്യും

11:45 AM

400 വിവിധ ചാനലുകളിലൂടെ പിഎം ഇ-വിദ്യാ സംപ്രേഷണം ചെയ്യും

11:45 AM

ഡിജിറ്റൽ യൂണിവേഴ്സിറ്റികൾക്ക് തുടക്കമിടും

11:45 AM

സ്റ്റാർട്ട് അപ്പുകൾക്കായി ഡ്രോൺ ശക്തി പദ്ധതി

11:45 AM

5 നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധികൾ അവസാനഘട്ടത്തിൽ

11:45 AM

400 വന്ദെ ഭാരത് ട്രയിൻ സർവീസുകൾ ആരംഭിക്കും

11:45 AM

രാജ്യത്ത് പുതിയ 100 പുതിയ കാർഗോ ടെർമിനലുകൾ വരും

11:45 AM

മേക്ക് ഇൻ ഇന്ത്യയിലൂടെ ആറ് മില്യൺ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും

11:45 AM

എൽഐസിയുടെ സ്വകാര്യവൽക്കരണം ഉടൻ

11:30 AM

2023 ഓടെ ഇ-പാസ്പോർട്ട് നിലവിൽ വരും

11:30 AM

വിഷരഹിത കൃഷിക്ക് പ്രത്യേക പദ്ധതി. ഓർഗാനിക് കൃഷിരീതി പ്രോത്സാഹിപ്പിക്കും

11:30 AM

കോവിഡ് കാലത്ത് നിന്ന് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മുന്നേറുന്നു

11:15 AM

കോവിഡ് പ്രതിസന്ധി മറികടക്കാൻ രാജ്യം സജ്ജമെന്ന് ധനകാര്യ മന്ത്രി നിർമല സീതരാമൻ

11:30 AM

#Budget2022 അടുത്ത 3 വർഷത്തിനുള്ളിൽ മികച്ച കാര്യക്ഷമതയോടെ 400 വന്ദേ ഭാരത് ട്രെയിനുകൾ കൊണ്ടുവരും; 100 PM ഗതി ശക്തി കാർഗോ ടെർമിനലുകൾ അടുത്ത 3 വർഷത്തിനുള്ളിൽ വികസിപ്പിക്കുകയും മെട്രോ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനുള്ള നൂതന മാർഗങ്ങൾ നടപ്പിലാക്കുകയും ചെയ്യും

 

11:15 AM

#Budget2022 കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരെ അനുഭവിച്ചവരെ സ്മരിച്ചു കൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചത്. പ്രതിസന്ധികൾ മറികടക്കാൻ രാജ്യം സജ്ജമാണെന്നും. വാക്സിനേഷൻ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായകമായെന്നും ധനമന്ത്രി. 

 

11:15 AM

#Budget2022 ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി  

 

10:45 AM

#Budget2022 ബജറ്റിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പാർലമെന്റിൽ നടന്ന യോഗത്തിലാണ് ബജറ്റ് അംഗീകരിച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉടൻ ബജറ്റ് അവതരിപ്പിക്കും.

 

10:30 AM

#Budget2022 കേന്ദ്ര മന്ത്രിസഭാ യോഗത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ എത്തി

 

10:15 AM

#Budget2022 പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ പാർലമെന്റിലെത്തി

 

10:15 AM

#Budget2022 ധനമന്ത്രി പാർലമെന്റിൽ

 

10:00 AM

#Budget2022 കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി

 

10:00 AM

#Budget2022 ബജറ്റ് ദിനത്തിൽ ഉണർവോടെ ഓഹരി വിപണിയും. സെൻസെക്സ് 544.97 പോയിന്റ് ഉയർന്നാണ് വ്യാപാരം തുടങ്ങിയത്

 

09:45 AM

#Budget2022 കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ധനകാര്യ സഹമന്ത്രിമാരായ ഡോ ഭഗവത് കിഷൻറാവു കരാഡ്, ശ്രീ പങ്കജ് ചൗധരി, ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ചു

 

09:30 AM

#Budget2022 നിർമല സീതാരാമൻ 2022-2023 ലെ കേന്ദ്ര ബജറ്റ് രാവിലെ 11 മണിക്ക് പാർലമെന്റിൽ അവതരിപ്പിക്കും

 

09:30 AM

#Budget2022 കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി

 

09:15 AM

#Budget2022 ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിൽ നിന്നും പുറപ്പെട്ടു 

 

 

09:15 AM

#Budget2022 ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയംത്തിൽ നിന്നും പുറപ്പെട്ടു

 

09:00 AM

#Budget2022 ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. 

 

08:45 AM

#Budget2022 ഓരോ മേഖലയുടെയും ആവശ്യങ്ങൾക്കനുസൃതമായി ധനമന്ത്രി നിർമല സീതാരാമൻ എല്ലാവരേയും ഉൾക്കൊള്ളുന്ന ബജറ്റ് അവതരിപ്പിക്കും.ഇന്നത്തെ ബജറ്റ് എല്ലാവർക്കും ഗുണം ചെയ്യുമെന്നും എല്ലാ മേഖലകൾക്കും കർഷകർ ഉൾപ്പെടെയുള്ളവർക്ക് ഇന്നത്തെ ബജറ്റിൽ പ്രതീക്ഷയുണ്ടെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.  

 

08:30 AM

#Budget 2022 മന്ത്രിമാരായ പങ്കജ് ചൗധരിയും ഭഗവത് കരാദും ധനമന്ത്രാലയത്തിലെത്തി..

 

08:30 AM

ഇന്ന് പാർലമെന്റിൽ #UnionBudget2022 അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് തന്റെ വസതിയിൽ പൂജ നടത്തുന്നു

 

 

07:00 AM

ബജറ്റിനെ സംബന്ധിച്ച മൂന്ന് പ്രധാന കാര്യങ്ങൾ (Three more important things about the budget)

>> 2017ന് മുമ്പ് റെയിൽവേ ബജറ്റ് പ്രത്യേകം അവതരിപ്പിച്ചിരുന്നെങ്കിലും 2017ൽ പൊതുബജറ്റുമായി ലയിപ്പിക്കുകയായിരുന്നു.

>> ഇതുവരെയുള്ള ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം 2020-ലാണ് നടന്നത്.  അന്ന് ധനമന്ത്രി നിർമല സീതാരാമൻ രണ്ട് മണിക്കൂറും 40 മിനിറ്റും ബജറ്റ് പ്രസംഗം നടത്തി. 1977 ൽ മുൻ ധനമന്ത്രി എച്ച്എം പട്ടേലാണ് രാജ്യത്തെ ഏറ്റവും ചെറിയ ബജറ്റ് അവതരിപ്പിച്ചത്. ഇതൊരു ഇടക്കാല ബജറ്റായിരുന്നു, 800 വാക്കുകൾ മാത്രമായിരുന്നു ഇത്.

>> എല്ലാ വർഷവും ഹൽവ ചടങ്ങിലൂടെയാണ് ബജറ്റിന്റെ അച്ചടി ജോലികൾ നോർത്ത് ബ്ലോക്കിൽ നടന്നത്. ഈ സമയത്ത് ധനകാര്യ മന്ത്രാലയത്തിലെ ഒരു വലിയ കടായിയിൽ ഹൽവ ഉണ്ടാക്കുമായിരുന്നു. എന്നാൽ ഇത്തവണ കൊവിഡ് കാരണം ഹൽവ ചടങ്ങ് നടക്കാതെ വന്നതോടെ ബജറ്റ് ടീമിൽ പങ്കെടുക്കുന്നവർക്ക് മിഠായി നൽകുകയായിരുന്നു. 

06:15 AM

'ലെതർ ബാഗ്' എന്നർത്ഥം വരുന്ന ബൂഗെറ്റ്  (Bougette) എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ബജറ്റ് യഥാർത്ഥത്തിൽ ഉരുത്തിരിഞ്ഞത്. ഇതിൽ ഏറ്റവും പ്രധാനമായ കാര്യം  ബജറ്റ് എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ എവിടെയും പരാമർശിച്ചിട്ടില്ലയെന്നതാണ്. ഭരണഘടനയുടെ 112-ാം അനുച്ഛേദത്തിൽ 'വാർഷിക സാമ്പത്തിക പ്രസ്താവന' എന്ന പദമാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. അതായത് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയെങ്കിലും'ബജറ്റ്' എന്ന വാക്ക് ഇവിടെ അവശേഷിക്കുകയാണ്. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ 1947 നവംബർ 26-ന് ആദ്യമായി ആർ.കെ. ഷൺമുഖം ചെട്ടിയാണ് പാർലമെന്റിൽ രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചത്. ആർ.കെ ഷൺമുഖം ചെട്ടി സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ധനമന്ത്രിയായിരുന്നു. അന്ന് അദ്ദേഹം പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കാൻ ഒരു ബ്രീഫ്കേസുമായിട്ടാണ് എത്തിയത്.   

06:00 AM

ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1860 ലാണ്.  അക്കാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായിരുന്ന പ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ James Wilson ആണ്‌ ബജറ്റ് അവതരിപ്പിച്ചത്.

Read More