Home> Business
Advertisement

Latest Update on PM Kisan 14th Installment: പിഎം കിസാൻ 14-ാം ഗഡു ജൂലൈ 28 ന് കർഷകര്‍ക്ക് ലഭിക്കും!!

Latest Update on PM Kisan 14th Installment: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു സംബന്ധിച്ച ഒരു നിര്‍ണ്ണായക വിവരമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. അതായത്, കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ജൂലൈ 28 ന് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും.

Latest Update on PM Kisan 14th Installment: പിഎം കിസാൻ 14-ാം ഗഡു ജൂലൈ 28 ന് കർഷകര്‍ക്ക് ലഭിക്കും!!

Latest Update on PM Kisan 14th Installment: രാജ്യത്തെ നിര്‍ധനരായ കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana) ആരംഭിക്കുന്നത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്. 

Also Read:  Opposition Meeting Update: ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികള്‍ ഇന്ന് ഒത്തുചേരുന്നു, സോണിയ, രാഹുല്‍ പങ്കെടുക്കും
 
രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 

Also Read:  Delhi Flood Update: യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, ആശങ്കയില്‍ ഡല്‍ഹി 
 

കഴിഞ്ഞ ഫെബ്രുവരി 27ന് സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു  കൈമാറിയിരുന്നു.   ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ പദ്ധതിയുടെ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ്.  

അതേസമയം, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു സംബന്ധിച്ച ഒരു നിര്‍ണ്ണായക വിവരമാണ് ഇപ്പോള്‍  കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്.  അതായത്, കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ജൂലൈ 28 ന് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും. ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലാണ്  14-ാം ഗഡു വിതരണം ചെയ്യേണ്ടത്. പ്രധാനമന്ത്രി കിസാൻ നിധിയുടെ പണം ജൂലൈ  28ന് വിതരണം ചെയ്യുമെന്ന് കൃഷി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നു.  

രാജ്യത്തെ 9 കോടി കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രധാനമന്ത്രി മോദി ജൂലൈ 28 ന് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി കർഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ കൈമാറും.  

കര്‍ഷകരെ സഹായിയ്ക്കുന്നതിനായി  കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിയ്ക്കുന്ന ഈ പദ്ധതിയില്‍ ഇപ്പോള്‍ നിരവധി മാറ്റങ്ങള്‍ ആണ് ഉണ്ടായിരിയ്ക്കുന്നത്. നേരത്തെ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ ഗുണഭോക്താവിന്‍റെ  സ്റ്റാറ്റസ് പരിശോധിക്കുന്ന രീതി പൂർണമായും മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷനും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഗുണഭോക്താവിന്‍റെ സ്റ്റാറ്റസ് പരിശോധിക്കാന്‍ നിങ്ങൾക്ക് രജിസ്ട്രേഷൻ നമ്പർ ആവശ്യമാണ്.

പ്രധാനമന്ത്രി കിസാൻ യോജനയുടെ പണം ആർക്ക് ലഭിക്കും?
നിങ്ങളും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇൻസ്‌റ്റാൾമെന്‍റിന്‍റെ  ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇതിനായി നിങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം ഇ-കെവൈസി ചെയ്യേണ്ടതുണ്ട്. അന്തിമമായി നൽകിയ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ നിങ്ങൾ ഗുണഭോക്തൃ ലിസ്റ്റിൽ പരിശോധിക്കണം.

ഗുണഭോക്താക്കളുടെ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം
 ആദ്യം പിഎം കിസാന്‍റെ പോർട്ടല്‍ സന്ദര്‍ശിക്കുക. 
ഇവിടെ 'Former's Corner' എന്നതിന് താഴെ 'Beneficiary List' ക്ലിക്ക് ചെയ്യുക.
ഇപ്പോൾ സംസ്ഥാനം, ജില്ല, തഹസിൽ, ബ്ലോക്ക്, വില്ലേജ് തിരഞ്ഞെടുക്കുക.
റിപ്പോർട്ട് ലഭിക്കാൻ ടാബിൽ ക്ലിക്ക് ചെയ്യുക.

eKYC ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം
- PM-KISAN-ന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഇവിടെ വലതുവശത്ത് നൽകിയിരിക്കുന്ന EKYC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ ആധാർ കാർഡ് നമ്പറും ക്യാപ്‌ച കോഡും നൽകുക, ഇപ്പോൾ സേര്‍ച്ച്‌ എന്ന ഓപ്ഷനില്‍  ക്ലിക്കുചെയ്യുക.
ഇനി ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകുക.
OTP-യ്‌ക്കായി ക്ലിക്ക് ചെയ്‌ത് നൽകിയിരിക്കുന്ന സ്ഥലത്ത് OTP നൽകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More