Home> Business
Advertisement

PM Kisan 14th Installment: പിഎം കിസാന്‍ 14-ാം ഗഡു എന്ന് ലഭിക്കും? കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്....

PM Kisan 14th Installment: പി.എം കിസാൻ 14-ാം ഗഡു എന്ന് കര്‍ഷകര്‍ക്ക് ലഭിക്കും എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിരിയ്ക്കുകയാണ്. അതായത്, ക്രമമനുസരിച്ച്‌ പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയങ്ങളിലാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്.

PM Kisan 14th Installment: പിഎം കിസാന്‍ 14-ാം ഗഡു എന്ന് ലഭിക്കും? കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്....

PM Kisan 14th Installment: രാജ്യത്തെ നിര്‍ധനരായ കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana). രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സാമ്പത്തിക വർഷവും 6,000 രൂപയുടെ ആനുകൂല്യങ്ങൾ നല്‍കുന്നു.  

Also Read:  Post Office Scheme: 10 വര്‍ഷംകൊണ്ട് പണം ഇരട്ടിയാക്കും ഈ  പോസ്റ്റ് ഓഫീസ് പദ്ധതി  

 

വര്‍ഷം തോറും 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് നിര്‍ധനരായ കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 

Also Read:  Satyapal Malik CBI Notice: സത്യം പറഞ്ഞ് ചിലരുടെ പാപങ്ങൾ ഞാൻ തുറന്നുകാട്ടി, അതിനാലാവാം 'വിളി' വന്നു, സിബിഐ നോട്ടീസില്‍ സത്യപാൽ മാലിക്

പിഎം കിസാൻ സമ്മാൻ നിധി യോജനയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും സമയാസമയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നു. രാജ്യത്തെ കര്‍ഷകര്‍ പദ്ധതിയുടെ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ്. ഫെബ്രുവരി 27ന് കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു സർക്കാർ കൈമാറിയിരുന്നു

അതേസമയം, പി.എം കിസാൻ 14-ാം ഗഡു എന്ന് കര്‍ഷകര്‍ക്ക് ലഭിക്കും എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിരിയ്ക്കുകയാണ്. അതായത്, ക്രമമനുസരിച്ച്‌ പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയങ്ങളിലാണ്  കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം, ഇതേ കാലയളവിൽ ലഭിച്ച 11-ാം ഗഡു 2022 മെയ് 31നാണ് ലഭിച്ചത്. എന്നാല്‍, റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തവണ 14-ാം ഗഡു നേരത്തെ ലഭിക്കും.  

ഇത്തവണ മെയ് 15 ഓടെ സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് തുക അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറയുന്നു. ഇത്തവണ കാലവർഷക്കെടുതിയിൽ കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചതിനാൽ ഗഡു തുക ഉടൻ കൈമാറാനാണ് സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. അതായത്, കർഷകർക്കുള്ള ധനസഹായം എത്രയും പെട്ടെന്ന് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നു. എന്നാൽ, ഇത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 
 
  

Read More