Home> Business
Advertisement

Kia Carens | 2022ലെ കാർ വിപണിക്ക് തുടക്കമിട്ട് കിയ; പുതിയ മോഡൽ കാരൻസിന്റെ ബുക്കിങ് തിയതി പുറത്ത് വിട്ടു

Kia Carens - 5 വേരിയന്റുകളിലായിട്ടാണ് കാർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Kia Carens | 2022ലെ കാർ വിപണിക്ക് തുടക്കമിട്ട് കിയ; പുതിയ മോഡൽ കാരൻസിന്റെ ബുക്കിങ് തിയതി പുറത്ത് വിട്ടു

സെൽറ്റോസ്, സോണറ്റ് കാർണിവൽ എന്നീ ഹിറ്റ് മോഡലുകൾക്ക് ശേഷം ദക്ഷിണ കൊറിയൻ ഓട്ടോമൊബൈൽ നിർമാതാക്കളായ കിയ തങ്ങളുടെ പുതിയ കാർ കാരൻസ് (Kia Carens) വിപണിയിലേക്കെത്തിക്കുന്നു. കാറിന്റെ പ്രീ-ബുക്കിങ് തിയതി കമ്പനി പുറത്ത് വിട്ടു. ജനുവരി 14 മുതൽ കാർ ബുക്ക് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 

5 വേരിയന്റുകളിലായിട്ടാണ് കാർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷുറി, ലക്ഷുറി പ്ലസ് എന്നീ 5 വേരിയന്റുകളാണ് വിപണിയിൽ എത്തുന്നത്. 6-7 സീറ്ററുള്ള കാറിന് ഏകദേശം 12 ലക്ഷം (പ്രീമിയം) മുതൽ 20 ലക്ഷം (ലക്ഷുറി പ്ലസ്) വരെയാകാം വില എന്നാണ് പ്രഥമിക നിഗമനങ്ങൾ. 

ALSO READ : ഓരോ ചാർജിലും 1000 കിലോമീറ്റർ താണ്ടാനുള്ള കരുത്ത്; പുതിയ ഇലക്ട്രിക് കാർ അവതരിപ്പിച്ച് മെഴ്സിഡസ് ബെൻസ്

ഡീസൽ പെട്രോൾ എഞ്ചിനുകളിൽ കാർ  ലഭ്യമാണ് കിയ അറിയിച്ചിരുന്നു.  പ്രീമിയം, പ്രസ്റ്റീജ് വേരിയന്റുകളിൽ 115 എച്ച്പി 1.5 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും. മറ്റ് മിഡ്, ഉയർന്ന വേരിയന്റുകളിൽ 140 എച്ച്പി, 1.4 ലിറ്റർ ടർബോ -പെട്രോൾ എഞ്ചിനുകളായിരിക്കും. കുടാതെ 115 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിനും ലഭ്യമാണ്. 

ALSO READ : ഹ്യുണ്ടായിയെ പിന്നിലാക്കി ടാറ്റാ; ഇന്ത്യയിൽ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ, ഒന്നാം സ്ഥാനം മാരുതി സുസൂക്കി

ഇതിന് പുറമെ മൂന്ന് ഗിയർ ട്രാൻസ്മിഷൻ ഓപ്ഷൻ കിയ നൽകുന്നുണ്ട്. 6എംടി, 7 ഡിസിടി, 6 എടി. 7 ഡിസിടി 1.4 ലിറ്റർ ടബോ -പെട്രോളിന് മാത്രമെ ലഭിക്കു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More