Home> Business
Advertisement

Jobs in Amazon: 55,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി ഓൺലൈൻ ഷോപ്പിംഗ് ഭീമൻ ആമസോണ്‍

ആമസോണ്‍ കരിയര്‍ മേള ഈ മാസം ആരംഭിക്കും. ആഗോളതലത്തില്‍ 55,000 പേരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 40,000 പേരുടെ നിയമനം അമേരിക്കയില്‍തന്നെ ആയിരിയ്ക്കുമെന്നാണ് കമ്പനി അറിയിയ്ക്കുന്നത്.

Jobs in Amazon: 55,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി ഓൺലൈൻ ഷോപ്പിംഗ് ഭീമൻ ആമസോണ്‍

New York: ആമസോണ്‍ കരിയര്‍ മേള ഈ മാസം ആരംഭിക്കും. ആഗോളതലത്തില്‍  55,000 പേരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ഇതില്‍  40,000 പേരുടെ നിയമനം അമേരിക്കയില്‍തന്നെ  ആയിരിയ്ക്കുമെന്നാണ് കമ്പനി അറിയിയ്ക്കുന്നത്.

ആഗോളതലത്തില്‍ കോര്‍പ്പറേറ്റ്, ടെക്നോളജി റോളുകള്‍ക്കായാണ്  55,000 പേരെ നിയമിക്കാന്‍ കമ്പനി പദ്ധതിയിടുന്നതെന്ന് Amazon  ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡി ജാസി  പറഞ്ഞു.  

മറ്റ് ബിസിനസുകള്‍ക്കിടയില്‍ റീട്ടെയില്‍, ക്ലൗഡ്, പരസ്യം എന്നിവയില്‍ ഡിമാന്‍ഡ് നിലനിര്‍ത്താന്‍  കമ്പനിക്ക്  കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമാണ്. ബ്രോഡ്‌ബാന്‍ഡ് ആക്‌സസ് വിപുലീകരിക്കുന്നതിനായി ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള കമ്പനിയുടെ  പുതിയ പദ്ധതിയില്‍ ധാരാളം പുതിയ നിയമനങ്ങള്‍ ആവശ്യമായി വരുമെന്നും  ജൂലൈയില്‍ ആമസോണിന്‍റെ ഉന്നത പദവിയില്‍ എത്തിയതിന് ശേഷമുള്ള തന്‍റെ ആദ്യ അഭിമുഖത്തില്‍ ആന്‍ഡി ജാസി (Andy Jassy)  വ്യക്തമാക്കി.

ലോകമെമ്പാടും  കോവിഡ് വ്യാപിച്ച സമയത്ത് വളരെയധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഈ അവസരത്തില്‍ വ്യത്യസ്തവും പുതിയതുമായ ജോലികളെക്കുറിച്ച്‌ ചിന്തിക്കുന്ന ധാരാളം ആളുകള്‍ ഉണ്ടെന്നും  അവര്‍ക്ക് അവസരം ഒരുക്കുകയാണ് കമ്പനി ചെയ്യുന്നതെന്നും  ജാസി പറഞ്ഞു. അമേരിക്ക, ഇന്ത്യ, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് മുഖ്യമായും നിയമനങ്ങള്‍ നടക്കുക എന്നും അദ്ദേഹം പറഞ്ഞു.

Also Read: Amazon CEO സ്ഥാനത്തുനിന്നും ജെഫ് ബെസോസ് ഇന്ന് പടിയിറങ്ങുന്നു

അതേസമയം,  ആമസോണിന്‍റെ വാര്‍ഷിക തൊഴില്‍ മേള സെപ്റ്റംബര്‍ 15 നാണ് ആരംഭിക്കുന്നത്.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://www.amazoncareerday.com എന്ന സൈറ്റില്‍ അപേക്ഷകള്‍ അയക്കാവുന്നതാണ്. 

Also Read: Andy Jassy: Amazon CEO പദവിയില്‍ എത്തുന്ന ആൻഡി ജാസി ആരാണ്? അറിയാം

പുതിയ നിയമനങ്ങള്‍ നടക്കുന്നതോടെ  ആമസോണിന്‍റെ  ടെക്, കോര്‍പ്പറേറ്റ് ജീവനക്കാരുടെ എണ്ണത്തില്‍  20% വര്‍ദ്ധനവുണ്ടാക്കുമെന്നും നിലവില്‍ ആഗോളതലത്തില്‍ ഏകദേശം 275,000 തൊഴിലാളികള്‍ ഉണ്ടെന്നും ആന്‍ഡി ജാസി അറിയിച്ചു.

റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കയിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴില്‍ദാതാവാണ്   ആമസോണ്‍.  2020ലും ആമസോണ്‍ നിരവധി  പേരെ നിയമിച്ചിരുന്നു.  വെയര്‍ഹൗസിലും ഡെലിവറി പ്രവര്‍ത്തനങ്ങളിലുമായി 5,00,000 ത്തിലധികം ആളുകളെയാണ് കമ്പനി പുതുതായി നിയമിച്ചത്.  

കൂടുതല്‍ വെയര്‍ഹൗസുകള്‍ നിര്‍മ്മിക്കുന്നതിനും തൊഴിലാളികളുടെ ശമ്പളം   വര്‍ദ്ധിപ്പിക്കുന്നതിനും  കമ്പനി  വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More