Home> Business
Advertisement

Indian Railway: ട്രെയിനിൽ സീറ്റ് ഒഴിവുണ്ടെങ്കില്‍ alert, ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം, IRCTC ഒരുക്കുന്ന പുതിയ സൗകര്യത്തെക്കുറിച്ച് അറിയാം

ട്രെയിന്‍ ടിക്കറ്റ് ലഭിച്ചില്ലേ? വിഷമിക്കേണ്ട, ബെർത്ത് ഒഴിവുണ്ടെങ്കില്‍ Alert ലഭിക്കും, Railway ഒരുക്കുന്ന പുതിയ സൗകര്യം

Indian Railway: ട്രെയിനിൽ  സീറ്റ്  ഒഴിവുണ്ടെങ്കില്‍  alert, ഉടന്‍ ടിക്കറ്റ്  ബുക്ക് ചെയ്യാം,  IRCTC ഒരുക്കുന്ന പുതിയ  സൗകര്യത്തെക്കുറിച്ച് അറിയാം

IRCTC New Facility: ട്രെയിന്‍ ടിക്കറ്റ് ലഭിച്ചില്ലേ? വിഷമിക്കേണ്ട,   ബെർത്ത്  ഒഴിവുണ്ടെങ്കില്‍   Alert ലഭിക്കും,  Railway ഒരുക്കുന്ന പുതിയ  സൗകര്യം 

Indian Railway / IRCTC New Facility: മുന്‍പ് ട്രെയിനില്‍ യാത്ര ചെയ്യുക എന്നത്  ഏറെ ദുഷ്കരമായ സംഗതി ആയിരുന്നു. ഒന്നാമത് ടിക്കറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട്.  ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണ് എങ്കില്‍  റിസര്‍വേഷന്‍ ഇല്ലാതെ യാത്ര,  ബെർത്ത് ഒഴിവുണ്ടെങ്കിലും ടിക്കറ്റ്  സ്ഥിരീകരിക്കാന്‍ പെടുന്ന പാട്... അങ്ങനെ നീളുന്നു പ്രശ്നങ്ങളുടെ നീണ്ടനിര...

എന്നാല്‍ ഇന്ന് ആ കാലം മാറി.  ഇന്ന് ടിക്കറ്റ് ബുക്കിംഗില്‍ എജന്‍റുമാരുടെ കടന്നു കയറ്റമില്ല. ബുദ്ധിമുട്ടില്ലാതെ നമുക്ക് സ്വയം  ടിക്കറ്റ് ബുക്ക് ചെയ്യാം.  അതിനുള്ള എല്ലാ സംവിധാനങ്ങളും IRCTC ഒരുക്കിയിട്ടുണ്ട്.  

യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് IRCTC ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ ആവശ്യമായ മാറ്റങ്ങളും വരുത്താറുണ്ട്.  അത്തരത്തില്‍   IRCTC അടുത്തിടെ നടപ്പാക്കിയ പരിഷ്ക്കാരം യാത്രക്കാര്‍ക്ക് വലിയ  ഒരു അനുഗ്രഹമാണ്.      

മുന്‍പ്, സ്ഥിരീകരിച്ച ടിക്കറ്റ്  (Confirm Tickt) ലഭിക്കുന്നതിനായി മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക്  ചെയ്യേണ്ടിയിരുന്നു.   Confirm Tickt ലഭിക്കാത്ത സാഹചര്യത്തില്‍  തത്കാല്‍ അല്ലെങ്കില്‍ എജന്‍റുമാരെ സമീപിച്ചിരുന്നു. എന്നാല്‍ ഇന്ന് അതിന്‍റെ ആവശ്യമില്ല.   

Also Read: Indian Railway Online Ticket Booking: റെയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്‌താല്‍ ഉടന്‍ റീഫണ്ട്, ചെയ്യേണ്ടത് ഇത്രമാത്രം

മുന്‍പ് ട്രൈയി ട്രെയിനില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ അറിയാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. എന്നാല്‍ അതിന് മാറ്റം വന്നിരിയ്ക്കുകയാണ്.   ഒരു ട്രെയിനിൽ ഏതെങ്കിലും സീറ്റ് ഒഴിവുണ്ടെങ്കില്‍  അതെപ്പറ്റി നിങ്ങള്‍ക്ക് ഉടന്‍ തന്നെ  അറിവ് ലഭിക്കും.  ആ ടിക്കറ്റ് നിങ്ങള്‍ക്ക് ബുക്ക് ചെയ്യുവാനും സാധിക്കും.   IRCTC നടപ്പാക്കുന്ന പുതിയ സംവിധാനത്തെക്കുറിച്ച്  അറിയാം.

Push Notification 

IRCTC ആരംഭിച്ചിരിയ്ക്കുന്ന പുതിയ സംവിധാനമാണ്  പുഷ് നോട്ടിഫിക്കേഷന്‍ (Push Notification). ഈ സൗകര്യം യാത്രക്കാര്‍ക്ക് ഏറെ സഹായകരമാണ്.  Push Notification ലൂടെ സീറ്റ് ലഭ്യത ഉൾപ്പെടെ നിരവധി കാര്യങ്ങള്‍ യാത്രക്കാര്‍ക്ക് അറിയുവാന്‍ സാധിക്കും.   

അടുത്തിടെയാണ് IRCTC ഈ സൗകര്യം ഉള്‍പ്പെടുത്തിക്കൊണ്ട് വെബ്സൈറ്റ് പരിഷ്ക്കരിച്ചത്.  ട്രെയിനില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ അതിന്‍റെ അറിയിപ്പ് മൊബൈലിൽ ആണ് ലഭിക്കുക.   ഉപയോക്താക്കൾക്ക് അവരുടെ  സൗകര്യമനുസരിച്ച്   ഒഴിവുള്ള സീറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും.  

ഇതിനായി  ഉപയോക്താക്കള്‍ ആദ്യം തന്നെ IRCTC വെബ്സൈറ്റിലെത്തി    Push Notification ഓപ്ഷൻ   സ്വീകരിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സന്ദേശം ലഭിക്കുകയുള്ളൂ. ഈ സൗകര്യം തികച്ചും സൗജന്യമാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More