Home> Business
Advertisement

IPL Media Rights : സുതാര്യമായ ലേലം; ബിസിസിഐയെ അഭിനന്ദിച്ച് സീ ഗ്രൂപ്പ്

IPL Media Rights Zee സീയിൽ എല്ലാ പങ്കാളികളുമായി കൂടിയാലോചിച്ചാണ് ബിസിനെസ് തീരുമാനങ്ങൾ എടുക്കുന്നത്. ഇനിയും അതുപോലെ സ്പോർട്സ് മേഖലയിൽ തുടരുമെന്ന് രാഹുൽ ജോഹ്രി കൂട്ടിച്ചേർത്തു.

IPL Media Rights : സുതാര്യമായ ലേലം; ബിസിസിഐയെ അഭിനന്ദിച്ച് സീ ഗ്രൂപ്പ്

ന്യൂ ഡൽഹി : ഐപിഎൽ സംപ്രേഷണ അവകാശത്തിനായിട്ടുള്ള ലേല നടപടികൾ മികവുറ്റതും സുതാര്യമായി നടത്തിയതിന് ബിസിസിഐയെ അഭിനന്ദിച്ച് സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസിസ് ലിമിറ്റഡ്. ലേലത്തിൽ പങ്കെടുക്കുന്നതിനായി സീ ഗ്രൂപ്പിന് നൽകിയ എല്ലാ പിന്തുണയ്ക്ക് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജെയ് ഷായ്ക്കും ട്രെഷറർ അരുൺ ധുമാലിനും നന്ദി അറിയിക്കുന്നുയെന്ന് സീൽ ബിസിനെസ് പ്രസിഡന്റ് രാഹുൽ ജോഹ്രി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 

സീയിൽ എല്ലാ പങ്കാളികളുമായി കൂടിയാലോചിച്ചാണ് ബിസിനെസ് തീരുമാനങ്ങൾ എടുക്കുന്നത്. ഇനിയും അതുപോലെ സ്പോർട്സ് മേഖലയിൽ തുടരുമെന്ന് രാഹുൽ ജോഹ്രി കൂട്ടിച്ചേർത്തു.

ALSO READ : Biggest Sporting Leagues: NFL മുതല്‍ IPL വരെ, ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ലീഗുകള്‍ ഇവയാണ്

സീയുടെ ഔദ്യോഗിക പ്രസ്താവന

വളരെ കാര്യക്ഷമവും സുതാര്യവുമായ ഇ-ലേല നടപടികൾ നടത്തിയതിന് സീ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അഭിനന്ദിക്കുന്നു. ഐപിഎൽ സംപ്രേഷണ ലേല നടപടിയിൽ സീയുടെ പങ്കാളിത്തം സാധ്യമാക്കുന്നതിൽ പിന്തുണ നൽകിയ ബിസിസിഐ, പ്രസിഡന്റ്, ശ്രീ. സൗരവ് ഗാംഗുലി, സെക്രട്ടറി, ശ്രീ. ജയ് ഷാ, ട്രഷറർ ശ്രീ. അരുൺ ധുമാൽ എന്നിവരോട് ഞങ്ങൾ നന്ദിയുള്ളവരാണ്. സീയിൽ എല്ലാ പങ്കാളികളുമായി കൂടിയാലോചിച്ചാണ് ബിസിനെസ് തീരുമാനങ്ങൾ എടുക്കുന്നത്. ഇനിയും അതെുപോലെ സ്പോർട്സ് മേഖലയിലും തുടരും- രാഹുൽ ജോഹ്രി, പ്രസിഡന്റ് ബിസിനെസ് സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസിസ് ലിമിറ്റഡ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More