Home> Business
Advertisement

IBPS RRB Notification 2023: 8600 തസ്തികകൾ, ഐബിപിഎസ് റിക്രൂട്ട്മെൻറ് വിജ്ഞാപനം- ഇങ്ങനെ അപേക്ഷിക്കാം

റിക്രൂട്ട്‌മെന്റിന് കീഴിൽ 8600 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. റിക്രൂട്ട്‌മെന്റിനുള്ള പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്തും

IBPS RRB Notification 2023:  8600 തസ്തികകൾ, ഐബിപിഎസ് റിക്രൂട്ട്മെൻറ്  വിജ്ഞാപനം- ഇങ്ങനെ അപേക്ഷിക്കാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) 2023 ക്ലർക്ക്, പിഒ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് CRP RRB -XII റിക്രൂട്ട്‌മെന്റിന് ഔദ്യോഗിക വെബ്‌സൈറ്റ് (ibps.in) വഴി 21 ജൂൺ 2023 വരെ അപേക്ഷിക്കാം. അപേക്ഷയുടെ ഘട്ടങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.ഓഫീസ് അസിസ്റ്റന്റ് (ക്ലർക്ക്), ഓഫീസർ സ്കെയിൽ- I / PO (അസിസ്റ്റന്റ് മാനേജർ), ഓഫീസർ സ്കെയിൽ 2 (മാനേജർ), ഓഫീസ് സ്കെയിൽ 3 എന്നിങ്ങനെയാണ് ഒഴിവുകൾ.

റിക്രൂട്ട്‌മെന്റിന് കീഴിൽ 8600 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. റിക്രൂട്ട്‌മെന്റിനുള്ള പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്തും. എന്നിരുന്നാലും, ഓഫീസർ സ്കെയിൽ 2, 3 എന്നിവയ്‌ക്ക് ഒരൊറ്റ പരീക്ഷയുണ്ടാകും. വാഓഗസ്റ്റ് 05, 06, 12, 13, 19 തീയതികളിലാണ് പരീക്ഷകൾ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. RRB ഓഫീസർ സ്‌കെയിൽ 2, 3 പരീക്ഷകൾ 2023 സെപ്റ്റംബർ 10-ന് നടത്തും.പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

റിക്രൂട്ട്മെന്റ് വിശദാംശങ്ങൾ

ക്ലർക്ക് - 5538 തസ്തികകൾ
PO- 2485 പോസ്റ്റുകൾ
ഓഫീസർ സ്കെയിൽ-II - 332 തസ്തികകൾ
ഓഫീസർ സ്കെയിൽ-II ഐടി - 68 തസ്തികകൾ
ഓഫീസർ സ്കെയിൽ-II CA - 21 തസ്തികകൾ
ഓഫീസർ സ്കെയിൽ-II ലോ ഓഫീസർ - 24 തസ്തികകൾ
ട്രെഷറി ഓഫീസർ സ്കെയിൽ-II - 8 തസ്തികകൾ
മാർക്കറ്റിംഗ് ഓഫീസർ സ്കെയിൽ-2- 3 തസ്തികകൾ
അഗ്രികൾച്ചർ ഓഫീസർ സ്കെയിൽ-II - 60 തസ്തികകൾ
ഓഫീസർ സ്കെയിൽ-III - 73 തസ്തികകൾ
അപേക്ഷാ ഫീസ്
SC/ST/PWBD/XSM - 175 രൂപ
മറ്റ് വിഭാഗം - 850 രൂപ

എങ്ങനെ അപേക്ഷിക്കാം

ആദ്യം ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.തുടർന്ന് റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.വ്യക്തിഗത വിശദാംശങ്ങൾ നൽകി ഉപയോക്തൃ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കുക.ലോഗിൻ ചെയ്ത് ഫോം പൂരിപ്പിക്കുക.
പ്രസക്തമായ രേഖകൾ അപ്ലോഡ് ചെയ്യുക.ഇതിനുശേഷം, ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More