Home> Business
Advertisement

Harley Davidson X440: റോയൽ എൻഫീൽഡിന് ഒത്ത എതിരാളി; ഹാർലി ഡേവിഡ്‌സൺ X440 ഇന്ത്യയിലെത്തി, പ്രത്യേകതകൾ അറിയാം

Harley Davidson X440 specs: റോയൽ എൻഫീൽഡിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാൻ ഉറച്ചാണ് ഹാർലിയുടെ വരവ്.

Harley Davidson X440: റോയൽ എൻഫീൽഡിന് ഒത്ത എതിരാളി; ഹാർലി ഡേവിഡ്‌സൺ X440 ഇന്ത്യയിലെത്തി, പ്രത്യേകതകൾ അറിയാം

പ്രമുഖ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സന്റെ ഏറ്റവും പുതിയ മോഡലായ X440 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ റോയൽ എൻഫീൽഡിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാർലിയുടെ വരവ്. എതിരാളികളെ പോലും അമ്പരപ്പിക്കുന്ന വിലയിലാണ് X440 എത്തിയിരിക്കുന്നത്. 

2.29 ലക്ഷം രൂപ(എക്‌സ് ഷോറൂം) യാണ് അടിസ്ഥാന മോഡലിന്റെ വില. ഹീറോ മോട്ടോകോപുമായി സഹകരിച്ചാണ് ഹാർലി X440 ഇന്ത്യയിൽ അവതരിപ്പിച്ചത്. റോയൽ എൻഫീൽഡ് ക്ലാസിക് 350, ജാവ 42, യെസ്ഡി റോഡ്‌സ്റ്റർ, ജൂലൈ 5ന് ലോഞ്ച് ചെയ്യാനിരിക്കുന്ന ട്രയംഫ് 400 എന്നിവയാണ് X440യുടെ പ്രധാന എതിരാളികൾ എന്ന് ഉറപ്പായിക്കഴിഞ്ഞു. റോയൽ എൻഫീൽഡ് ക്ലാസിക് 350യെ അപേക്ഷിച്ച് വെറും 30,000 രൂപയുടെ വ്യത്യാസമേ X440യ്ക്ക് ഉള്ളൂ. 

ALSO READ: ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയത് 3 കോടി ആക്ടീവ സ്‌കൂട്ടറുകള്‍; റെക്കോര്‍ഡിട്ട് ഹോണ്ട

440 സിസി ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. 6 സ്പീഡ് ഗിയർ ബോക്‌സോട് കൂടി എത്തുന്ന വാഹനം 27 ബിഎച്ച്പി പവറും 38 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും. മുന്നിൽ 320 എൻഎമ്മിന്റെയും പിന്നിൽ 240 എൻഎമ്മിന്റെയും ഡിസ്‌ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. മുന്നിൽ 18 ഇഞ്ചിന്റെ (100/90) ടയറും പിന്നിൽ 17 ഇഞ്ചിന്റെ (140/70) ടയറും നൽകിയിട്ടുണ്ട്. 

ഡിആർഎല്ലോട് കൂടിയ എൽഇഡി ഹെഡ് ലാംപ്, ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അലോയ് വീലുകൾ, ട്യൂബ് ലെസ് ടയറുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. മുന്നിൽ അപ്സൈഡ് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബുകളും നൽകിയിരിക്കുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്കൊപ്പം ഡ്യുവൽ ചാനൽ എബിഎസും നൽകിയിട്ടുണ്ട്. 

ഉപയോക്താവിന്റെ ഇഷ്ടാനുസരണം ടൂറിംഗ് സീറ്റ്, ബാക്ക് റെസ്റ്റ്, മിററുകൾ, ഫോഗ് ലാംപ്, വിൻഡ് സ്‌ക്രീൻ, സാഡിൽ ബാഗുകൾ എന്നിവ കസ്റ്റമൈസ് ചെയ്യാൻ സാധിക്കും. ടിഎഫ്ടി ഡിജിറ്റൽ ഡിസ്‌പ്ലേയോട് കൂടിയ 3.5 ഇഞ്ചിന്റെ സ്പീഡോ മീറ്ററാണ് മറ്റൊരു സവിശേഷത. ഡേ, നൈറ്റ് എന്നിങ്ങനെ രണ്ട് ഡിസ്‌പ്ലേ മോഡുകളും നൽകിയിട്ടുണ്ട്. ടോപ് എൻഡ് മോഡലിൽ (എസ്) കണക്ട് 2.0 ഫീച്ചറുണ്ട്. ഇതുവഴി 25-ൽ അധികം നോട്ടിഫിക്കേഷൻസ് കാണാൻ സാധിക്കും. 

ഇഗ്നിഷൻ അലർട്ട്, പാനിക് അലർട്ട്, ക്രാഷ് അലർട്ട്, ലോ ഫ്യുവൽ അലർട്ട് എന്നിവ സുരക്ഷയുടെ ഭാഗമായി വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് പുറമെ, തെഫ്റ്റ് അലർട്ട്, ബാറ്ററി റിമൂവൽ അലർട്ട് തുടങ്ങിയവയും ലഭിക്കും. വാഹനത്തിന്റെ സർവീസ് ബുക്കിംഗും ഹിസ്റ്ററിയുമെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓവർ സ്പീഡ് വാർണിംഗും മറ്റൊരു പ്രത്യേകതയാണ്. 

മൂന്ന് വേരിയന്റുകളിലാണ് X440 എത്തുന്നത്. ഡെനിം, വിവിഡ്, എസ്. ഡെനിം - 2.29 ലക്ഷം (എക്‌സ് ഷോറൂം), വിവിഡ് - 2.49 ലക്ഷം, എസ് - 2.69 ലക്ഷം എന്നിങ്ങനെയാണ് വാഹനത്തിന്റെ വില. വാഹനത്തിന്റെ വേരിയന്റ് അനുസരിച്ച് വീലുകളിലും കളർ സ്‌കീമിലും സ്‌പെസിഫിക്കേഷനിലുമെല്ലാം മാറ്റങ്ങൾ ഉണ്ടാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More