Home> Business
Advertisement

Gold Rate Today: സ്വർണവിലയിൽ വന്‍ കുതിപ്പ്, 7 ദിവസത്തിനിടെ 1400 രൂപയുടെ വർദ്ധന

വിപണി പരിശോധിച്ചാല്‍ ഒക്ടോബര്‍ മാസം തുടക്കം മുതല്‍തന്നെ സ്വര്‍ണവില കുതിയ്ക്കുകയായിരുന്നു. നവംബര്‍ മാസത്തിലും ഇത് ആവര്‍ത്തിച്ചു.

Gold Rate Today: സ്വർണവിലയിൽ വന്‍ കുതിപ്പ്, 7 ദിവസത്തിനിടെ 1400 രൂപയുടെ വർദ്ധന

Gold Rate Today: സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കില്‍ വന്‍ കുതിപ്പ്.  കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്നിരുന്ന സ്വര്‍ണവിലയില്‍ ഇന്ന്  കാര്യമായ വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 35 രൂപയാണ് കൂടിയത്.  സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില ഗ്രാമിന്  4,855 രൂപയാണ്.  ഒരു പവന്‍ (8 ഗ്രാം)  സ്വര്‍ണത്തിന്   38,840 രൂപയാണ്  ഇന്നത്തെ വിപണി വില.  

Also Read:  Shraddha Murder Case: ശ്രദ്ധയുടെ ശരീരഭാഗങ്ങൾ സൂക്ഷിച്ചിരുന്ന അതേ മുറിയിൽ പുതിയ കാമുകിയുമായി Sex..!! അഫ്താബിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

അതേസമയം,  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 30  രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4,030 രൂപയാണ്.

നിരക്ക് അനുസരിച്ച്  കഴിഞ്ഞ 7 ദിവസത്തിനിടെ സ്വര്‍ണ വില  1400  രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ  പവന് 1,960 രൂപ വര്‍ദ്ധിച്ചിട്ടുണ്ട്. അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില.  

അതേസമയം, വിപണി പരിശോധിച്ചാല്‍ ഒക്ടോബര്‍ മാസം തുടക്കം മുതല്‍തന്നെ സ്വര്‍ണവില  കുതിയ്ക്കുകയായിരുന്നു. നവംബര്‍ മാസത്തിലും ഇത് ആവര്‍ത്തിച്ചു. നവംബര്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ദിവസങ്ങള്‍ വളരെ കുറവാണ്.  

സംസ്ഥാനത്ത് വെള്ളി വിലയും കുതിച്ചുയർന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 1 രൂപ വര്‍ദ്ധിച്ചു.  ഇന്ന് വെള്ളിയുടെ വിപണി വില 68 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Read More