Home> Business
Advertisement

Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!

Kerala Gold Rate: ഗ്രാമിന് ഇന്ന് കുറഞ്ഞത് 15 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 ആയിട്ടുണ്ട്.

Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിപ്പിന് തടയിട്ട് സ്വര്‍ണവിലയിൽ ഇടിവ്. ഇടവേളക്ക് ശേഷം ഇന്നലെ 55, 000 കടന്ന സ്വർണവില ഇന്ന് കുറഞ്ഞിരിക്കുകയാണ്.  ഇന്ന് പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54, 920 ആയിട്ടുണ്ട്.  
 
Also Read: നടിയെ ആക്രമിച്ച കേസ്: സർക്കാരിന് തിരിച്ചടി; ഏഴര വർഷത്തിന് ശേഷം പൾസർ സുനിക്ക് ജാമ്യം!
 
ഗ്രാമിന് ഇന്ന് കുറഞ്ഞത് 15 രൂപയാണ്.  ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865  ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വർണ വില 1000 രൂപയോളം വർധിച്ചിരുന്നു. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ സ്വര്‍ണവില 53,360 രൂപയില്‍ എത്തിയിരുന്നു. ഇതാണ്  ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. തുടര്‍ന്ന് സ്വർണ വില പടിപടിയായി ഉയരുകയായിരുന്നു. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപയാണ് സ്വർണത്തിന് വർധിച്ചത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഒരു മാറ്റം വന്നത്.  

 Also Read: 500 വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!

ഈ മാസത്തെ സ്വർണവില അറിയാം...
 
സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.  സെപ്റ്റംബർ 1 ന് ഒരു പവന്‍ സ്വർണത്തിന്റെ വില 53560 ആയിരുന്നു. സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം സെപ്റ്റംബർ 3,4,5 നും സ്വർണ വിലയിൽ ഒരു മാറ്റവുമില്ലാതെ 53360 തന്നെ തുടരുകയാണ് സെപറ്റംബർ 6 ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില 53760 ആയി സെപറ്റംബർ 7 ന് സ്വർണവില 320 കുറഞ്ഞ് 53440 ആയി സെപറ്റംബർ 8 നും വിലയിൽ മാറ്റമിലായിരുന്നു അതുപോലെ സെപ്റ്റംബർ 9 നും സ്വർണവിലയിൽ മാറ്റമില്ല.  
 
Also Read: മിഥുന രാശിക്കാർ ഇന്ന് സൂക്ഷിക്കുക, തുലാം രാശിക്കാർക്ക് പ്രമോഷന് സാധ്യത, അറിയാം ഇന്നത്തെ രാശിഫലം!
 
സെപ്റ്റംബർ 10 ന് സ്വർണവിലയിൽ മാറ്റമില്ലാതെ 53, 440 ആയിരുന്നു സെപ്റ്റംബർ 11 ന് 280 രൂപ വർധിച്ചു 53720 ആയിട്ടുണ്ട് സെപ്റ്റംബർ 12 ന് 80 രൂപ കുറഞ്ഞ് ഒരുപവന് 53640 ആയി തുടർന്ന് സെപ്റ്റംബർ 13 ന് 960 രൂപ വർധിച്ചു കൊണ്ട് 54,600 രൂപയിൽ എത്തിയിരുന്നു ശേഷം ഇന്ന് അതായത് സെപ്റ്റംബർ 14 ന് 320 രൂപ വർധിച്ചു കൊണ്ട് സ്വർണവില ഈ മാസത്തെ റെക്കോർഡ് നിരക്കായ 54920 ലും സെപ്റ്റംബർ 15 ന് മാറ്റമില്ലാതെ ഇതേ വില തുടരുകയും സെപ്റ്റംബർ 16 ന്120 രൂപ വർധിച്ചുകൊണ്ട് സ്വർണവില 55040 ഉം ഇന്ന് സെപ്റ്റംബർ 17 ന് 120 രൂപ കുറഞ്ഞ് സ്വർണവില 54920 രൂപ ആയിട്ടുണ്ട്.
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Read More