Home> Business
Advertisement

Important Update on Aadhaar Card: നിങ്ങളുടെ ആധാര്‍ 10 വര്‍ഷം പഴയതാണോ? എങ്കില്‍ ഇത് ശ്രദ്ധിക്കൂ

Important Update on Aadhaar Card: ആധാർ കാർഡ് ഇന്ന് ഇന്ത്യയിൽ ഒരു പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നു. അതിനാല്‍ത്തന്നെ, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Important Update on Aadhaar Card: നിങ്ങളുടെ ആധാര്‍ 10 വര്‍ഷം പഴയതാണോ? എങ്കില്‍ ഇത് ശ്രദ്ധിക്കൂ

Important Update on Aadhaar Card: രാജ്യത്ത് അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി ഇന്ന് കണക്കാക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാര്‍ കാര്‍ഡ്‌ (Aadhaar Card). ഇന്ന് ആധാര്‍ കാർഡിന്‍റെ ഉപയോഗം വളരെയധികം വർദ്ധിച്ചു.  

Also Read:  One Nation One Election: ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷന്‍ 
 
ബാങ്കുമായി ബന്ധപ്പെട്ടതടക്കം നിരവധി സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള തിരിച്ചറിയൽ രേഖയായാണ് ഇന്ന് ആധാർ പ്രവർത്തിക്കുന്നത്. ഇന്ന് പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്‌.

Also Read:  One Nation One Election: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന് വന്‍ തയ്യാറെടുപ്പുകള്‍, സെക്രട്ടറി തലത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കി
 
ആധാർ കാർഡ് ഇന്ന് ഇന്ത്യയിൽ ഒരു പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നു. അതിനാല്‍ത്തന്നെ, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  പ്രാദേശിക ആധാർ കേന്ദ്രത്തിലൂടെ നാം നല്‍കിയിരിയ്ക്കുന്ന  വിവരങ്ങളില്‍ തിരുത്തല്‍ ആവശ്യമുണ്ട് എങ്കില്‍ അത് നടത്താന്‍  സാധിക്കും. അതിന് ഒരു നിശ്ചിത തുക നല്‍കണം എന്ന് മാത്രം. 

ആധാര്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമയാസമയങ്ങളില്‍ സര്‍ക്കാര്‍ പുറത്തു വിടുന്നുണ്ട്. അതില്‍ പ്രധാനമാണ് ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക എന്നത്. 

മാസങ്ങള്‍ക്ക് മുന്‍പ് അധാര്‍ സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും അടുത്തിടെ തങ്ങളുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.  കൂടാതെ, ആധാര്‍ വിവരങ്ങള്‍ ഇപ്പോള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കും. 

കൂടാതെ, 10 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ആധാര്‍ ഉടമകള്‍ ഒ൦രു കാര്യം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. അതായത്, അവരുടെ വിരലടയാളം പുതുതായി നല്‍കേണ്ടിയിരിയ്ക്കുന്നു. ഇതിനായി ആധാര്‍ സേവാ കേന്ദ്രത്തെ സമീപിക്കുക.  

എന്നാല്‍, യുഐഡിഎഐയെ പ്രതിനിധീകരിച്ച്, ആധാർ കാർഡിലെ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ ആളുകൾക്ക് അവസരം നൽകുന്നുണ്ട്. 2023 സെപ്റ്റംബർ 14 വരെ ആളുകൾക്ക് രേഖകൾ വഴി സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുഐഡിഎഐ പറയുന്നു. നേരത്തെ ഈ സൗജന്യ സേവനം 2023 ജൂൺ 14 വരെ മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്നാൽ പിന്നീട് ഇത് സെപ്റ്റംബർ 14  വരെനീട്ടുകയായിരുന്നു. 

സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ്  ചെയ്യാനുള്ള അവസരം സെപ്റ്റംബര്‍ 14 വരെയാണ്. അതിനു ശേഷം ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ്  ചെയ്യുന്നതിന് തുക നല്‍കേണ്ടി വരും. 

എന്നാല്‍, ശ്രദ്ധിക്കേണ്ട പ്രധാന കാര്യം  ഈ സേവനം myAadhaar പോർട്ടലിൽ മാത്രം സൗജന്യമാണ്.    ആധാർ കേന്ദ്രങ്ങള്‍ വഴി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പണം നല്‍കേണ്ടി വരും.  സെപ്റ്റംബര്‍ 14  ഞ്ഞു ശേഷം myAadhaar പോർട്ടലിലും ഫീസ് ഈടാക്കും എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.


 നിങ്ങളുടെ ആധാർ കാർഡില്‍ പേര്, വിലാസം, ജനനത്തീയതി എന്നിവ സൗജന്യമായി എങ്ങനെ മാറ്റാം എന്ന് നോക്കാം  (How To Change Your Aadhaar Card Name, Address, Date Of Birth For Free) 

ഘട്ടം 1: https://myaadhaar.uidai.gov.in/ എന്നതിൽ ലോഗിൻ ചെയ്യുക

ഘട്ടം 2: 'ഡോക്യുമെന്‍റ് അപ്‌ഡേറ്റ്' തിരഞ്ഞെടുത്ത് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഈ സമയം നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണുവാന്‍ സാധിക്കും.  
 
ഘട്ടം 3: വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ-ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് ഐഡന്‍റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്‍റ് എന്നിവ തിരഞ്ഞെടുക്കുക

ഘട്ടം 5: സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക, അവസാനമായി, ആധാർ അപ്‌ഡേറ്റ് അഭ്യർത്ഥന സ്വീകരിക്കുകയും 14 അക്ക അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ (URN) സൃഷ്ടിക്കുകയും ചെയ്യും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ)

 


 

 

 

Read More