Home> Business
Advertisement

Fixed Deposit Interest Rates: ഏതു ബാങ്കിലാണ് FD കൂടുതല്‍ ലാഭകരം? ഒരു താരതമ്യം

പലിശ നിരക്ക് വളരെ കുറവാണ് എങ്കിലും ഇന്ന് ആളുകള്‍ക്ക് സ്ഥിരനിക്ഷേപങ്ങളോട് താത്പരമുണ്ട്.

Fixed Deposit Interest Rates: ഏതു ബാങ്കിലാണ് FD കൂടുതല്‍ ലാഭകരം? ഒരു താരതമ്യം

New Delhi: പലിശ നിരക്ക്  വളരെ കുറവാണ് എങ്കിലും ഇന്ന് ആളുകള്‍ക്ക് സ്ഥിരനിക്ഷേപങ്ങളോട് താത്പരമുണ്ട്.   

സ്ഥിരനിക്ഷേപം  (Fixed Deposit) മുതിർന്ന  പൗരന്മാര്‍ മാത്രമല്ല, ഉറപ്പുള്ള വരുമാനം തേടുന്ന വ്യക്തികളും സ്ഥിര നിക്ഷേപ പദ്ധതികള്‍ ഇഷ്ടപ്പെടുന്നു. പണം നഷ്ടപ്പെടാനുള്ള സാധ്യത കുറവും,  നിശ്ചിത പലിശ നിക്ഷേപത്തിന് ലഭിക്കും എന്നതുമാണ്  സ്ഥിര നിക്ഷേപ [പദ്ധതികള്‍ക്ക്   ആളുകള്‍ ഇന്നും താത്പര്യം കാട്ടുവാന്‍  കാരണം.  

ഇന്ന് സ്ഥിരനിക്ഷേപം  ആരംഭിക്കുന്നതിനുമുന്‍പ്  വിവിധ ബാങ്കുകള്‍ നല്‍കുന്ന, അതായത്, നിലവില്‍ ലഭിക്കുന്ന  പലിശ  നിരക്കുകള്‍ താരതമ്യം ചെയ്യേണ്ടത് ആവശ്യമാണ്.   

വിവിധ കാലയളവുകളിൽ ഒരു കോടി രൂപ വരെയുള്ള  സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന  പലിശ  നിരക്കുകൾ നൽകുന്ന  ബാങ്കുകള്‍ പരിശോധിക്കാം.  

5 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക്  യെസ് ബാങ്ക് (Yes Bank) 6.50% വരെ പലിശ നൽകുന്നു. അതേകാലയളവിന്  ഡിസിബി ബാങ്ക്  (DCB Bank) 5.95% പലിശ നിരക്കാണ് നല്‍കുന്നത്.  ആക്‌സിസ് ബാങ്ക് (Axis Bank) അഞ്ച് വർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്  5.75% പലിശ നിരക്ക് വാഗ്ദാനം  ചെയ്യുന്നു.

Also Read: Attention..!! SBI Customer Care Number: ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പുതിയ കസ്റ്റമർ കെയർ നമ്പർ പുറത്തിറക്കി എസ്ബി ഐ

അതുപോലെ, RBL ബാങ്ക്  (RBL Bank) അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക്  5.75% മുതൽ 6.30% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇതേ കാലയളവിലുള്ള  സ്ഥിരനിക്ഷേപങ്ങള്‍ക്ക്  ഫെഡറൽ ബാങ്ക് 5.60% പലിശ നിരക്ക്  ആണ് നിലവില്‍ നല്‍കുന്നത്. 

Also Read: SBI Big Alert...!! ATM തട്ടിപ്പ് തടയാന്‍ OTP അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനവുമായി SBI

കരൂർ വൈശ്യ ബാങ്ക്  (Karur Vysya Bank) അഞ്ച് വർഷത്തേക്ക് 5.60% മുതൽ 5.75% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. IndusInd ബാങ്ക്  (IndusInd Bank)  അഞ്ച് വർഷത്തേക്ക് 5.50%- 5.60% പലിശ നിരക്ക് വാഗ്ദാനം  ചെയ്യുന്നു.

നിങ്ങള്‍, പണം Fixed Deposit ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കുകള്‍ തമ്മില്‍ ഒരു താരതമ്യ പഠനം നടത്തുന്നത് ഏറെ പ്രയോജനകരമായിരിയ്ക്കും.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More