Home> Business
Advertisement

HDFC Fixed Deposit Alert..! എല്ലാ ബാങ്കുകളും FD പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ വര്‍ദ്ധിപ്പിച്ച് HDFC ബാങ്ക്..! അറിയാം പുതുക്കിയ നിരക്കുകള്‍

പുതിയ സാമ്പത്തിക നയങ്ങളെത്തുടര്‍ന്ന് സ്ഥിര നിക്ഷേപങ്ങള്‍ക്കും സാധാരണ നിക്ഷേപങ്ങള്‍ക്കും ബാങ്കുകള്‍ പലിശ നിരക്ക് വളരെ കുറച്ചിരിയ്ക്കുകയാണ്.

HDFC Fixed Deposit Alert..! എല്ലാ ബാങ്കുകളും FD പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ വര്‍ദ്ധിപ്പിച്ച്   HDFC ബാങ്ക്..!  അറിയാം പുതുക്കിയ നിരക്കുകള്‍

HDFC Fixed Deposit Alert: പുതിയ സാമ്പത്തിക നയങ്ങളെത്തുടര്‍ന്ന്  സ്ഥിര നിക്ഷേപങ്ങള്‍ക്കും സാധാരണ നിക്ഷേപങ്ങള്‍ക്കും ബാങ്കുകള്‍ പലിശ നിരക്ക് വളരെ കുറച്ചിരിയ്ക്കുകയാണ്. 

എന്നാല്‍,  സ്ഥിര നിക്ഷേപങ്ങള്‍ക്ക്  (Fixed Deposit) പലിശ നിരക്ക്  വളരെ കുറവാണ് എങ്കിലും  ഇന്നും  ആളുകള്‍ക്ക് സ്ഥിരനിക്ഷേപങ്ങളോട് താത്പരമുണ്ട്.  പണം നഷ്ടപ്പെടാനുള്ള സാധ്യത കുറവും,  നിശ്ചിത പലിശ നിക്ഷേപത്തിന് ലഭിക്കും എന്നതുമാണ്  സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക്   ആളുകള്‍ ഇന്നും താത്പര്യം കാട്ടുവാന്‍  കാരണം.  

 എല്ലാ ബാങ്കുകളും ഇപ്പോള്‍ നിക്ഷേപങ്ങള്‍ക്ക് പലിശ കുറയ്ക്കുകയാണ്. ആ അവസരത്തില്‍ വേറിട്ട നീക്കവുമായി എത്തിയിരിയ്ക്കുകയാണ്   HDFC ബാങ്ക്. അതായത് HDFC ബാങ്ക്  Fixed Deposit -നുള്ള പലിശ നിരക്ക്  കൂട്ടിയിരിയ്ക്കുകയാണ്.  

വിവിധ കാലയളവുകളിൽ ഒരു കോടി രൂപ വരെയുള്ള  സ്ഥിര നിക്ഷേപങ്ങൾക്ക് (Fixed Deposit) HDFC ബാങ്ക് നല്‍കുന്ന  പലിശ  നിരക്കുകൾ  അറിയാം.  ബാങ്ക് നല്‍കുന്ന സ്ഥിര നിക്ഷേപ കാലാവധി  7 ദിവസം മുതൽ 10 വർഷം വരെയാണ്. നിക്ഷേപ തുക, കാലയളവ്‌,  നിക്ഷേപകന്‍റെ പ്രായം എന്നിവ അനുസരിച്ച് ബാങ്കുകളുടെ  പലിശ നിരക്കില്‍   വ്യത്യാസം ഉണ്ട്.  

വർദ്ധിപ്പിച്ച പലിശനിരക്ക് ഡിസംബർ 1 മുതൽ FD-കൾക്ക് ബാധകമാണ്. HDFC ബാങ്ക് ചില  പ്രത്യേക കാലയളവുകളിലെ  FD-കളുടെ നിരക്കുകൾ 10 അടിസ്ഥാന പോയിന്‍റുകൾ വരെ വർദ്ധിപ്പിച്ചു.

Also Read:  ICICI Bank FD പലിശ നിരക്ക് പുതുക്കി, അറിയാം സ്ഥിരനിക്ഷേപങ്ങളുടെ പുതിയ നിരക്കുകള്‍

HDFC ബാങ്ക് നല്‍കുന്ന ഏറ്റവും പുതിയ FD പലിശ നിരക്കുകൾ  ഇപ്രകാരമാണ്  

7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, HDFC ബാങ്ക് 2.50%  മുതൽ 6.1%  വരെ പലിശ നൽകുന്നു. മുതിർന്നവർക്ക് എച്ച്ഡിഎഫ്‌സി ബാങ്കിൽ നിന്ന് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള FDകളിൽ 3% മുതൽ 6.4% വരെ പലിശ നിരക്ക് ലഭിക്കും.

7 - 14 ദിവസം 2.50% ;  15 - 29 ദിവസം 2.50%

30 - 45 ദിവസം 3%; 61 - 90 ദിവസം 3%

91 ദിവസം - 6 മാസം 3.5%; 6 മാസം 1 ദിവസം - 9 മാസം 4.4%

9 മാസം 1 ദിവസം < 1 വർഷം 4.4%;1 വർഷം - 4.9%

1 വർഷം 1 ദിവസം - 2 വർഷം 4.9%; 2 വർഷം 1 ദിവസം - 3 വർഷം 5.15%

3 വർഷം 1 ദിവസം- 5 വർഷം 5.30%; 5 വർഷം 1 ദിവസം - 10 വർഷം 5.50%

നിങ്ങള്‍,   പണം   Fixed Deposit ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കുകള്‍ തമ്മില്‍ ഒരു താരതമ്യ പഠനം നടത്തുന്നത് സാമ്പത്തികമായി ഏറെ പ്രയോജന കരമായിരിയ്ക്കും.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More