Home> Business
Advertisement

PM Kisan 14th Installment Update: പിഎം കിസാൻ 14-ാം ഗഡു ഇന്ന് കര്‍ഷകര്‍ക്ക് ലഭിക്കും, ഗുണഭോക്തൃ ലിസ്റ്റില്‍ പേര് എങ്ങിനെ പരിശോധിക്കാം?

PM Kisan 14th Installment Update: ജൂലൈ 27 ന് രാജസ്ഥാനിലെ സിക്കാറിൽ രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മോദി കർഷകരുമായി കൂടിക്കാഴ്ച നടത്തും. ഈ ചടങ്ങില്‍ അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യം കൈമാറും. പ്രധാനമന്ത്രി മോദി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴിയാണ് തുക കൈമാറുന്നത്.

PM Kisan 14th Installment Update: പിഎം കിസാൻ 14-ാം ഗഡു ഇന്ന് കര്‍ഷകര്‍ക്ക് ലഭിക്കും, ഗുണഭോക്തൃ ലിസ്റ്റില്‍ പേര് എങ്ങിനെ പരിശോധിക്കാം?

Latest Update on PM Kisan 14th Installment: രാജ്യത്തെ നിര്‍ധനരായ കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana) kകേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്നത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്. 

Also Read:  Gyanvapi Mosque Survey: ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേ സ്റ്റേ നീട്ടി അലഹബാദ്‌ ഹൈക്കോടതി, കേസില്‍ വാദം തുടരും  

രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.  കഴിഞ്ഞ ഫെബ്രുവരി 27ന് സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു  കൈമാറിയിരുന്നു. 

Also Read:  ED Director: ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ 
 
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ഇന്ന് ജൂലൈ 27 വ്യാഴാഴ്ച കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. പി എം  കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു  ഏകദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യുമെന്ന് സർക്കാർ വെബ്‌സൈറ്റ് പറയുന്നു.

ജൂലൈ 27 ന് രാജസ്ഥാനിലെ സിക്കാറിൽ രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മോദി കർഷകരുമായി കൂടിക്കാഴ്ച നടത്തും. ഈ ചടങ്ങില്‍ അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യം കൈമാറും. പ്രധാനമന്ത്രി മോദി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴിയാണ്  കർഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ കൈമാറുന്നത്. 

പ്രധാനമന്ത്രി കിസാൻ യോജനയുടെ പണം ആർക്ക് ലഭിക്കും?

നിങ്ങളും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇൻസ്‌റ്റാൾമെന്‍റിന്‍റെ  ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇതിനായി നിങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം ഇ-കെവൈസി ചെയ്യേണ്ടതുണ്ട്. അന്തിമമായി നൽകിയ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ നിങ്ങൾ ഗുണഭോക്തൃ ലിസ്റ്റിൽ പരിശോധിക്കണം.

ഗുണഭോക്താക്കളുടെ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം

 ആദ്യം പിഎം കിസാന്‍റെ പോർട്ടല്‍ സന്ദര്‍ശിക്കുക. 

ഇവിടെ 'Former's Corner' എന്നതിന് താഴെ 'Beneficiary List' ക്ലിക്ക് ചെയ്യുക.

ഇപ്പോൾ സംസ്ഥാനം, ജില്ല, തഹസിൽ, ബ്ലോക്ക്, വില്ലേജ് തിരഞ്ഞെടുക്കുക.

റിപ്പോർട്ട് ലഭിക്കാൻ ടാബിൽ ക്ലിക്ക് ചെയ്യുക.

കര്‍ഷകരെ സഹായിയ്ക്കുന്നതിനായി  കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിയ്ക്കുന്ന ഈ പദ്ധതിയില്‍ ഇപ്പോള്‍ നിരവധി മാറ്റങ്ങള്‍ ആണ് ഉണ്ടായിരിയ്ക്കുന്നത്. നേരത്തെ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ ഗുണഭോക്താവിന്‍റെ  സ്റ്റാറ്റസ് പരിശോധിക്കുന്ന രീതി പൂർണമായും മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷനും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഗുണഭോക്താവിന്‍റെ സ്റ്റാറ്റസ് പരിശോധിക്കാന്‍ നിങ്ങൾക്ക് രജിസ്ട്രേഷൻ നമ്പർ ആവശ്യമാണ്.

എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഈ കർഷക കുടുംബങ്ങൾക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ലഭിക്കില്ല.അതായത്, പിഎം കിസാൻ പദ്ധതിയുടെ കീഴിൽ പണം കാത്തിരിക്കുന്ന കർഷകർക്ക് അവരുടെ ഭാഗത്ത് സംഭവിച്ച ചെറിയ പിഴവ് കാരണം അത് ലഭിക്കില്ലെന്നാണ് സൂചന. അതായത്, 

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ നിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ട് അവരുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുകൂടാതെ, പിഎം കിസാന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പൂരിപ്പിച്ച ഇ-കെവൈസി സമർപ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ വീഴ്ച് വരുത്തിയവര്‍ക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ലഭിക്കില്ല എന്നാണ് സൂചന. 
  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Read More