Home> Business
Advertisement

EPFO Latest Update: PF അക്കൗണ്ടുമായി ബന്ധപ്പെട്ട ഇക്കാര്യം ഉടന്‍ ചെയ്യൂ, ഇല്ലെങ്കില്‍ പാസ്ബുക്ക് ബാലൻസ് അറിയാന്‍ കഴിയില്ല

PF അക്കൗണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഉണ്ടാവും. ജീവനക്കാരുടെ ശമ്പളത്തിന്‍റെ ചെറിയ ശതമാനം ആണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്.

EPFO Latest Update: PF അക്കൗണ്ടുമായി ബന്ധപ്പെട്ട ഇക്കാര്യം ഉടന്‍ ചെയ്യൂ, ഇല്ലെങ്കില്‍ പാസ്ബുക്ക് ബാലൻസ് അറിയാന്‍ കഴിയില്ല

EPFO Latest Update: PF അക്കൗണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഉണ്ടാവും. ജീവനക്കാരുടെ ശമ്പളത്തിന്‍റെ ചെറിയ ശതമാനം ആണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്.

പ്രൊവിഡന്‍റ് ഫണ്ട് (Employees Provident Fund)എന്നത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം  ഭാവിയിലേയ്ക്കുള്ള ഒരു സമ്പാദ്യമാണ്. ജോലിയില്‍  നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ ചെറിയ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.  

Also Read:  85,705 കോടിയുടെ ആസ്തി! ഇന്ത്യയിലെ ഈ ക്ഷേത്രം ലോകത്തിലെ തന്നെ നമ്പര്‍ വണ്‍... കണക്കുകള്‍ പുറത്ത്‌

എന്നാല്‍, ഇപ്പോള്‍ EPFO തങ്ങളുടെ അക്കൗണ്ട് ഉടമകള്‍ക്കായി ഒരു പ്രത്യേക നിര്‍ദ്ദേശം  പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. അതായത്, EPF അക്കൗണ്ട്  ഉടമകള്‍  അവരുടെ  അക്കൗണ്ടില്‍ ഒരു നോമിനിയെ ചേര്‍ക്കണം എന്നതാണ് ആ നിര്‍ദ്ദേശം. ഇത് പാലിച്ചില്ല എങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് പാസ്ബുക്ക് ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കില്ല. 

അതായത്,  EPFO പിഎഫ് അക്കൗണ്ടിന് ഇ-നോമിനേഷൻ നിർബന്ധമാക്കിയിരിക്കുന്നു. EPFOയുടെ പുതിയ നിയമം അനുസരിച്ച്  പിഎഫ് അക്കൗണ്ടിൽ ഇ-നോമിനേഷൻ ചെയ്യാത്ത സാഹചര്യത്തില്‍ അക്കൗണ്ട് ഉടമകള്‍ക്ക് വെബ്‌സൈറ്റിൽ തുടരാനോ പാസ്ബുക്ക് ബാലൻസ് പരിശോധിക്കാനോ സാധിക്കില്ല.

അതുകൂടാതെ,  ഇ-നോമിനേഷൻ നടപ്പാക്കാത്ത സാഹചര്യത്തില്‍  അക്കൗണ്ട് ഉടമയുടെ ജീവിതത്തില്‍ എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ നിക്ഷേപ തുക ക്ലെയിം ചെയ്യുന്നതിലും പ്രശ്നങ്ങള്‍ നേരിടാം. 

നിങ്ങളുടെ PF പാസ്ബുക്ക് ബാലൻസ് എങ്ങനെ പരിശോധിക്കാം? (How to check PF Balance?)

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പല ജീവനക്കാരും അവരുടെ സ്ഥാപനം കാലാകാലങ്ങളിൽ മാറ്റിക്കൊണ്ടിരിക്കുന്നു, അതിനാൽ അവരുടെ PF അക്കൗണ്ട് നമ്പറും മാറിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ യുഎഎൻ നമ്പർ വഴി ലോഗിൻ ചെയ്താൽ അവരുടെ പിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച ആകെ തുക കാണാൻ കഴിയും. 

EPFO E-Nomination: നോമിനിയെ ചേര്‍ക്കുന്നത് കൊണ്ട്  EPFO അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങള്‍  എന്തെല്ലാമാണ്?  (What are the advantages of adding nominee to your account?)

ഇപിഎഫ്ഒയുടെ ട്വീറ്റുകൾ പ്രകാരം, ഇ-നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന്‍റെ പ്രയോജനങ്ങൾ നിരവധിയാണ്.

ഒരു EPFO അക്കൗണ്ട് ഉടമ മരിച്ചാൽ ക്ലെയിം ഓൺലൈനായി വേഗത്തില്‍ തീർപ്പാക്കാന്‍ സാധിക്കും.  

വേഗത്തിലുള്ളതും എന്നാല്‍, പൂർണ്ണമായതുമായ ഡിജിറ്റൽ ക്ലെയിം സെറ്റിൽമെന്‍റ്  നടത്താന്‍ സാധിക്കും.  

പ്രൊവിഡന്‍റ്  ഫണ്ട്, ഇൻഷുറൻസ്, പെൻഷൻ എന്നിവ ഓൺലൈനായി നോമിനികൾക്ക് ലഭിക്കും.  

നോമിനിയെ ചേര്‍ത്തില്ല എങ്കില്‍ എന്ത് സംഭവിക്കും?  

നോമിനിയെ ചേര്‍ക്കാത്ത പക്ഷം ഭാവിയില്‍  സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒരു പക്ഷേ നഷ്‌ടമായേക്കാം. EPFO നല്‍കുന്ന അറിയിപ്പ് അനുസരിച്ച്, ഇ-നോമിനേഷൻ ഫയൽ ചെയ്യാത്തപക്ഷം ഉപയോക്താക്കൾക്ക് അവരുടെ പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ കഴിയില്ല. 

ആരെയാണ്  നോമിനിയായി ചേര്‍ക്കാന്‍ സാധിക്കുക?  (Who can be the  nominee?)

PF അക്കൗണ്ട്  ഉടമകള്‍ക്ക് അവരുടെ പങ്കാളി, കുട്ടികള്‍,  മാതാപിതാക്കള്‍ തുടങ്ങി അവരുടെ ഇഷ്ടപ്രകാരം  പേര്‌ ചേര്‍ക്കാവുന്നതാണ്.  PF അക്കൗണ്ട് ഉടമകൾക്ക് EPF പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഇ-നോമിനി ഫോം വഴി ഓൺലൈനായി നോമിനേഷൻ ഫയൽ ചെയ്യാം. 

നിങ്ങളുടെ പിഎഫ് അക്കൗണ്ടിനായി ഓണ്‍ലൈനായി നോമിനിയെ  എങ്ങനെ രജിസ്റ്റർ ചെയ്യാം?  (How to add e-Nomination in EPFO account?

1.  EPFO -യുടെ  ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in സന്ദർശിക്കുക.  https://unifiedportal-em.epfindia.gov.in/memberinterface/-.

2.  '‘Service' എന്നതിന് കീഴിൽ, ഡ്രോപ്പ്-ഡൗൺ സെലക്ഷനിൽ നിന്ന് 'ജീവനക്കാർക്കായി' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

3.  ഇപ്പോൾ, 'അംഗ UAN/ഓൺലൈൻ സേവനം (OCS/OTCP)' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4.  നിങ്ങളുടെ UAN പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.

5.  "Manage Page" -ന് കീഴിൽ ഇ-നോമിനേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അത് സജീവമാക്കുക.

6.  ഇവിടെ നിങ്ങള്‍ക്ക് നോമിനിയെ ചേര്‍ക്കാനും  അല്ലെങ്കിൽ നോമിനി വിശദാംശങ്ങൾ മാറ്റുന്നതിനും  സാധിക്കും.  ഇവിടെ, നോമിനിയുടെതായി  ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നിങ്ങൾ സമർപ്പിക്കണം.

7.   ഒന്നിലധികം നോമിനിയെ ചേർക്കണമെങ്കിൽ, 'Add New" ക്ലിക്ക് ചെയ്ത് ഒന്നിലധികം നോമിയെ ചേര്‍ക്കാന്‍ സാധിക്കും. 

8. നോമിനേഷൻ വിശദാംശങ്ങളിൽ, ഏത് നോമിനിക്ക് നിങ്ങൾ എത്ര ഷെയർ നല്‍കാന്‍ ഉദ്ദേശിക്കുന്നു എന്ന കാര്യം വ്യക്തമാക്കണം.

9. ഇതിനുശേഷം നിങ്ങൾ 'സേവ് ഇപിഎഫ് നോമിനേഷൻ'  (Save EPF Nomination) ക്ലിക്ക് ചെയ്യണം.

10. OTP യ്ക്കായി 'ഇ-സൈൻ'  ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

11.  ഈ  OTP നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ വരും.

12. OTP നല്‍കി  അത് നൽകി നിങ്ങളുടെ ഇ-നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Read More