Home> Business
Advertisement

Platform Ticket ഉപയോഗിച്ചും ട്രെയിനിൽ‌ യാത്ര ചെയ്യാൻ‌ കഴിയും, അറിയൂ Indian Railway യുടെ ഈ നിയമം

Platform Ticket Rules: നിങ്ങളുടെ കയ്യിൽ റിസർവേഷൻ ടിക്കറ്റ് ഇല്ല നിങ്ങൾ വെറും പ്ലാറ്റ്ഫോം ടിക്കറ്റ് മാത്രം ഉപയോഗിച്ചാണ് ട്രെയിനിൽ കയറിയതെങ്കിൽ പരിഭ്രാന്തരാകേണ്ട. നിങ്ങൾക്ക് എങ്ങനെ ഈ യാത്ര കുഴപ്പമില്ലാതെ നടത്താമെന്ന് അറിയാം.

Platform Ticket ഉപയോഗിച്ചും ട്രെയിനിൽ‌ യാത്ര ചെയ്യാൻ‌ കഴിയും, അറിയൂ Indian Railway യുടെ ഈ നിയമം

ന്യൂഡൽഹി: ട്രെയിനിൽ യാത്ര ചെയ്യാൻ മാസങ്ങൾ മുൻപ് ടിക്കറ്റ് റിസർവേഷൻ ചെയ്യണം.  റിസർവേഷൻ നിയമങ്ങൾ (Reservation Rules) രണ്ട് തരത്തിലാണ് ചെയ്യുന്നത്. ആദ്യത്തേത് ടിക്കറ്റ് റിസർവേഷൻ എടുക്കാം കൌണ്ടറിൽ നിന്നും രണ്ടാമത്തേത് ഓൺ‌ലൈൻ വഴിയും ബുക്ക് ചെയ്യാം (Online Train Ticket Booking). 

എന്നാൽ ആളുകൾക്ക് ബുദ്ധിമുട്ട് വരുന്നത് ഇത്തരം സമയത്താണ് അതായത് പെട്ടെന്ന് ചില ജോലികൾക്കായി യാത്ര (Train Journey) ചെയ്യേണ്ടിവരികയും റിസർവേഷൻ കിട്ടാതാവുകയും ചെയ്യുമ്പോൾ. ഇത്തരമൊരു സാഹചര്യത്തിൽ ആളുകൾക്ക് തത്കാൽ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങളുടെ (Tatkal Ticket Booking Rules)  ഓപ്ഷൻ മാത്രമേ അറിയൂ.  എന്നാൽ ഇന്ന് മറ്റൊരു ഓപ്ഷൻ കൂടി നിങ്ങൾക്ക് അറിയാം അതായത് നിങ്ങൾക്ക് പ്ലാറ്റ്ഫോം ടിക്കറ്റ് (Platform Ticket Rules)  ഉപയോഗിച്ചും നിയമങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ കഴിയുമെന്നത്. 

Also Read: Indian Railway: ഇനി Train യാത്രയ്ക്ക് Power Bank കൂടി കരുതിക്കോളൂ, പുതിയ നിയമം വരുന്നു....

പ്ലാറ്റ്ഫോം ടിക്കറ്റ് ഉപയോഗിച്ച് യാത്ര 

ഇനി നിങ്ങളുടെ കയ്യിൽ റിസർവേഷൻ ടിക്കറ്റ് ഇല്ല നിങ്ങൾ വെറും പ്ലാറ്റ്ഫോം ടിക്കറ്റ് (Platform Ticket Rules) മാത്രം ഉപയോഗിച്ച് ട്രെയിനിൽ കയറിയെങ്കിൽ പേടിക്കേണ്ട ആവശ്യമില്ല. നിങ്ങൾ പെട്ടെന്ന് ടിക്കറ്റ് ചെക്കറിന്റെ അടുത്തേക്ക് പോയി ടിക്കറ്റ് ഉണ്ടാക്കാൻ കഴിയും.  ഈ നിയമം (Indian Railways Rules‌) റെയിൽ‌വേ തന്നെ ഉണ്ടാക്കിയതാണ്. പ്ലാറ്റ്ഫോം ടിക്കറ്റ് കയ്യിൽ വച്ചുകൊണ്ട് ട്രെയിനിൽ കയറിയ വ്യക്തി ഉടൻതന്നെ TTE യുമായി ബന്ധപ്പെടുകയും അയാൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള ടിക്കറ്റ് വാങ്ങുകയും വേണം.

യാത്ര ചെയ്യുന്നതിന് മുമ്പ് ഈ നിയമങ്ങൾ അറിയുക

പലപ്പോഴും സീറ്റ് ഒഴിവില്ലാത്ത കാരണത്താൽ TTE നിങ്ങൾക്ക് റിസർവ്ഡ് സീറ്റ് നൽകാൻ വിസമ്മതിച്ചേക്കാം. പക്ഷേ നിങ്ങളെ ആ ട്രെയിനിൽ യാത്ര ചെയ്യുന്നത് തടയാൻ കഴിയില്ല.  ഇനി നിങ്ങളുടെ കയ്യിൽ റിസർവേഷൻ ഇല്ലെങ്കിൽ 250 രൂപ പിഴയും യാത്രാ നിരക്കും യാത്രക്കാരിൽ നിന്ന് ഈടാക്കും. യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങൾ റെയിൽ‌വേയുടെ ഈ സുപ്രധാന നിയമം അറിഞ്ഞിരിക്കണം.

Also Read: 7th Pay Commission: നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത, അലവൻസ് നിയമങ്ങളിൽ മാറ്റം വരുന്നു

പ്ലാറ്റ്ഫോം ടിക്കറ്റ്

പ്ലാറ്റ്ഫോം ടിക്കറ്റ് കയ്യിലുള്ളത് യാത്രക്കാരന് ട്രെയിനിൽ കയറാനുള്ള അർഹത ഉണ്ടാക്കും. ഇതിനോടൊപ്പം പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത അതേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരന് ചാർജ്ജ് നൽകേണ്ടിവരും. നിരക്ക് ഈടാക്കുമ്പോൾ പുറപ്പെട്ട സ്റ്റേഷനും അതേ സ്റ്റേഷനായി കണക്കാക്കും. ഏറ്റവും പ്രധാനമായ കാര്യം എന്നുപറയുന്നത് യാത്രക്കാരൻ ഏത് ക്ലാസിലാണോ യാത്ര ചെയ്യുന്നത് അതേ ക്ലാസിലെ ടിക്കറ്റ് ചാർജ്ജ് ആയിരിക്കും ഈടക്കുന്നത്. 

ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ ട്രെയിൻ (Train) വിട്ടുപോയെങ്കിൽ  അടുത്ത രണ്ട് സ്റ്റേഷനുകൾ കഴിയുന്നതുവരെ TTE ക്ക് നിങ്ങളുടെ സീറ്റ് ആർക്കും അനുവദിക്കാൻ കഴിയില്ല. അതായത് അടുത്ത രണ്ട് സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്നതിന് മുൻപ് നിങ്ങൾ അവിടെയെത്തിയാൽ നിങ്ങളുടെ യാത്ര പൂർത്തിയാക്കാൻ കഴിയും.  എങ്കിലും നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് രണ്ട് സ്റ്റേഷനുകൾ‌ക്ക് ശേഷമാണെങ്കിൽ ടി‌ടി‌ഇ ഈ ടിക്കറ്റ് RAC ടിക്കറ്റുള്ള യാത്രക്കാരന് അനുവദിക്കും. 

Also Read: TV, AC, Fridge, Laptop എന്നിവയുടെ വില അടുത്ത മാസം മുതൽ വർധിക്കും!

ടിക്കറ്റ് കളഞ്ഞുപോയാൽ  എന്തുചെയ്യും

നിങ്ങൾ ഒരു ഇ-ടിക്കറ്റ് ആണ് എടുത്തതെങ്കിൽ ട്രെയിനിൽ കയറിയ ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് നിങ്ങൾക്ക് മനസ്സിലായിയെങ്കിൽ നിങ്ങൾ ടിക്കറ്റ് ചെക്കറിന് (TTE) 50 രൂപ പിഴ നൽകി നിങ്ങളുടെ ടിക്കറ്റ് നേടാവുന്നതാണ്.  ട്രെയിനിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ഈ നിയമങ്ങൾ മനസിലാക്കുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More