Home> Business
Advertisement

Central Bank FD Rate : സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി സെൻട്രൽ ബാങ്ക്; പുതിയ എഫ് ഡി നിരക്ക് ഇങ്ങനെ

Central Bank of India FD Rates പണപ്പെരുപ്പത്തിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് രാജ്യത്തെ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തിയത്.

Central Bank FD Rate : സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി സെൻട്രൽ ബാങ്ക്; പുതിയ എഫ് ഡി നിരക്ക് ഇങ്ങനെ

റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. ഇന്ന് ജൂൺ പത്ത് മുതലാണ് പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വരികയെന്ന് ബാങ്ക് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. പണപ്പെരുപ്പത്തിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് രാജ്യത്തെ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ പല പൊതുമേഖല-സ്വകാര്യ ബാങ്കുകൾ തങ്ങളുടെ വിവിധ പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. 

പുതിയ നിരക്ക് പ്രകാരം 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളിൽ ഏഴ് മുതൽ 14 ദിവസം വരെ ബാങ്ക് നൽകുന്നത് 2.75 ശതമാനാണ് പലിശ. എഫ്ഡി രണ്ട് കോടിക്ക് മുകളിലാണെങ്കിൽ 3 ശതമാനം പലിശ ലഭിക്കുന്നതാണ്. 15 മുതൽ 45 ദിവസം വരെയുള്ള രണ്ട് കോടി രൂപ സ്ഥിര നിക്ഷേപത്തിന് 2.9 ശതമാനമാണ് പലിശ ലഭിക്കുക. അതിൽ 15-30 ദിവസം വരെയുള്ള രണ്ട് കോടിക്ക് മുകളിലുള്ള നിക്ഷേപത്തിന് 3 ശതമാനവും ഒരു മാസത്തിന് മുകളിലുള്ള എഫ്ഡിക്ക് 3.1% പലിശ ലഭിക്കുന്നതാണ്.

ALSO READ : Fd Intrest Rate: സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് പലിശ നിരക്ക് കൂട്ടി, പലിശ 5.25 വരെ

90 ദിവസം വരെയുള്ള എഫ്ഡിക്ക് 3.25 ശതമാനാണ് പലിശ. അത് ദൈർഘ്യത്തിലുള്ള രണ്ട് കോടി മുകളിലുള്ള നിക്ഷേപങ്ങൾക്ക് 3.1 ശതമാനം മാത്രമാണ് പലിശ. 179 ദിവസം വരെയുള്ള രണ്ട് കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.8 ശതമാനാണ് പലിശ. രണ്ട് കോടിക്ക് മുകളിലുള്ള നിക്ഷേപത്തിന് 3.2 ശതമനാണ് പലിശ ലഭിക്കുക.

ഒരു വർഷത്തെ എഫ്ഡിക്ക് ബാങ്ക് ഇന്ന മുതൽ നൽകുന്നത് 4.5 ശതമാനമാണ് പലിശ. 1-2 വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 5.2, 2-3 വർഷത്തേക്ക് 5.3, മൂന്ന് മുതൽ അഞ്ച് വർഷം വരെ 5.35, പത്ത് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.6മാണ് പലിശ ലഭിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More