Home> Business
Advertisement

Bournvita : ബോൺവിറ്റ പ്രമേഹത്തിന് കാരണമാകുന്നു; വക്കീൽ നോട്ടീസിന് പിന്നാലെ വീഡിയോ നീക്കം ചെയ്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ

Bourvita Food Pharmer Video : ബോൺവിറ്റയിൽ വലിയ ഒരു അളവിൽ പഞ്ചസാരയാണ് അടങ്ങിയരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ഫുഡ് ഫാർമെർ തന്റെ വീഡിയോയിൽ ആരോപിച്ചിരുന്നത്

Bournvita : ബോൺവിറ്റ പ്രമേഹത്തിന് കാരണമാകുന്നു; വക്കീൽ നോട്ടീസിന് പിന്നാലെ വീഡിയോ നീക്കം ചെയ്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ

ചോക്ലേറ്റ് പാനീയം നിർമിക്കുന്ന ബോൺവിറ്റ ഉപയോഗിക്കുന്നത് മൂലം കുട്ടികളിൽ പ്രമേഹം ഉണ്ടാകാൻ സാധ്യത വളരെ ഏറെയാണെന്നുള്ള വീഡിയോ പങ്കുവെച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർക്കെതിരെ നോട്ടീസ് അയച്ച് കാഡ്ബറീസ്. ഫുഡ് ഫാർമർ എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയായ ഹിമത്സിങ്കായെക്കിതെരെയാണ് കാഡ്ബറി വക്കീൽ നോട്ടീസ് അയച്ചത്. എഫ്എംസിജി കമ്പനി നോട്ടീസ് അയച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ തന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. പോഷാകാഹാര സമൃദ്ധിയായിട്ടുള്ള പാനീയമെന്ന് പേരിൽ വിൽക്കുന്ന ബോൺവിറ്റ ഉപയോക്താക്കളെ പറ്റിക്കുകയാണെന്നാണ് ഫുഡ് ഫാർമ തന്റെ വീഡിയോയിൽ ആരോപിച്ചിരുന്നത്.

കമ്പനിയുടെ വ്യാജമായ അവകാശ വാദങ്ങൾക്ക് സർക്കാർ അന്ധമായി അനുമതി നൽകുകയാണ്. ബോൺവിറ്റയിലെ അടങ്ങിയരിക്കുന്ന പദാർഥങ്ങളിൽ വലിയ ഒരു അളവിൽ പഞ്ചസാരയുടെ അളവാണുള്ളതെന്നും. ഇത് പാനീയമായി കുടിക്കുന്ന കുട്ടികളിൽ പ്രമേഹം ഉണ്ടാകാൻ സാധ്യത വളരെയേറെയാണെന്നുമാണ് ഹിമത്സിങ്ക തന്റെ വീഡിയോയിലൂടെ ആരോപിക്കുന്നത്. കൂടാതെ കോവിഡിന് ശേഷം മിക്ക എഫ്എംസിജി ഉത്പനങ്ങൾ പ്രതിരോധി ശേഷി വർധിപ്പിക്കുന്നു അവകാശപ്പെടാറുണ്ട്. അത് ബോൺവിറ്റയും ചെയ്യുന്നു. പഴയ അതേ ഉത്പനത്തിന്റെ പാക്കേജിൽ ഇമ്മ്യുണിറ്റി എഴുതി ചേർക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നായിരുന്നു സേഷ്യൽ മീഡിയ ഇൻഫ്ലവെൻസറുടെ ആരോപണം.

ALSO READ : Colorectal Cancer : അവഗണിക്കരുത്, വൻകുടൽ ക്യാൻസർ അപകടകാരിയാണ്; ഇവ ശീലമാക്കിയാൽ ഒഴിവാക്കാം

തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുടെ വീഡിയോയ്ക്ക് വലിയ തോതിൽ പ്രചാരം ലഭിക്കുകകയും പല പ്രമുഖരും ഹിമത്സിങ്കയുടെ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ഏകദേശം 12 മില്യണിൽ അധികം പേരാണ് ആ വീഡിയോ ഡിലീറ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഇൻസ്റ്റഗ്രാമിൽ കണ്ടത്.

ഇതിന് കാഡ്ബറി ബോൺവിറ്റ വിശദീകരണവുമായി രംഗത്തെത്തി. തങ്ങളുടെ ഉത്പനത്തിലുള്ള വൈറ്റമിൻ, എ, സി, ഡി, ഐയൺ, സിങ്ക്, കോപ്പർ, സെലെനീയം ദാതുക്കൾ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അത് കോവിഡ് മുമ്പ് കമ്പനിയുടെ ഉത്പനത്തിലുള്ളതാണെന്ന് ബോൺവിറ്റ പ്രത്യേക കുറിപ്പിൽ അറിയിച്ചു.

അതേസമയം ഈ കഴിഞ്ഞ വെള്ളിയാഴ്ച ഹിമത്സിങ്ക താൻ ബോൺവിറ്റയ്ക്കെതിരെ നടത്തിയ ആരോപണം നിറഞ്ഞ വീഡിയോ പിൻവലിച്ചതായി അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് രേഖപ്പെടുത്തി. ഏപ്രിൽ 13ന് കമ്പനിയുടെ ഭാഗത്ത് നിന്നും നോട്ടീസ് ലഭിച്ചെന്നും താൻ ബോൺവിറ്റയ്ക്കെതിരെ വീഡിയോ ചെയ്തതിൽ മാപ്പ് അറിയിക്കുന്നുയെന്നും സോഷ്യൽ മീഡിയ ഇൻഫ്ലവെൻസർ തന്റെ പോസ്റ്റിൽ അറിയിച്ചു. കമ്പനിയെ മോശക്കാരാക്കി ചിത്രീകരിക്കാനല്ല വീഡിയോ നിർമിച്ചതെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലവെൻസർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More