Home> Business
Advertisement

PVR 1 Rupee Ticket: 1 രൂപക്ക് നിങ്ങൾക്ക് പിവിആറിൽ ഷോ കാണാൻ പറ്റുമോ?

അതായത് വരാനിരിക്കുന്ന സിനിമകളുടെ ട്രെയിലർ നിങ്ങൾക്ക് തന്നെ പിവിആർ സിനിമാസിൽ പോയി കാണാം

PVR 1 Rupee Ticket: 1 രൂപക്ക് നിങ്ങൾക്ക് പിവിആറിൽ ഷോ കാണാൻ പറ്റുമോ?

നിങ്ങൾ വരാനിരിക്കുന്ന സിനിമകൾ ഏതെങ്കിലും കാണാൻ എന്തായാലും പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായി ഒരു അടിപൊളി കാര്യം പറഞ്ഞ് തരാം. ഏത് സിനിമയാണ് നിങ്ങൾ കാണേണ്ടത് എന്ന് തീരുമാനമെടുക്കാൻ കൂടി ആണിത്. മികച്ച ഗംഭീര സ്ക്രീനിൽ, സൗണ്ട്‌ ഇഫക്ടിൽ നിങ്ങൾക്ക് അത് കണ്ട് തന്നെ തീരുമാനിക്കാം എന്നതാണ് പ്രത്യേകത. എന്താണെന്ന് മനസ്സിലായില്ല അല്ലേ.

അതായത് വരാനിരിക്കുന്ന സിനിമകളുടെ ട്രെയിലർ നിങ്ങൾക്ക് തന്നെ പിവിആർ സിനിമാസിൽ പോയി കാണാം. വെറും 1 രൂപ മാത്രമാണ് ചിലവ് വരുന്നത്.ഏപ്രിൽ 7 മുതൽ ഇന്ത്യയിലുടനീളമുള്ള PVR, INOX മൾട്ടിപ്ലക്സുകളിൽ നിർദ്ധിഷ്ടിത സമയത്ത് വരാനിരിക്കുന്ന ചിത്രങ്ങളുടെ ട്രെയിലറുകൾ കാണാം.ലോകത്തിലാദ്യമായാണ് ഇത്തരമൊരു ഫീച്ചർ പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നതെന്നാണ് പിവിആർ അവകാശപ്പെടുന്നത്.

10 രൂപക്ക് 10 ട്രെയിലർ

ഇതിൽ നിങ്ങൾക്ക് 10 രൂപ മുടക്കിയാൽ വരാനിരിക്കുന്ന 10 ട്രെയിലറുകൾ അവതരിപ്പിക്കുന്ന 30 മിനിറ്റ് സ്‌ക്രീനിംഗ് ഷോയും പിവിആർ വാഗ്ദാനം ചെയ്യുന്നു.സിനിമകൾക്കായുള്ള മുൻകൂർ ബുക്കിംഗ് വർദ്ധിപ്പിക്കുക തീയ്യേറ്ററിലേക്ക് ആളുകളെ കൂടുതൽ ആകർഷിക്കുക എന്നിവയൊക്കെയാണ് ഇത് വഴി ഉദ്ദേശിക്കുന്നത്.ഏകദേശം 35,000-40,000 ആളുകൾ ഇതിനകം ഈ ഷോകൾ ആസ്വദിച്ചതായാണ് കണക്ക്.

ഈ പ്രത്യേക ട്രെയിലർ സ്‌ക്രീനിംഗിൽ പ്രേക്ഷകർക്ക് കാണിക്കേണ്ട ട്രെയിലറുകൾ പിവിആർ ഐനോക്‌സ് തന്നെയായിരിക്കും തിരഞ്ഞെടുക്കുക. ഈ ട്രെയിലറുകളിൽ വരാനിരിക്കുന്ന ബോളിവുഡ്, ഹോളിവുഡ്, അനുയോജ്യമായ മറ്റ് പ്രാദേശിക സിനിമകൾ എന്നിവ പ്രദർശിപ്പിക്കും.

ഇതിനായി പ്രത്യേകം സമയവും ഉണ്ടായിരിക്കും പ്രൈം ടൈം സ്ലോട്ടുകളിൽ ഈ ട്രെയിലർ ഷോകൾ പ്രദർശിപ്പിക്കും.PVR, INOX വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ടിക്കറ്റുകൾ ബോക്സോഫീസിലോ ഓൺലൈനിലോ വാങ്ങാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 
Read More