Home> Business
Advertisement

PF-Aadhar Linking: പിഎഫ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തോ? ഇല്ലെങ്കിൽ ഇന്ന് തന്നെ ചെയ്യുക, നാളെ മുതൽ നിയമം മാറും

ആധാറുമായി PF അക്കൗണ്ട് ബന്ധിപ്പിക്കാത്ത പക്ഷം സെപ്റ്റംബർ ഒന്ന് മുതൽ EPF അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനോ, ജീവനക്കാർക്ക് തങ്ങളുടെ പിഎഫ് നിക്ഷേപം പിൻവലിക്കാനോ സാധിക്കില്ല.

PF-Aadhar Linking: പിഎഫ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തോ? ഇല്ലെങ്കിൽ ഇന്ന് തന്നെ ചെയ്യുക, നാളെ മുതൽ നിയമം മാറും

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (Employees Provident Fund) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആധാറുമായി (Aadhar) ഇപിഎഫ് (EPF) അക്കൗണ്ടിലെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ ബന്ധിപ്പിക്കാത്ത പക്ഷം സെപ്റ്റംബർ ഒന്ന് മുതൽ ഇപിഎഫ് അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. നിക്ഷേപിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല ജീവനക്കാർക്ക് തങ്ങളുടെ പിഎഫ് (PF) നിക്ഷേപം പിൻവലിക്കാനും സാധിക്കില്ല.

ജീവനക്കാരുടെ പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനാണ് (ഇ.പി.എഫ്.ഒ.) ഇത് സംബന്ധിച്ച് കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

Also Read: EPFO Alert: EPFO അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കുക! PF അക്കൗണ്ട് ആധാറുമായി ഉടനടി ലിങ്കുചെയ്യുക, അല്ലെങ്കിൽ..

സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് വരവ് വെക്കില്ലെന്ന് ഇപിഎഫ്ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സാമൂഹിക സുരക്ഷാ കോഡിലെ 142-ാം വകുപ്പ് തൊഴില്‍ മന്ത്രാലയം ഭേദഗതി ചെയ്തിരുന്നു. 

Also Read: EPFO Withdrawal Process: PF അക്കൗണ്ടിൽ നിന്ന് ഓൺലൈനായി എങ്ങനെ പണം പിൻവലിക്കാം

നേരത്തെ, മേയ് 30 വരെയായിരുന്നു ഇപിഎഫും ആധാറും (Aadhar) ബന്ധിപ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. പിന്നീട് ഓ​ഗസ്റ്റ് 31 വരെ സമയം നീട്ടി നൽകുകയായിരുന്നു. പിഎഫ് ആനുകൂല്യങ്ങൾ തടസങ്ങളില്ലാതെ ലഭിക്കുന്നതിനും അക്കൗണ്ട് ലളിതമായി കൈകാര്യം ചെയ്യുന്നതിനും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇപിഎഫ്ഒ (EPFO) അറിയിക്കുന്നത്. ഇപിഎഫ്ഒയുടെ മെംബർ സേവ പോർട്ടൽ വഴിയോ ഇ-കെവൈസി പോർട്ടൽ വഴിയോ ആധാറും യുഎഎന്നും ബന്ധിപ്പിക്കാം.

Also Read: SBI Alert! ഈ അക്കൗണ്ട് ഉടമകൾ ആധാർ-പാൻ കാർഡ് സമർപ്പിക്കണം, ശ്രദ്ധിക്കുക.

തങ്ങളുടെ പി‌എഫ് അക്കൗണ്ടും ആധാറും ഇതുവരെ ലിങ്കുചെയ്യാത്ത ജീവനക്കാർ‌‌ ഇന്ന്‌ തന്നെ ഇത് ചെയ്യണം.  ഇതിനായി നിങ്ങൾ‌ എവിടെയും പോകേണ്ടതില്ല. വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് ഈ ജോലി പൂർത്തിയാക്കാം.

ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ

* വെബ്‌ സൈറ്റ് iwu.epfindia.gov.in/eKYC/; സന്ദർശിക്കുക.

* ലിങ്ക് യു.എ.എൻ. ആധാർ ഓപ്ഷൻ ക്ലിക് ചെയ്യുക.

* യു.എ.എൻ. നൽകി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. വെരിഫൈ ചെയ്യുക.

* ശേഷം ആധാർ വിവരങ്ങൾ നൽകി ആധാർ വെരിഫിക്കേഷൻ മോഡ് (മൊബൈൽ ഒ.ടി.പി. അല്ലെങ്കിൽ ഇ-മെയിൽ) സെലക്ട് ചെയ്യുക.

* വീണ്ടും ഒരു ഒ.ടി.പി. Aadhar Registered മൊബൈൽ നമ്പറിലേക്ക് വരും. ഇത് വെരിഫൈ ചെയ്ത് ലിങ്കിങ് നടപടി പൂർത്തിയാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More