Home> Business
Advertisement

Amazon Great Summer sale: സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ആലോചനയുണ്ടോ? നിങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ ഇപ്പോള്‍ ആമസോണിലൂടെ സ്വന്തമാക്കൂ

Amazon Great Summer sale Smart phone offers: 15,000 രൂപയില്‍ താഴെ വില വരുന്ന ഫോണ്‍ ആണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ഐകൂ ദ6 ലൈറ്റ് വാങ്ങിക്കാവുന്നതാണ്.

Amazon Great Summer sale: സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ആലോചനയുണ്ടോ? നിങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ ഇപ്പോള്‍ ആമസോണിലൂടെ സ്വന്തമാക്കൂ

ഓരോ ദിവസവും അപ്‌ഡേറ്റ്‌സുകള്‍ എത്തുകയാണ് സ്മാര്‍ട്ട് ഫോണുകളില്‍. തങ്ങളുടെ ഉപഭോകതാക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കി കൊണ്ട് വിപണി കീഴടക്കാനുള്ള മത്സരമാണ് വിവിധ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ തമ്മില്‍ നടക്കുന്നത്. എന്നാല്‍ സൗകര്യം കൂടുമ്പോള്‍ വിലയും കൂടും എന്നുള്ളതിനാല്‍ പലപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട ഫോണുകള്‍ വിപണിയിലെത്തുന്നയുടന്‍ വാങ്ങാന്‍ കഴിയാറില്ല. പിന്നീട് അവ സ്വന്തമാക്കാനുള്ള ഏക മാര്‍ഗമാണ് ഓഫറുകളിലൂടെ വാങ്ങിക്കുക എന്നത്. എങ്കില്‍ അതിന് അനപയോജ്യമായ സമയമാണിപ്പോള്‍. രാജ്യത്തെ തന്നെ മുന്‍നിര ഇ കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണില്‍ ഇപ്പോള്‍ വമ്പന്‍ ഓഫറുകളുടെ കാലമാണ്.

ഗ്രേറ്റ് സമ്മര്‍ സെയില്‍ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ വില്‍പ്പന മേളയില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഉള്‍പ്പെടെ പലതിനും വന്‍ കിഴിവാണ് ഒരുക്കിയിരിക്കുന്നത്. മെയ് 4ന് ആരംഭിക്കുന്ന ഈ പ്രത്യേക വില്‍പ്പനയില്‍ ഐഫോണ്‍ 14, വണ്‍പ്ലസ് 10ആര്‍, ഐകൂ ദ6 ലൈറ്റ് എന്നിങ്ങനെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്ക് വലിയ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ വിപണിയില്‍ ഇറങ്ങിയ സാംസങ് ഗാലക്‌സി എം14 5ജി സ്മാര്‍ട്ട്‌ഫോണിനും ആമസോണിലൂടെ ഇപ്പോള്‍ വാങ്ങുകയാണെങ്കില്‍ മികച്ച ഓഫറുകളും ഡീലുകളും ലഭിക്കും. ഈ ഓഫര്‍ പെരുമഴയുടെ അവസാന തീയ്യതി എന്നെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം അവസാനിക്കും വരെ വരെ വില്‍പ്പന നടത്തുമെന്നാണ് സൂചന.

ALSO READ: ജനപ്രിയ ബ്രാന്‍ഡുകള്‍ കുറഞ്ഞവിലയില്‍, ആമസോണില്‍ ഇത് ഓഫര്‍ കാലം

 ഒരു ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ സമയം ഇത് തന്നെയെന്ന് കരുതാം. കാരണം ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 14ക്ക് വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ബ്രാന്‍ഡിന് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും മികച്ച കിഴിവ് ലഭിക്കുമെന്ന് ആമസോണിന്റെ സെയില്‍ പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സമ്മര്‍ സെയില്‍ സമയത്ത് ഈ ഡിവൈസ് എത്ര രൂപയ്ക്ക് ലഭ്യമാകുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല. ഐഫോണ്‍ 14 ഡീലിന്റെ ടാഗ്ലൈനില്‍ കമ്പനിയുടെ എക്കാലത്തെയും കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നാണ് കുറിച്ചിരിക്കുന്നത്. ഫോണിന്റെ ഓഫറുകള്‍ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ചുരുങ്ങിയ കാലം കൊണ്ട് ജന പ്രിയ ബ്രാന്‍ഡായി മാറിയ സ്മാര്‍ട്ട് ഫോണ്‍ ആണ് സാംസങ് ഗാലക്സി എം14 5ജി. 15,000 രൂപയില്‍ താഴെയുള്ള മികച്ച 5ജി ഫോണുകളില്‍ ഒന്നാണിത്, ഇതിനും അപ്രതീക്ഷിതമായ ഓഫറാണ്  ആമസോണ്‍ സമ്മര്‍ സെയിലിലൂടെ ലഭിക്കാന്‍ പോകുന്നത്. ബാങ്ക് ഓഫര്‍ ഉള്‍പ്പെടെയുള്ള കിഴിവുകളോടെ ഈ ഡിവൈസ് 12,490 രൂപയ്ക്ക് ലഭ്യമാകും എന്നാണ് ലഭിക്കുന്ന സൂചന. ഈ ഡിവൈസ് ഇന്ത്യയില്‍ 14,990 രൂപ വിലയിലാണ് ഇന്ത്യയിലെത്തിയത്. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു മികച്ച ഡീലായി തന്നെ കണക്കാക്കാം. 15,000 രൂപയില്‍ താഴെ വില വരുന്ന ഫോണ്‍ ആണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ഐകൂ ദ6 ലൈറ്റ് പരിഗണിക്കാവുന്നതാണ്. ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ വഴി ഈ ഈ ഡിവൈസ് 12,499 രൂപയ്ക്ക് നേടാം.  30,000 രൂപ വില വിഭാഗത്തിലുള്ള പുതിയൊരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് വണ്‍പ്ലസ് 10ആര്‍ സ്മാര്‍ട്ട്ഫോണ്‍ ആലോചിക്കാവുന്നതാണ്.

കാരണം ഓഫര്‍ വഴി ഇത്  29,999 രൂപയ്ക്ക് ലഭിക്കും. ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലിലൂടെ ഈ ഡിവൈസുകള്‍ ബാങ്ക് ഓഫര്‍ ഉള്‍പ്പെടെയുള്ള കിഴിവുകളിലാണ് ലഭ്യമാകുന്നത്. കൂടാതെ വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസായ വണ്‍പ്ലസ് 11 5ജി ഇപ്പോള്‍ ബാങ്ക് ഓഫര്‍ അടക്കം 55,999 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഷവോമി 12 പ്രോ സ്മാര്‍ട്ട്ഫോണ്‍ മറ്റൊരു മികച്ച ഫ്ലാഗ്ഷിപ്പ് ഫോണാണ്, ബാങ്ക് ഓഫറോടെ ഇത് 42,999 രൂപയ്ക്ക് നേടാം. സാംസങ് ഗാലക്സി എസ്22 വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും ഇതൊരു മികച്ച അവസരമാണ്.  51,999 രൂപയ്ക്ക് ലഭിക്കും. ഫോണുകള്‍ക്ക് മാത്രമല്ല വീട്ടുപകരണങ്ങള്‍ക്കും വലിയ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നീ വിവിധ ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ശകമായ ഇളവുകള്‍ പ്രതീക്ഷിക്കുന്നു. ഇതിനു പുറമേ 99 രൂപ തോതില്‍ പല ഉത്പന്നങ്ങളും നേടാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More