Home> Business
Advertisement

Post Office Saving Scheme: മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും 8.2% പലിശ, ഈ അടിപൊളി നിക്ഷേപ പദ്ധതിയ്ക്ക് വന്‍ ഡിമാന്‍ഡ്!!

Post Office Saving Scheme: പോസ്റ്റ് ഓഫീസിൽ നടത്തുന്ന നിക്ഷേപം സുരക്ഷയ്‌ക്കൊപ്പം മികച്ച വരുമാനത്തിനും ഗ്യാരണ്ടി നൽകുന്നു. നിക്ഷേപകർക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തിൽ ഈ പദ്ധതികൾ ബാങ്കുകളെ ഏറെ പിന്നിലാക്കിയിരിയ്ക്കുകയാണ്.

Post Office Saving Scheme: മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും 8.2% പലിശ, ഈ അടിപൊളി നിക്ഷേപ പദ്ധതിയ്ക്ക് വന്‍ ഡിമാന്‍ഡ്!!

Post Office Saving Scheme: മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ ഏറെ സാമ്പത്തിക നേട്ടം നൽകുന്ന അടിപൊളി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നൽകുന്നത്. സ്ഥിരമായ വരുമാനം, നികുതി ഇളവ് എന്നിവയുടെ കാര്യത്തിലും ഈ സ്കീമുകൾ  വളരെ മികച്ചതാണ്. 

Also Read:   Changing India To Bharat: ഇന്ത്യ എന്ന വാക്ക് അപമാനം, രാജ്യത്തിന്‍റെ പേര് ഭാരത് എന്നാക്കി മാറ്റണം, ആവശ്യവുമായി ബിജെപി നേതാവ്

പോസ്റ്റ് ഓഫീസിൽ നടത്തുന്ന നിക്ഷേപം സുരക്ഷയ്‌ക്കൊപ്പം മികച്ച വരുമാനത്തിനും ഗ്യാരണ്ടി നൽകുന്നു. നിക്ഷേപകർക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തിൽ ഈ പദ്ധതികൾ ബാങ്കുകളെ ഏറെ പിന്നിലാക്കിയിരിയ്ക്കുകയാണ്. അതായത് ഈ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതുവഴി കുറഞ്ഞ കാലയളവിൽ കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കും. 

Also Read:  Article 370: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ വാദം പൂര്‍ത്തിയായി 
 
ഇത്തരത്തിൽ മുതിർന്ന പൗരന്മാർക്കായി പോസ്റ്റ് ഓഫീസ് നൽകുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (Post Office SCS Scheme). ഈ പദ്ധതികൾക്ക് 8 ശതമാനത്തിലധികം വാർഷിക പലിശയാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. അതായത്, ബാങ്കുകളുടെ സ്ഥിര നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപകർക്ക് ഏറെ നേട്ടമാണ് ലഭിക്കുക.  

 
പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം പദ്ധതിയുടെ പ്രധാന നേട്ടം മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും ലാഭകരവുമായ പണം നിക്ഷേപിക്കാൻ അവസരം ലഭിക്കുന്നു എന്നതാണ്. ഈ പദ്ധതിയുടെ ഏറ്റവും പ്രധാന ആകർഷണം ഈ  പദ്ധതി നൽകുന്ന ആകർഷകമായ പലിശയാണ്. ഈ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാനും നല്ല വരുമാനം നേടാനും കഴിയും. ഇത് വാർദ്ധക്യ കാലത്ത്  അവരുടെ സാമ്പത്തിക ഭദ്രത വർദ്ധിപ്പിക്കുന്നു. 

പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം പ്രത്യേകതകൾ അറിയാം  

ഈ പദ്ധതിയിൽ 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം എന്നതാണ്  പ്രധാന പ്രത്യേകത. ഈ സ്കീമിലെ നിക്ഷേപത്തിന്‍റെ പരമാവധി പരിധി 30 ലക്ഷം രൂപയാണ്. ഈ പദ്ധതി നൽകുന്ന വാർഷിക പലിശ 8 ശതമാനത്തിലധികമാണ്. കൂടാതെ, സ്ഥിര വരുമാനം, നികുതി ഇളവ് എന്നിവയുടെ കാര്യത്തിലും ഈ സ്കീം വളരെ മികച്ചതാണ്.

ഈ പദ്ധതിയിൽ  60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും ചേരാവുന്നതാണ്. ജോയിന്‍റ്  അക്കൗണ്ട് തുറക്കാനുള്ള സൗകര്യവും ഉണ്ട്. ഈ പദ്ധതിയിൽ അഞ്ച് വർഷത്തേക്ക് നിക്ഷേപ സൗകര്യം ലഭ്യമാണ്. കാലാവധിക്കുമുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താൽ നിയമങ്ങൾക്കനുസൃതമായി പിഴ അടയ്‌ക്കേണ്ടി വരും.

60  വയസിന് താഴെയുള്ളവർക്കും ഈ പദ്ധതിയിൽ ചേരാം, ചില നിബന്ധനകൾ ഉണ്ട് എന്ന് മാത്രം.... 

ആരെങ്കിലും VRS എടുക്കുകയാണെങ്കിൽ, ആ വ്യക്തിക്ക് 60 വയസ്സിന് മുമ്പുതന്നെ ഈ നിക്ഷേപ പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ കഴിയും. വിരമിച്ച പ്രതിരോധ ജീവനക്കാർക്ക് 50 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയുമുള്ളവരാണ് എങ്കിൽ ഈ പദ്ധതിയിൽ ചേരുവാൻ സാധിക്കും.  
 
നിലവിൽ ബാങ്കുകള്‍ നൽകുന്ന പലിശയുമായി താരതമ്യം ചെയ്യുമ്പോൾ ഈ പോസ്റ്റ് ഓഫീസ് പദ്ധതി ഏറെ നേട്ടം നൽകുന്നു.  രാജ്യത്തെ പ്രമുഖ ബാങ്കുകൾ 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7 മുതൽ 7.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.50% വാർഷിക പലിശയും ഐസിഐസിഐ ബാങ്ക് 7.50% വും പിഎൻബി 7% വും എച്ച്ഡിഎഫ്സി ബാങ്ക് 7.50%വും പലിശ  നൽകുന്നു.

ഈ പദ്ധതി നികുതി ഇളവും നൽകുന്നു 

SCSS-ൽ നിക്ഷേപിക്കുന്ന ഒരാൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ വാർഷിക നികുതി ഇളവ് ലഭിക്കും. ഈ സ്കീമിൽ, ഓരോ മൂന്നു മാസത്തിലും പലിശയും ലഭിക്കും. ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിലെ ഒന്നാം തീയതിയാണ് പലിശ നൽകുന്നത്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുകയും  അതിന്‍റെ മുഴുവൻ തുകയും രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന നോമിനിക്ക് കൈമാറുകയും ചെയ്യും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

   

Read More