Home> Business
Advertisement

Alert: Bank Holidays in October 2021: ഒക്ടോബറിൽ 21 ദിവസം ബാങ്കുകൾക്ക് അവധി, ശ്രദ്ധിക്കുക

Bank Holidays in October 2021: ഒക്ടോബർ മാസത്തിൽ ബാങ്കുകൾ പ്രവർത്തിക്കുന്നത് വെറും 10 മാത്രം. അതായത് 21 ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും.

Alert: Bank Holidays in October 2021: ഒക്ടോബറിൽ 21 ദിവസം ബാങ്കുകൾക്ക് അവധി, ശ്രദ്ധിക്കുക

Bank Holidays in October 2021: ഒക്ടോബര്‍ മാസത്തില്‍  21 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ലയെങ്കിലും എങ്കിലും  ഓൺ‌ലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾ ഉപയോക്താക്കള്‍ക്ക് ലഭ്യമായിരിയ്ക്കുമെന്ന് റിസർവ് ബാങ്ക്  ഓഫ് ഇന്ത്യ (RBI) പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നുണ്ട്. 

അതുകൊണ്ട് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത്  അത്യാവശ്യമുള്ള ബാങ്കിങ് ഇടപാടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് ചെയ്യുകയും അതുപോലെ അവധി ദിവസങ്ങൾ ഏതൊക്കെയാണെന്ന് നേരത്തെ മനസിലാക്കിയിട്ട് വേണം ബാങ്കിൽ പോകേണ്ടതും.  

Also Read: How To Earn From Facebook: ഫേസ്ബുക്കിൽ നിന്നും സമ്പാദിക്കാനുള്ള അവസരം, ഈ മഹത്തായ ഫീച്ചർ ഇന്ത്യയിൽ ആരംഭിച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ മാസത്തിൽ ബാങ്കുകൾ മൊത്തം 21 ദിവസത്തേക്ക് അടച്ചിടും എന്നാണ്.   ഇതിൽ ചിലത്  RBI കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍ വാരാന്ത്യ അവധികളുമാണ്. എങ്കിലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവർത്തനങ്ങൾ വ്യത്യാസപ്പെടാമെന്നും RBI അറിയിച്ചിട്ടുണ്ട്. 

ബാങ്കിംഗ് അവധിദിനങ്ങൾ ഓരോ സംസ്ഥാനങ്ങളിലും ആഘോഷിക്കുന്ന ഉത്സവങ്ങളെ അല്ലെങ്കിൽ ആ സംസ്ഥാനങ്ങളിലെ പ്രത്യേക അവസരങ്ങളുടെ അറിയിപ്പിനെ ആശ്രയിച്ചിരിക്കുന്നു.

Also Read: Alert..!! Bank Holidays October 2021: ഒക്ടോബര്‍ മാസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക വെറും 10 ദിവസം മാത്രം...!!

2021 ഒക്ടോബറിലെ ബാങ്ക് അവധിദിനങ്ങളുടെ പൂർണ്ണ പട്ടിക:

October 1 - ബാങ്ക് അക്കൗണ്ടുകളുടെ അർദ്ധവാർഷിക ക്ലോസിംഗ് (സിക്കിം)

October 2 - മഹാത്മാ ഗാന്ധി ജയന്തി (എല്ലാ സംസ്ഥാനങ്ങളും)

October 3 - ഞായറാഴ്ച

October 6 - മഹാലയ അമാവാസ്യ (West Bengal, Tripura , Karnataka)

October 7 - മേരാ  ചോരെന്‍ ഹൗബ ഓഫ്  ലൈനിംഗ്‌തൗ സനാമാഹി (Tripura, West Bengal, Meghalaya)

October 9- രണ്ടാം  ശനിയാഴ്ച

October 10 - ഞായറാഴ്ച

October 12 - ദുർഗാ പൂജ (മഹാ സപ്തമി) / (West Bengal, Tripura)

October 13 - ദുർഗ പൂജ (മഹാ അഷ്ടമി ) (West Bengal, Sikkim, Bihar, Jharkhand, Odisha, Manipur, Tripura, Assam )

October 14 - ദുർഗ പൂജ/ദസറ (മഹാ നവമി)/ആയുധ പൂജ (West Bengal, Uttar Pradesh, Tripura, Tamil Nadu, Sikkim, Puducherry, Odisha, Nagaland, Meghalaya, Kerala, Karnataka, Jharkhand, Bihar, Assam)

October 15 - ദുർഗാ പൂജ / ദസറ / ദസറ (വിജയ ദശമി) / (National except for Manipur, Himachal Pradesh)

October 16 - ദുർഗ പൂജ (ദാസൈൻ) / (Sikkim)

October 17 - ഞായറാഴ്ച

October 18 -കതി ബിഹു (Assam)

October  19-Id-E-Milad/Eid-e-Miladunnabi/Milad-i-Sherif (പ്രവാചകന്‍റെ ജന്മദിനം)/ബറവാഫത്ത്/  (Nation except for Gujarat, Madhya Pradesh, Maharashtra, Tamil Nadu, Uttarakhand, Andhra Pradesh, Telangana, Jammu, Kashmir, Uttar Pradesh, Kerala, Delhi, Chhattisgarh, Jharkhand )

October  20 - മഹർഷി വാൽമീകി പിറന്നാളിനോടനുബന്ധിച്ച് / ലക്ഷ്മി പൂജ / ഐഡി-ഇ-Milad(Tripura, Punjab, West Bengal, Karnataka, Haryana, Himachal Pradesh)

October 22- ഈദ്-ഇ-മിലാദ്-ഉൾ-നബി  (Jammu and Kashmir )

October 23- നാലാമത്തെ ശനിയാഴ്ച

October 24- ഞായറാഴ്ച

October 26 - പ്രവേശന ദിനം (Jammu and Kashmir)

October 31 - ഞായറാഴ്ച

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More