Home> Business
Advertisement

Kerala Airline: പറന്നുയരാൻ കേരളം, സ്വന്തമായി വിമാനക്കമ്പനി; ലൈസൻസ് നേടി അൽഹിന്ദ് എയർ

ആദ്യഘട്ടത്തില്‍ എടിആര്‍ വിമാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ആഭ്യന്തര സർവീസുകളായിരിക്കും അല്‍ഹിന്ദ് എയർ നടത്തുക.

Kerala Airline: പറന്നുയരാൻ കേരളം, സ്വന്തമായി വിമാനക്കമ്പനി; ലൈസൻസ് നേടി അൽഹിന്ദ് എയർ

അല്‍ഹിന്ദ് എയറിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. കേരളം ആസ്ഥാനമായ അല്‍ ഹിന്ദ് ഗ്രൂപ്പിന്റെ അല്‍ഹിന്ദ് എയറിനാണ് ഡിജിസിഎയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചത്. ആദ്യഘട്ടത്തില്‍ എടിആര്‍ വിമാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ആഭ്യന്തര സർവീസുകളാണ് നടത്തുക. 200 മുതല്‍ 500 കോടി രൂപയാണ് പ്രാഥമിക നിക്ഷേപം. 

കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സര്‍വ്വീസുകളായിരിക്കും ആദ്യമായി നടത്തുക. തുടര്‍ന്ന് അഖിലേന്ത്യ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും സര്‍വ്വീസുകള്‍ വ്യാപിപ്പിക്കും. രാജ്യന്തര സര്‍വീസുകള്‍ക്കായി എയര്‍ ബസിന്റെ എ320 വിമാനങ്ങളാണ് പ്രയോജനപ്പെടുത്തുക. രണ്ടു വര്‍ഷത്തിനകം വിമാനങ്ങളുടെ എണ്ണം ഇരുപതായി ഉയര്‍ത്തും. നാരോ ബോഡി വിമാനങ്ങള്‍ക്കായി എയര്‍ബസ്, ബോയിങ് എന്നിവയുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. 100 മുതല്‍ 240 സീറ്റു വരെയുള്ള വിമാനങ്ങളാണിവ.

നിലവില്‍ വിമാന ടിക്കറ്റ്, ടൂര്‍ ഓപ്പറേറ്റിങ്ങ്, ചാര്‍ട്ടേഡ് വിമാനങ്ങള്‍, ഹോട്ടല്‍ റൂം ബുക്കിങ്, വീസ എന്നിവയാണ് അൽ ഹിന്ദിന്റെ സേവനങ്ങള്‍. വിമാന ടിക്കറ്റ് ബുക്കിങ് രംഗത്ത് വിശാലമായ പ്രവര്‍ത്തന ശൃംഖലയാണ് ഇവര്‍ക്കുള്ളത്. ഹജ്ജ് തീര്‍ഥാടകരാണ്  ഉപഭോക്തക്കളില്‍ കൂടുതൽ. 

Read Also: 'അതിക്രമം നടത്തിയ ആളിനൊപ്പം പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്നു'; കമ്മിറ്റി ഞെട്ടി!

20,000 കോടി രൂപയുടെ വിറ്റു വരവുള്ള കമ്പനിയാണ് അല്‍ ഹിന്ദ്. വരുമാനത്തില്‍ കൂടുതലും ലഭിക്കുന്നത് വിമാന ടിക്കറ്റ് ബുക്കിങ് വഴിയാണ്. ഗള്‍ഫിന് പുറമേ തായ്‌ലന്‍ഡ്, സിംഗപൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് രാജ്യന്തര തലത്തില്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാസം പ്രവാസി സംരംഭകരുടെ നേത്യത്വത്തിലുള്ള എയര്‍ കേരള വിമാന കമ്പനിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനനുമതി ലഭിച്ചിരുന്നു. എയര്‍ കേരള തുടക്കത്തില്‍ രണ്ട് വിമാനങ്ങളുമായുള്ള ആഭ്യന്തര സര്‍വീസാണ് നടത്തുക. അടുത്ത വര്‍ഷം ആദ്യ പാദത്തിലായിരിക്കും സര്‍വീസുകള്‍. 

കേരളത്തിന് സ്വന്തമായി ഒരു വിമാന കമ്പനി വേണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് യഥാര്‍ത്ഥ്യമാകുവാൻ പോകുന്നത്. അവധിക്കാലത്തും മറ്റും ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കുന്നത് പ്രവാസികളെ ദുരിതത്തിലാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More