Home> Business
Advertisement

Akasa Air : കൊച്ചി-ബെംഗളൂരു സർവീസിന് ശേഷമുള്ള ആകാശയുടെ മൂന്നാമത്തെ റൂട്ട് പ്രഖ്യാപിച്ചു

Akasa Air Routes and Fare : ഓഗസ്റ്റ് ഏഴിന് സർവീസ് ആരംഭിക്കുന്ന വിമാനക്കമ്പനി ആദ്യ മുംബൈ- അഹമ്മദബാദ് റൂട്ടിലും ശേഷം ഓഗസ്റ്റ് 12 മുതൽ കൊച്ചി-ബെംഗളൂരു റൂട്ടും കൂടി ചേർക്കും.

Akasa Air : കൊച്ചി-ബെംഗളൂരു സർവീസിന് ശേഷമുള്ള ആകാശയുടെ മൂന്നാമത്തെ റൂട്ട് പ്രഖ്യാപിച്ചു

ന്യൂ ഡൽഹി: പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാല പിന്തുണയ്ക്കുന്ന വിമാനക്കമ്പനി ആകാശ എയർ സർവീസിന്റെ മൂന്നാമത്തെ റൂട്ട് പ്രഖ്യാപിച്ചു. ബെംഗളൂരു-മുംബൈ റൂട്ടിലാണ് മൂന്നാമതായി ആകാശ സർവീസിനായി ഒരുങ്ങുന്നത്. ഓഗസ്റ്റ് 19 മുതലാണ് ബെംഗളൂരു-മുംബൈ റൂട്ടിൽ ആകാശയുടെ സർവീസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് ഏഴിന് സർവീസ് ആരംഭിക്കുന്ന വിമാനക്കമ്പനി ആദ്യം മുംബൈ- അഹമ്മദബാദ് റൂട്ടിലും ശേഷം ഓഗസ്റ്റ് 12 മുതൽ കൊച്ചി-ബെംഗളൂരു റൂട്ടും കൂടി ചേർക്കും.

ബോയിങ് 737 മാക്സ് വിമാനം ഉപയോഗിച്ച് സർവീസ് നടത്തുന്ന കമ്പനിക്ക് ജൂലൈ ഏഴിനാണ് ഡിജിസിഎ അന്തിമ അനുമതിയായ എഒസി സർട്ടിഫിക്കേറ്റ് നൽകുന്നത്. 2021ൽ മാക്സ് വിമാനങ്ങൾ ഉപയോഗിച്ച് രാജ്യത്ത് സർവീസ് നടത്താൻ ഡിജിസഎ ആകാശയ്ക്ക് അനുമതി നൽകിയിരുന്നു. തുടർന്ന് നവംബറിൽ 72 ബോയിങ് മാക്സ് വിമാനങ്ങളാണ് ആകാശ വാങ്ങിയെടുത്തത്. 

ALSO READ : Best Saving Schemes: പോസ്റ്റോഫീസ് ? എസ്ബിഐ? എവിടെ നിക്ഷേപിച്ചാൽ ഗുണം

ആകാശയുടെ ടിക്കറ്റ് വില

ഒരാഴ്ചയിൽ ഒരു റൂട്ടിൽ 28 സർവീസ് എന്ന കണക്കിലാണ് വിമാനക്കമ്പനി പ്രാരംഭഘട്ടത്തിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. 4938 രൂപയാണ് മുംബൈ-ബെംഗളൂരു സർവീസിന് ആകാശ ഏർപ്പെടുത്തുന്നത്. തിരികെയുള്ള സർവീസിന് 5,209 രൂപയും. 

ബെംഗളൂരു കൊച്ചി സർവീസിന് ആകാശ ഈടാക്കുന്നത് 3,483 രൂപയാണ്. തിരിച്ച് കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് 3,283 രൂപയും. ഒരു മണിക്കൂർ 15 മിനിറ്റ് ഇരു നഗരങ്ങളിലേക്കുള്ള ആകാശയുടെ യാത്ര ദൈർഘ്യം. ഒരു മണിക്കൂർ 20 മിനിറ്റ് ദൈർഘ്യമുള്ള മുംബൈ-അഹമ്മദബാദ് ഫ്ലൈറ്റിന് ആകാശ ഈടാക്കുന്നത് 3,948 രൂപയാണ്. തിരികെ മുംബൈയിലേക്കുള്ള യാത്രയ്ക്ക് 3,906 രൂപയും. ടിക്കറ്റുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മുൻകുട്ടി ബുക്കി ചെയ്യാവുന്നതാണ്.

ALSO READ : Black Money In Swiss Banks: സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാരുടെ നിക്ഷേപം എത്ര? ധനമന്ത്രിയുടെ ഞെട്ടിക്കുന്ന മറുപടി

fallbacks

അടുത്തിടെയാണ് കമ്പനി തങ്ങളുടെ എയർലൈൻ ക്രൂവിന്റെ യൂണിഫോം അവതരിപ്പിച്ചത്. മറ്റ് എയലൈനുകളെക്കാൾ വ്യത്യസ്തമായി എയർഹോസ്റ്റസ്മാർക്ക് ട്രൗസറും സ്നീക്കറുമാണ് ആകാശ ഡിസൈൻ ചെയ്തിരിക്കുന്നത്. ഓറഞ്ചും, കറുപ്പും അടങ്ങിയ യൂണിഫോമാണ് ആകാശ എയർ ജീവനക്കാർക്കായി തയ്യാറാക്കിയിരിക്കുന്നത്. കടലിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത എടുത്ത പോളിസ്റ്റർ തുണിയിലാണ് ജീവനക്കാരുടെ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യയിലെ ബജറ്റ് വിമാനകമ്പനിയായ ഇൻഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുമെന്ന് അവകാശവാദവുമായി എത്തുന്ന എയർലൈനാണ് ആകാശ എയർ. ഓറഞ്ചും പർപ്പിളും ചേർന്നുള്ള നിറത്തിലാണ് വിമാനം അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ പോർട്ട്ലാൻഡിൽ നിന്ന് പാർട്സെത്തിച്ചാണ് വിമാനത്തിന്റെ നിർമാണം പ്രധാനമായും നടത്തിയത്. QP എന്ന കോഡാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് വിമാന സർവീസിന്റേത്. ഇന്ത്യൻ വിമാന സർവീസിലേക്ക് തിരികെയെത്തുന്ന ജെറ്റ് എയർവേസിനൊപ്പമായിരിക്കും ആകാശയുമെത്തുന്നത്.

ALSO READ : Banking Update: ധനമന്ത്രിയുടെ നിര്‍ദ്ദേശം, SBI, HDFC & ICICI ബാങ്ക് ഉപയോക്താക്കള്‍ക്ക് നേട്ടം

മെട്രോ, ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാർച്ച് 2023 വരെ 18 വിമാനങ്ങളുമായി ആഭ്യന്തര വിമാന സർവീസ് നടത്താനാണ് ആകാശ പദ്ധതിയിടുന്നത്. പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയ്ക്ക് പുറമെ വിമാന സർവീസ് പരിചയ സമ്പന്നരായ വിനയ് ഡ്യൂബെ, അദിത്യ ഘോഷ് എന്നിവർ ചേർന്നാണ് ആകാശയ്ക്ക് ഫണ്ട് ഒരുക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More