Home> Business
Advertisement

7th Pay Commission : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള വർധനയ്ക്ക് സാധ്യത; ഫിറ്റ്മെറ്റ് ഫാക്ടർ ഉയർത്തിയേക്കും

Central Government Employees Fitment Factor Hike സർക്കാർ ജീവനക്കാരുടെ ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തിയാൽ അടിസ്ഥാന ശമ്പളം 26,000 രൂപയായി ഉയർന്നേക്കും

7th Pay Commission : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള വർധനയ്ക്ക് സാധ്യത; ഫിറ്റ്മെറ്റ് ഫാക്ടർ ഉയർത്തിയേക്കും

ന്യൂ ഡൽഹി : അടുത്തിടെ ക്ഷാമബത്ത (ഡിഎ) ഉയർത്തിയതിന് പിന്നാലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം ഈ മാസം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിർണയിക്കുന്ന ഫിറ്റ്മെറ്റ് ഫാക്ടർ കേന്ദ്രം ഉയർത്തിയേക്കുമെന്നാണ്. നീണ്ട നാളുകളായി ഫിറ്റ്മെന്റ് ഫാക്ടർ പുതുക്കാതിരുന്നതോടെയാണ് കേന്ദ്രം ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് ഉയർത്താൻ ഒരുങ്ങുന്നത്. 2.57 യിൽ നിന്നും 3.68ലേക്ക് ഫിറ്റ്മെറ്റ് ഫാക്ടർ ഉയർത്തണമെന്നാണ് ജീവനക്കാർ കേന്ദ്രത്തോടെ ആവശ്യപ്പെടുന്നത്. 

അതേസമയം മറ്റ് ചില റിപ്പോർട്ടുകളിൽ പറയുന്നത് ഈ സാമ്പത്തിക വർഷത്തിന് ശേഷമുള്ള ബജറ്റിന് ശേഷം കേന്ദ്രം ജീവനക്കാരുടെ ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തമെന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെയാണങ്കിൽ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 നിന്ന് 26,000 രൂപയായി ഉയർന്നേക്കും. ഏറ്റവും കുറഞ്ഞത് 8,000 രൂപ എങ്കിലും ജീവനക്കാർക്ക് കൂടിയേക്കും. 

ALSO READ : Financial Changes from November 1: നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 5 വലിയ സാമ്പത്തിക മാറ്റങ്ങൾ

ഈ കഴിഞ്ഞ ദീപാവലിയോട് അനുബന്ധിച്ചാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപഭോക്താക്കളുടെ ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചത്. ജൂലൈ 2022 മുതൽ മുൻകാല അടിസ്ഥാനത്തിലായിരുന്നു ഡിഎ വർധനവ്. നാല് ശതമാനം വർധിപ്പിച്ചതോടെ ഡിഎ 38 ശതമാനമായിട്ടാണ് ഉയർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More