Home> Business
Advertisement

7th Pay Commission: ഡിഎ വർദ്ധനവിന് ശേഷം കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത, അടിസ്ഥാന ശമ്പളവും വർദ്ധിച്ചേക്കും

Fitment Factor Update: റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുതിയ സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വളരെ നല്ലതായിരിക്കും. സർക്കാർ വരും വർഷങ്ങളിൽ ശമ്പള കമ്മീഷൻ ഇല്ലാതാക്കി പുതിയ ഫോർമുല നടപ്പാക്കാനുള്ള നീക്കത്തിലാണ്.

7th Pay Commission: ഡിഎ വർദ്ധനവിന് ശേഷം കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത, അടിസ്ഥാന ശമ്പളവും വർദ്ധിച്ചേക്കും

7th Pay Commission Latest News: കേന്ദ്ര ജീവനക്കാരുടെ ജനുവരിയിലെ ഡിഎ വർധന സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം നടത്തി കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വർധിപ്പിച്ച ഡിഎ തുക മാർച്ചിലെ ശമ്പളത്തിന്റെ കൂടെ ലഭിക്കും.  ഇപ്പോഴിതാ പുതിയ സാമ്പത്തിക വർഷം ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രമായിരിക്കുകയാണ്. ഇതിനിടയിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിക്കുന്നതിനുള്ള ചർച്ചയും ആരംഭിച്ചിട്ടുണ്ട്. അതായത് പുതിയ സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മികച്ചതായിരിക്കുമെന്നാണ്. വരും വർഷങ്ങളിൽ ശമ്പള കമ്മീഷൻ ഇല്ലാതാക്കി പുതിയ ഫോർമുല നടപ്പാക്കാനുള്ള നീക്കത്തിലാണ് സർക്കാർ എന്നാണ് റിപ്പോർട്ട്.

Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു, ടേക്ക് ഹോം ശമ്പളവും ഈ മാസം മുതൽ വർധിക്കും

ഫിറ്റ്‌മെന്റ് ഘടകത്തിൽ പ്രതീക്ഷിക്കുന്ന മാറ്റം

കേന്ദ്ര ജീവനക്കാരുടെ ഫിറ്റ്‌മെന്റ് ഘടകത്തിൽ (Fitment Factor) മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ജീവനക്കാരുടെ ശമ്പളത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് തങ്ങളുടെ ഫിറ്റ്‌മെന്റ് ഫാക്ടർ പരിഷ്‌കരിക്കണമെന്നത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാർ പുതിയ സാമ്പത്തിക വർഷത്തിൽ ഫിറ്റ്‌മെന്റ് ഫാക്ടർ അവലോകനം ചെയ്ത് അത് വർദ്ധിപ്പിച്ചേക്കുമെന്നാണ്. സർക്കാർ ജീവനക്കാരുടെ ഇപ്പോഴത്തെ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 മടങ്ങാണ്.

Also Read: വ്യാഴത്തിന്റെ ഉദയം ഈ 4 രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ! 

 

ശമ്പളത്തിൽ 8000 രൂപയുടെ മാറ്റമുണ്ടാകും.

കേന്ദ്ര ജീവനക്കാരുടെ ഫിറ്റ്‌മെന്റ് ഘടകം മാറ്റുന്നതുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായങ്ങളുണ്ട്.  ഫിറ്റ്‌മെന്റ് ഫാക്‌ടർ നിലവിലുള്ള 2.57 ഇരട്ടിയിൽ നിന്നും 3 മടങ്ങായി ഉയർത്തണമെന്നാണ് ഒരഭിപ്രായം. ഇതോടെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ ഏകദേശം 3000 രൂപയുടെ വർധനവ് ഉണ്ടാകും.  രണ്ടാമത്തെ അഭിപ്രായം ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം ഫിറ്റ്‌മെന്റ് ഫാക്ടർ 3.68 മടങ്ങ് ആക്കണമെന്നാണ്.  ഇതുമൂലം ജീവനക്കാരുടെ ശമ്പളത്തിൽ ഏകദേശം 8000 രൂപയുടെ വർദ്ധനവ് ഉണ്ടാകും.

Also Read: Mangal Gochar 2023: ബുധന്റെ രാശിയിൽ ചൊവ്വയുടെ സംക്രമണം; മെയ് 10 വരെ ഈ രാശിക്കാർക്ക് അടിപൊളി സമയം!

ശമ്പളം എത്ര കൂടും

നിലവിൽ കേന്ദ്ര ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയാണ്. ഫിറ്റ്‌മെന്റ് ഫാക്ടറിൽ തീരുമാനമുണ്ടായാൽ ഇത് 26,000 രൂപയായി ഉയരും.  പക്ഷെ സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുമായി ബന്ധെപ്പെട്ട് യാതൊരു ഔദ്യോഗിക വിവരങ്ങളുമില്ല. നിലവിലെ ഫിറ്റ്‌മെന്റ് ഫാക്‌ടറിന്റെ 2.57 മടങ്ങും അടിസ്ഥാന ശമ്പളം 18000 രൂപയും, മറ്റ് അലവൻസുകളും ചേർത്ത് 18,000 X 2.57 = 46260 രൂപ ലഭിക്കും. എന്നാൽ ഇനി ഇത് 3.68 ആയി ഉയർത്തിയാൽ ജീവനക്കാരുടെ മറ്റ് അലവൻസുകൾ ചേർത്ത് ശമ്പളം 26000 X 3.68 = 95680 രൂപയായേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More