Home> Astrology & Religion
Advertisement

Vastu Tips For Kitchen: നിങ്ങളുടെ അടുക്കളയ്ക്ക് നല്‍കാം മികച്ച ഈ 5 നിറങ്ങള്‍

വസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഒരു വീടിന്‍റെ ഊർജ്ജ കേന്ദ്രമാണ് അടുക്കള. അതിനാൽ തന്നെ അടുക്കള നിർമ്മിക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അടുക്കള നിർമ്മിക്കുമ്പോൾ വാസ്തു മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് നിർമ്മിക്കുന്നത് എന്നുറപ്പാക്കുക.

Vastu Tips For Kitchen: നിങ്ങളുടെ അടുക്കളയ്ക്ക് നല്‍കാം മികച്ച ഈ 5 നിറങ്ങള്‍

Vastu Tips For Kitchen: വസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  ഒരു വീടിന്‍റെ ഊർജ്ജ കേന്ദ്രമാണ് അടുക്കള. അതിനാൽ തന്നെ അടുക്കള നിർമ്മിക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അടുക്കള നിർമ്മിക്കുമ്പോൾ വാസ്തു മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് നിർമ്മിക്കുന്നത് എന്നുറപ്പാക്കുക. 

ഒരു വീടിന്‍റെ ഊർജ്ജത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗവും കേന്ദ്രവുമാണ് അടുക്കള. ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണമാണ് ഇവിടെ പാകം ചെയ്യപ്പെടുന്നത്. ഇത് വീടുമുഴുവൻ പോസിറ്റീവ് എനർജി വിതരണം ചെയ്യുന്നു. അടുക്കള നിർമ്മിക്കുമ്പോൾ അതിന്‍റെ ദിശ, അടുക്കളയിലെ ഉപകരണങ്ങളുടെ സ്ഥാനം തുടങ്ങി പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ അടുക്കളയ്ക്ക് നിറങ്ങൾ നൽകുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിറങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുവാൻ സാധിക്കും.

Also Read:  Vastu Tips: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ കാണുന്നത് അശുഭം, എല്ലാ മേഖലയിലും പരാജയം ഫലം

ചില  പ്രത്യേക നിറങ്ങൾക്ക് നമ്മുടെ മനസിന്  ഉന്മേഷം നൽകാനും മാനസികാവസ്ഥ കൂടുതൽ പോസിറ്റിവ് ആക്കി മാറ്റാനും  വീട്ടിൽ സമാധാനം ഉറപ്പാക്കാനുമുള്ള ശക്തിയുണ്ട്.  അതിനാൽ, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പോസിറ്റിവിറ്റിയും സന്തോഷവും പ്രദാനം ചെയ്യുന്ന ചില നിറങ്ങള്‍ അടുക്കളയ്ക്ക് നല്‍കാം.  

Also Read:  Vastu Tips: സൂര്യാസ്തമയത്തിനുശേഷം അറിയാതെപോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, അനര്‍ത്ഥം സംഭവിക്കാം

വാസ്തു ശാസ്ത്ര പ്രകാരം അടുക്കളയ്ക്കുള്ള നല്‍കാന്‍ സാധിക്കുന്ന  5 മികച്ച കളർ കോമ്പിനേഷനുകള്‍ ചുവടെ ....

ഓറഞ്ച്: ഓറഞ്ച് നിറം പോസിറ്റിവിറ്റി, ബന്ധങ്ങൾ, വീട്ടിലെ മികച്ച അന്തരീക്ഷം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ശക്തിയും ധൈര്യവും പ്രതിഫലിപ്പിക്കുന്ന നിറമായതിനാല്‍ ഇത് നിങ്ങളുടെ അടുക്കളയ്ക്ക് അനുയോജ്യമായ നിറമായി കണക്കാക്കപ്പെടുന്നു. അടുക്കള തെക്ക്-കിഴക്ക് ഭാഗത്തായാണ്  സ്ഥാപിച്ചിരിയ്ക്കുന്നത് എങ്കില്‍  അടുക്കളയുടെ സ്ഥാനവുമായി ഈ നിറം ഏറെ യോജിക്കുന്നു എന്ന് പറയാം.  

പച്ച:  പച്ച നിറം സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമാണ്. ഇത് നിങ്ങളുടെ അടുക്കളയ്ക്ക് മികച്ച അന്തരീക്ഷം നൽകുന്നു. ഈ നിറത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അത്  പ്രകൃതിയുടെ പ്രതിഫലനം നൽകുന്നു എന്നതാണ്.  പ്രകൃതി എന്നാൽ സമാധാനമാണ്, അതായത് ഈ നിറം വീട്ടിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നത് തുടരും.

വെള്ള: വെളുത്ത നിറം നിഷ്കളങ്കതയെയും വിശുദ്ധിയെയും പ്രതീകപ്പെടുത്തുന്നു. നിങ്ങളുടെ അടുക്കളയിൽ ഇളം നിറമുള്ള നിറമാണ് ആഗ്രഹിക്കുന്നതെങ്കിൽ, വെളുത്തതാണ് ഏറ്റവും  നല്ലത്. വാസ്തു ശാസ്ത്ര പ്രകാരം, വടക്കുപടിഞ്ഞാറ് ദിശയിൽ അഭിമുഖീകരിക്കുന്ന അടുക്കളയിൽ വെള്ള നിറത്തിൽ പെയിന്‍റ് ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും.

മഞ്ഞ:  വാസ്തു ശാസ്ത്ര പ്രകാരം ഏറ്റവും നല്ല നിറങ്ങളിൽ ഒന്നാണ് മഞ്ഞ. മഞ്ഞനിറം പുതുമയെയും ആരെയും സന്തോഷിപ്പിക്കാൻ കഴിയുന്ന സന്തോഷകരമായ അവസ്ഥയേയും പ്രതീകപ്പെടുത്തുന്നു. ഈ നിറം നിങ്ങളുടെ വീട്ടിൽ സന്തോഷവും ഊഷ്മളതയും വര്‍ദ്ധിപ്പിക്കുന്നു.  

പിങ്ക്: പിങ്ക് പ്രണയത്തിന്‍റെ  നിറമാണ്. ഈ നിറം  വീട്ടില്‍ കൂടുതല്‍ സന്തോഷവും മനോഹരമായ ഒരു ബന്ധം സൃഷ്ടിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More