Home> Astrology & Religion
Advertisement

Tulsi Puja: ആഗ്രഹപൂര്‍ത്തിയ്ക്ക് തുളസി പൂജ, വീട്ടില്‍ സമ്പത്തിന്‍റെ പെരുമഴ

ഹൈന്ദവ വിശ്വാസമനുസരിച്ച് തുളസിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ഒട്ടുമിക്ക ഹൈന്ദവ ഭവനങ്ങളിലും തുളസിച്ചെടി ഉണ്ടാവും. ധാര്‍മ്മിക പ്രാധാന്യത്തിനും അപ്പുറം ഔഷധ ഗുണങ്ങളാൽ നിറഞ്ഞതാണ് തുളസി.

Tulsi Puja: ആഗ്രഹപൂര്‍ത്തിയ്ക്ക് തുളസി പൂജ, വീട്ടില്‍ സമ്പത്തിന്‍റെ പെരുമഴ

Tulsi Puja: ഹൈന്ദവ വിശ്വാസമനുസരിച്ച്  തുളസിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ഒട്ടുമിക്ക ഹൈന്ദവ ഭവനങ്ങളിലും തുളസിച്ചെടി ഉണ്ടാവും.  ധാര്‍മ്മിക പ്രാധാന്യത്തിനും അപ്പുറം  ഔഷധ ഗുണങ്ങളാൽ നിറഞ്ഞതാണ് തുളസി.

തുളസിച്ചെടി നിങ്ങളുടെ ഭവനത്തിന്‍റെ ശോഭ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ഭവനത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം വര്‍ഷിക്കുകയും ചെയ്യുന്നു.  

Also Read:  Vastu Tips for Bathroom: കുളിമുറിയിൽ ഉപയോഗിക്കുന്ന ബക്കറ്റ് ചിലപ്പോള്‍ ദാരിദ്ര്യത്തിന് കാരണമാകും..!!

നിയമപ്രകാരം തുളസിച്ചെടിയെ ആരാധിക്കുന്നതിലൂടെ (Tulsi Puja) നിങ്ങളുടെ വീട്ടില്‍  സന്തോഷവും ഐശ്വര്യവും കുടികൊള്ളുമെന്നാണ് വിശ്വാസം. എന്നാല്‍, തുളസി പൂജ നടത്തുമ്പോള്‍ ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ രീതിയില്‍ നടത്തുന്ന തുളസി പൂജ നിങ്ങളുടെ ഭവനത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും നൽകുന്നു. കൂടാതെ, സമ്പത്തിൽ വർദ്ധനവും ബിസിനസ്സിൽ ലാഭവും ഉണ്ടാകും. 

Also Read:  Lucky Girls: ഈ പെണ്‍കുട്ടികള്‍ അതീവ ഭാഗ്യശാലികള്‍, ഭര്‍തൃഗൃഹത്തിന് ഐശ്വര്യവും മാതാപിതാക്കള്‍ക്ക് ഭാഗ്യവും

തുളസി പൂജ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മതഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച്, ലക്ഷ്മി ദേവി തുളസിച്ചെടിയില്‍ വസിക്കുന്നു.  അതിനാല്‍ത്തന്നെ നിയമ പ്രകാരം തുളസിയെ ആരാധിക്കണം. ലക്ഷ്മിദേവി തുളസി പൂജയിൽ പ്രസാദിക്കുകയും നിങ്ങളുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു.

രാവിലെ തുളസിക്ക് വെള്ളം നിവേദിക്കുക. എന്നാൽ വൈകുന്നേരം സൂര്യാസ്തമയത്തിനു ശേഷം തുളസിയിൽ നെയ്യ് വിളക്ക് തെളിയിക്കണം. ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നു.

നിങ്ങളുടെ ബിസിനസ്സിൽ നഷ്ടം സംഭവിക്കുകയാണ് എങ്കില്‍  ഇപ്രകാരം ചെയ്യുന്നതിലൂടെ മാറ്റമുണ്ടാകും. അതായത്, വെള്ളിയാഴ്ച തുളസിയിൽ തിളപ്പിക്കാത്ത പാല്‍ അര്‍പ്പിക്കണം. എല്ലാ വെള്ളിയാഴ്ചകളിലും തുടര്‍ച്ചയായി ഇതുചെയ്യുക. ക്രമേണ നിങ്ങളുടെ ബിസിനസില്‍ നേട്ടമുണ്ടാകും.  

മകൾക്ക്  യോജിച്ച വിവാഹബന്ധം വന്നു ചേരുന്നില്ല എങ്കില്‍  അതിനും പ്രതിവിധി തുളസി പൂജയിലൂടെ  ലഭിക്കും.  അതായത്, അവളുടെ കൈകൾ കൊണ്ട് തുളസിയ്ക്ക് പതിവായി ജലം   നിവേദിപ്പിക്കുക. വെള്ളം അർപ്പിച്ച ശേഷം, തുളസിയോട് നിങ്ങളുടെ ആഗ്രഹം പറയുക.

ഒരുപാട് നാളായി ഏറെ ആഗ്രഹിച്ചിട്ടും  പരിശ്രമിച്ചിട്ടും നിങ്ങളുടെ ആഗ്രഹങ്ങളൊന്നും സഫലമാകുന്നില്ലെങ്കിൽ അതിനും പോം വഴിയുണ്ട്.  ഒരു ചെറിയ  പിച്ചള കുടത്തില്‍ വെള്ളം നിറച്ച് അതില്‍  4-5 തുളസി ഇലകൾ ഇടുക. ഈ  കുടം 24 മണിക്കൂർ സൂക്ഷിക്കുക, അതിനുശേഷം ഈ വെള്ളം വീട്ടിലുടനീളം തളിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആഗ്രഹം സഫലമാകും.

(നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.   Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Read More