Home> Astrology & Religion
Advertisement

Astro Tips: ഭാഗ്യം തുണയ്ക്കും, ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യാം

Astro Tips: നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം തുണയ്ക്കുന്നില്ല എന്ന് തോന്നുന്ന സന്ദർഭത്തിൽ ചൊവ്വാഴ്ച ഈ പ്രത്യേക കാര്യം ചെയ്യാം. അതായത്, ഈ കാര്യം ചെയ്യുന്നതുവഴി നിങ്ങളുടെ മയങ്ങിക്കിടക്കുന്ന ഭാഗ്യം ഉണരും.

Astro Tips: ഭാഗ്യം തുണയ്ക്കും, ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യാം

Astro Tips for Tuesday: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ  ദിവസങ്ങളിൽ നടത്തുന്ന പ്രത്യേക പൂജകളും അർച്ചനകളും നമ്മുടെ ജീവിതത്തിലെ ദു:ഖങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുത്തുമെന്നാണ് വിശ്വാസം.  

വിശ്വാസമനുസരിച്ച്, ചൊവ്വാഴ്ച ദിവസം രാമഭക്തനായ ഹനുമാനെയാണ് ആരാധിക്കുന്നത്. ഹനുമാൻ പ്രസാദിച്ചാൽ ഭക്തര്‍ക്ക്‌ ഇരട്ടി അനുഗ്രഹമാണ് ലഭിക്കുക. അതായത്, ഹനുമാനൊപ്പം ശ്രീരാമന്‍റെ  അനുഗ്രഹം കൂടി ഭക്തർക്ക്  ലഭിക്കുമെന്നാണ് വിശ്വാസം. 

Also Read:  Money Plant Tricks: പണം വര്‍ഷിക്കും മണി പ്ലാന്‍റ്...!!

നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഏറെയാണ് എങ്കിൽ ചൊവ്വാഴ്ച ദിവസം ഹനുമാനെ പ്രത്യേകമായി ആരാധിക്കാം.  ജീവിത  പ്രതിസന്ധികളിൽ നിന്ന് മോചനം നേടാൻ  ചൊവ്വാഴ്ച ദിവസം  ഭക്തിയോടെ ഹനുമാനെ ആരാധിക്കുക, ഹനുമാൻ നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും നീക്കും. ചൊവ്വാഴ്ച ചില പ്രത്യേക മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ, ഹനുമാൻ തന്‍റെ ഭക്തരുടെ എല്ലാ ബുദ്ധിമുട്ടുകളും നശിപ്പിക്കുന്നു.  

Also Read:  Bedroom Vastu Tips: ഈ സാധനങ്ങള്‍, കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം

നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം തുണയ്ക്കുന്നില്ല എന്ന് തോന്നുന്ന സന്ദർഭത്തിൽ  ചൊവ്വാഴ്ച ഈ പ്രത്യേക കാര്യം  ചെയ്യാം.  അതായത്, ഈ കാര്യം ചെയ്യുന്നതുവഴി നിങ്ങളുടെ മയങ്ങിക്കിടക്കുന്ന ഭാഗ്യം ഉണരും. ഈ ദിവസം ചെയ്യേണ്ടത് ഇത്രമാത്രം. ഭാഗ്യം ഒപ്പമില്ല എന്ന് തോന്നുന്നവർക്ക് ഇക്കാര്യം ചെയ്യാം.  

1. തുളസിമാല:  സങ്കട മോചകന്‍ ഹനുമാന്‍റെ അനുഗ്രഹം നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിയ്ക്കും. ഹനുമാന്‍റെ അനുഗ്രഹത്തിനായി ചൊവ്വാഴ്ച ആരാധനയ്ക്കിടെ തുളസിമാല  സമർപ്പിക്കുക. ഇത് ഹനുമാനെ പ്രസാദിപ്പിക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.

2. ലഡ്ഡു സമര്‍പ്പിക്കുക: ഹനുമാന് ലഡ്ഡു  ഏറെ ഇഷ്ടമാണ്. അതിനാല്‍ ചൊവ്വാഴ്ച്ച ആരാധനയ്ക്കിടെ ഹനുമാന് ലഡ്ഡു സമര്‍പ്പിക്കുക. ലഡ്ഡു വിതരണം ചെയ്യുന്നതും ഉത്തമമാണ്. 

3. ഹനമനെ പ്രസാദിപ്പിക്കാന്‍ ചൊവ്വാഴ്ച ദിവസം കുരങ്ങുകൾക്കും പശുക്കൾക്കും ശർക്കരയും കടലയും നല്‍കുക. ഇതുവഴി, ഹനുമാന്‍ പ്രസാദിക്കുമെന്നും  ദൈവാനുഗ്രഹം ലഭിക്കുമെന്നും മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പൂർത്തിയാകുമെന്നുമാണ് വിശ്വാസം.  

4. ഹനുമാൻ കീര്‍ത്തനം ചൊല്ലുക:   ചൊവ്വാഴ്ച ദിവസം ഹനുമാനെ പ്രസാദിപ്പിക്കാനും അനുഗ്രഹം നേടാനും ആഗ്രഹിക്കുന്നുവെങ്കിൽ  ഹനുമാൻ കീര്‍ത്തനം പറയണം ചെയ്യുക.  ഇത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.

5. നിങ്ങള്‍ ജീവിതത്തില്‍  സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ ചൊവ്വാഴ്ച ദിവസം ഹനുമാൻ ക്ഷേത്രത്തിൽ പോയി, മുല്ലപ്പൂ എണ്ണ കത്തിച്ച് ഹനുമാൻ കീർത്തനം ചൊല്ലുക. അഥവാ നിങ്ങൾക്ക് ഹനുമാഷ്ടകം പാരായണം ചെയ്യാൻ കഴിയുമെങ്കിൽ, അത് കൂടുതൽ മികച്ചതായിരിക്കും. ഇത് ചെയ്യുന്നതിലൂടെ, ഹനുമാന്‍റെ  കൃപ ആ വ്യക്തിയിൽ നിലനിൽക്കുകയും അവന്‍റെ ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും നീങ്ങുകയും ചെയ്യുന്നു.

6.. ചൊവ്വാഴ്ച ദിവസം രാവിലെ കുളിച്ച് പൂജാമുറിയിലിരുന്ന് ഓം ഹനുമന്തേ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ഹനുമാൻ  സന്തുഷ്ടനാകുകയും കടത്തിൽ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു. 


നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More