Home> Astrology & Religion
Advertisement

Thursday Fast: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാം, വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Thursday Fast Tips: മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ഏറ്റവും പ്രധാനമായ ഉപായമാണ് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക എന്നത്. ഈ വ്രതം ഒരു വ്യക്തിയുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നു.

Thursday Fast: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാം, വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Thursday Fast Tips: ഹൈന്ദവ  വിശ്വാസത്തില്‍ ആഴ്ചയിലെ ഓരോ ദിവസവും ഏതെങ്കിലും ദേവീദേവതകള്‍ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച്  വ്യാഴാഴ്ച വിഷ്ണുദേവനെയാണ് ആരാധിക്കുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെ പ്രത്യേകം പൂജിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും എന്നാണ് വിശ്വാസം.

Also Read:  Horoscope Today, January 11: ഈ ദിവസം എല്ലാ രാശിക്കാര്‍ക്കും പ്രധാനം, ചിലര്‍ക്ക് സാമ്പത്തിക പുരോഗതി! ഇന്നത്തെ രാശിഫലം 

മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നും വിശ്വസിക്കപ്പെടുന്നു.  മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കും.  

Also Read:   Kerala budget 2024: സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്, നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ

മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ഏറ്റവും പ്രധാനമായ ഉപായമാണ് വ്യാഴാഴ്ച വ്രതം  അനുഷ്ഠിക്കുക എന്നത്. ഈ വ്രതം ഒരു വ്യക്തിയുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നു. വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുകയും അതോടൊപ്പം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നത് വഴി 
നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. എന്നാല്‍,  വ്യാഴാഴ്ച  വ്രതം അനുഷ്ടിക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കണം. 
 
നിങ്ങൾ ആദ്യമായി വ്രതമനുഷ്ഠിക്കുകയാണെങ്കിൽ, എപ്പോഴും ശുക്ല പക്ഷത്തിലാണ് വ്രതം ആരംഭിക്കേണ്ടതെന്ന് ഓർമ്മിക്കുക. കൂടാതെ 16 വ്യാഴാഴ്ചകളിൽ തുടർച്ചയായി ഉപവസിക്കണം. 

വാഴപ്പഴം കഴിക്കാൻ മറക്കരുത്

നിങ്ങൾ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ, ഈ ദിവസം വാഴപ്പഴം കഴിക്കാൻ മറക്കരുത്. കൂടാതെ, വ്യാഴാഴ്ച വാഴയെ പൂജിക്കുകയും ചെയ്യണം. വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. 

മഞ്ഞനിറമുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് ഉത്തമം 

നിങ്ങൾ വ്യാഴാഴ്ച  വ്രതം അനുഷ്ഠിക്കുന്ന അവസരത്തിൽ, മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യണം  എന്ന കാര്യം ഓർമ്മിക്കുക. അതിൽ ശർക്കര, മഞ്ഞ തുണി, പയർ, വാഴപ്പഴം എന്നിവ ഉൾപ്പെടുന്നു. ഈ സാധനങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.

അരിയാഹാരം കഴിയ്ക്കരുത്  

വ്യാഴാഴ്ച മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കണം. അരിയാഹാരം ഒഴിവാക്കുക. 

എന്നാല്‍, വ്യാഴാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക്  ദോഷം വരുത്തി വയ്ക്കും. അതായത്, വ്യാഴാഴ്ച അറിയാതെപോലും  ഇക്കാര്യങ്ങള്‍ ചെയ്യരുത്.  

1.  വ്യാഴാഴ്ച അബദ്ധത്തിൽ പോലും പിതാവിനെയോ ഗുരുവിനെയോ സന്യാസിമാരെയോ  അപമാനിക്കരുത്. കാരണം അവര്‍ വ്യാഴത്തെ പ്രതിനിധീകരിക്കുന്നു.

2.  വ്യാഴാഴ്ച വീട്ടിൽ കഞ്ഞി (അരിയും പരിപ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന വിഭവം) ഉണ്ടാക്കുകയോ അത് കഴിക്കുകയോ ചെയ്യരുത് എന്നാണ് വിശ്വാസം.

3. ഈ ദിവസം സ്ത്രീകൾ തലമുടി കഴുകരുത്. ഈ ദിവസം മുടി കഴുകുന്നത് വീട്ടിൽ ഐശ്വര്യക്കുറവും സന്തോഷവും സമാധാനവും ഇല്ലാതാക്കുമെന്നും  പറയപ്പെടുന്നു.

4. വ്യാഴാഴ്ച  നഖം വെട്ടുന്നത് നിഷിദ്ധമാണ്. അങ്ങനെ ചെയ്യുന്നത് വീട്ടിൽ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.

5. വ്യാഴാഴ്ച ഷേവ് ചെയ്യുന്നതും  നല്ലതല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ പല തടസ്സങ്ങളും നേരിടേണ്ടി വരും

6. വ്യാഴാഴ്ച മുടി മുറിക്കരുത്, ഇതും അശുഭമായി കണക്കാക്കുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതപരമായ വിശ്വാസങ്ങളെയും സാമൂഹിക വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിയ്ക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Read More