Home> Astrology & Religion
Advertisement

Budhaditya Yoga: ഇന്ന് ഈ രാശിയിൽ രൂപപ്പെടും ബുധാദിത്യയോഗം, 5 രാശിക്കാർക്ക് വരുന്ന 15 ദിവസം ശുഭകരം

Budhaditya Yoga: ജ്യോതിഷ പ്രകാരം മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ പ്രവേശിച്ചു. ഇനി മാർച്ച് 24 ന് അതായത് ഇന്ന് ബുധനും ഈ രാശിയിലേക്ക് പോകും. ഈ രണ്ട് ഗ്രഹങ്ങളും ചേർന്ന് ബുധാദിത്യയോഗം രൂപപ്പെടും. ജ്യോതിഷികൾ പറയുന്നതനുസരിച്ച് മീനരാശിയിൽ ബുധാദിത്യയോഗം രൂപപ്പെടുന്നത് 5 രാശികളിലുള്ള ആളുകൾക്ക് ഗുണം ചെയ്യും എന്നാണ്

Budhaditya Yoga: ഇന്ന് ഈ രാശിയിൽ രൂപപ്പെടും ബുധാദിത്യയോഗം, 5 രാശിക്കാർക്ക് വരുന്ന 15 ദിവസം ശുഭകരം

Budhaditya Yoga: ജ്യോതിഷ വീക്ഷണത്തിൽ മാർച്ച് 24 ആയ ഇന്ന് വളരെ സവിശേഷമായ ദിവസമാണ്. ഈ ദിവസം ബുധന്റെയും സൂര്യന്റെയും സംയോജനത്താൽ മീനരാശിയിൽ ബുധാദിത്യയോഗം രൂപപ്പെടുന്നു. മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ പ്രവേശിച്ചു. ഇന്ന് ബുധന്റെയും സൂര്യന്റെയും സംയോജനം സംഭവിക്കുന്നു. ശേഷം ഈ രണ്ട് ഗ്രഹങ്ങളും ഏപ്രിൽ മാസം വരെ ഒരുമിച്ച് നിൽക്കും. മീനരാശിയിൽ ബുധാദിത്യയോഗം രൂപപ്പെടുന്നത് 5 രാശിയിലുള്ളവർക്ക് അത്യധികമായ നേട്ടങ്ങൾ നൽകുമെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. ആ 5 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

Also Read: Horoscope March 24, 2022: ഇന്ന് മിഥുനം രാശിക്കാർക്ക് നല്ല ദിനം, തുലാം രാശിക്കാർക്ക് ജോലിയിൽ നല്ല അവസരം ലഭിക്കും!

ഇടവം (Taurus)

ബുധാദിത്യയോഗം രൂപപ്പെടുന്നതോടെ ഇടവ രാശിക്കാരുടെ ദിവസ വരുമാനം വർദ്ധിക്കും. കൂടാതെ ബിസിനസ്സിൽ സാമ്പത്തിക പുരോഗതിയും ഉണ്ട്. ഏപ്രിൽ മാസം മുഴുവനും മറ്റ് സ്രോതസ്സുകളിൽ നിന്ന് പണം ഒഴുകിയെത്തും. വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.

മിഥുനം (Gemini)

സൂര്യന്റെയും ബുധന്റെയും കൃപയാൽ ഈ രാശിക്കാർക്ക് വളരെയധികം നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽ, ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. വരുമാനവും വർദ്ധിക്കും. ഇതുകൂടാതെ പെട്ടെന്നുള്ള ധനലാഭവും ഉണ്ടാകും.

Also Read: ഈ 4 രാശിക്കാരിൽ എപ്പോഴും ഉണ്ടാകും സമ്പത്തിന്റെ ദേവനായ കുബേരന്റെ അനുഗ്രഹം!

കർക്കടകം (Cancer) 

ബുധാദിത്യയോഗം ഈ രാശിക്കാർക്ക് ഭാഗ്യം നൽകും. സൂര്യന്റെയും ബുധന്റെയും അനുഗ്രഹത്താൽ നിങ്ങൾക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. ജോലിയിൽ സ്ഥാനം ഉയരാം. വരുന്ന 15 ദിവസത്തെ കാലയളവ് വളരെ ശുഭകരവും മംഗളകരവുമാണെന്നും തെളിയും.

കന്നിരാശി (Virgo)

ഈ രാശിക്കാർക്ക് ബുധാദിത്യ യോഗം ഭാഗ്യോദയമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പങ്കാളിത്ത ബിസിനസിൽ നിന്ന് ശക്തമായ സാമ്പത്തിക നേട്ടങ്ങളുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റത്തിന് വഴി തെളിയും. നല്ല ആളുകളെ കണ്ടുമുട്ടാൻ സാധിക്കും.

Also Read: Zodiac Signs: ഈ 3 രാശിയിലുള്ളവർ ഭയങ്കര ഭീരുക്കൾ, നിങ്ങളുമുണ്ടോ ഇതിൽ!

കുംഭം  (Aquarius)

കുംഭം രാശിക്കാർക്കും മീനം രാശിയിൽ രൂപം കൊണ്ട ബുധാദിത്യയോഗം ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ ശക്തമാകും. കടം കൊടുത്ത പണം തിരികെ കിട്ടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും നേട്ടമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More