Home> Astrology & Religion
Advertisement

Test Positivity 16 ശതമാനത്തിന് താഴെ പ്രദേശങ്ങളിൽ തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനാനുമതി

ഒരേ സമയം 15 പേർക്ക് മാത്രമാണ് ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ ഉണ്ടാകുവാൻ പാടുള്ളൂ. എന്നാൽ പൂജ സമയങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല. എല്ലാവരും ക്ഷേത്രത്തിനുള്ളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യണം

Test Positivity 16 ശതമാനത്തിന് താഴെ പ്രദേശങ്ങളിൽ തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനാനുമതി

Thiruvananthapuram : സംസ്ഥാനത്ത് ലോക്ഡൗൺ (Kerala Lockdown) ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (Travancore Devasom Board) കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനാനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി 16 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ മാത്രമാണ് ഭക്കതർക്ക് പ്രവേശിക്കാൻ സാധിക്കു. 

ഒരേ സമയം 15 പേർക്ക് മാത്രമാണ് ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ ഉണ്ടാകുവാൻ പാടുള്ളൂ. എന്നാൽ പൂജ സമയങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല. എല്ലാവരും ക്ഷേത്രത്തിനുള്ളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യണം. 

ALSO READ : Sabarimala: മിഥുനമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും

ശ്രീകോവിൽ നിന്ന് നേരിട്ട് ശാന്തിമാർ പ്രസാദം നൽകുവാൻ പാടില്ല. അതിനായി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക കൗണ്ടർ സംവിധാനം ഏർപ്പെടുത്തണം. അന്നദാനം, സപ്താഹം, നവാഹം തുടങ്ങിയ നടത്താൻ അനുവദിക്കില്ല. 

ALSO READ : Guruvayur Temple: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനാനുമതി

ടെസ്റ്റ് പോസ്റ്റിവിറ്റി 16 ശതമാനത്തിൽ മുകളിലുള്ള പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ പൂജകൾ മറ്റും നടത്താം പക്ഷെ ഭക്തർക്ക് പ്രവേശനമില്ല. പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റിക്ക് അനുസരിച്ചാണ് ഈ കാര്യങ്ങൾ തീരുമാനിക്കുന്നത്.

ALSO READ : സ്ത്രീകളെ ക്ഷേത്ര പൂജാരിമാരായി നിയമിക്കാനുള്ള നീക്കവുമായി തമിഴ്നാട് സർക്കാർ, താൽപര്യമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാമെന്ന് ദേവസ്വം മന്ത്രി

ഗുരുവായൂർ ക്ഷേത്രത്തിലും നാളെ മുതൽ ദർശനാനുമതി നൽകിട്ടുണ്ട്. പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴിയാണ് അനുവദിച്ചിരിക്കുന്നത്. 300 പേര്‍ക്കായിരിക്കും ഒരു ദിവസം വെര്‍ച്വല്‍ ക്യൂ വഴി ക്ഷത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകുക.  അതും ഒരു സമയം 15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More