Home> Astrology & Religion
Advertisement

Surya Gochar: സൂര്യൻ കന്നി രാശിയിലേക്ക്: ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Sun Transit 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ സെപ്റ്റംബർ 17 ന് അതായത് നാളെ കന്നി രാശിയിൽ പ്രവേശിക്കും. സൂര്യന്റെ ഈ മാറ്റം മൂലം പല രാശിക്കാരുടെയും ഭാഗ്യം തെളിയും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്കറിയാം...

Surya Gochar: സൂര്യൻ കന്നി രാശിയിലേക്ക്: ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Surya Gochar 2022: ജ്യോതിഷത്തിൽ സൂര്യന് വലിയ പ്രാധാന്യമുണ്ട്. സൂര്യന്റെ സംക്രമണം പല രാശിക്കാരേയും ബാധിക്കും. നാളെ അതായത് സെപ്റ്റംബർ 17ന് സൂര്യൻ കന്നിരാശിയിൽ പ്രവേശിക്കും. ജ്യോതിഷ പ്രകാരം ഈ രാശിമാറ്റം പല രാശികളുടെയും ഭാഗ്യം മാറ്റിമറിക്കും. സൂര്യൻ സംക്രമിക്കുന്നതോടെ ചില രാശിക്കാരുടെ ശുഭകാലം ആരംഭിക്കുകയും ചിലർക്ക് ദോഷം സംഭവിക്കുകയും ചെയ്യും. ഈ രാശിമാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തുറക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം..

Also Read: ഈ നാല് രാശിക്കാർ സ്വർണ്ണ മോതിരം ധരിക്കുന്നത് വളരെ ഉത്തമം! 

മേടം (Aries): ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കുന്നത് മേടം രാശിക്കാർക്ക് ഗുണം ചെയ്യും. ഇവർക്ക് ജോലിയിലും ബിസിനസ്സിലും വിജയം നേടാൻ കഴിയും. മുടങ്ങിക്കിടക്കുന്ന ജോലികളും പൂർത്തീകരിക്കും. ഇതോടൊപ്പം ഓഫീസിൽ ബഹുമാനവും വർദ്ധിക്കും. കുടുംബ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തിക പുരോഗതി ഉണ്ടാകും, നല്ല വാർത്തകൾ ലഭിക്കും.

ചിങ്ങം (Leo): കന്നി രാശിയിലെ സൂര്യന്റെ സംക്രമണം ചിങ്ങം രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാർക്ക് തൊഴിൽ, ബിസിനസ്സ് എന്നിവയിൽ വൻ വിജയങ്ങൾ ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാനും സാധ്യതയുണ്ട്. സൂര്യന്റെ സംക്രമം മൂലം എവിടെയെങ്കിലും കുടുങ്ങിയ പണം ലഭിക്കാനും സാധ്യതയുണ്ട്.

Also Read: ശ്രദ്ധിക്കുക... വീട്ടിൽ ചെരിപ്പുകൾ ഈ ദിശയിൽ വയ്ക്കരുത്, സാമ്പത്തിക പ്രതിസന്ധി വന്നേക്കാം!

വൃശ്ചികം Scorpio): സൂര്യന്റെ സംക്രമം മൂലം വൃശ്ചിക രാശിക്കാരുടെ വിധി മാറും. ഈ സമയത്ത് വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ബിസിനസ്സിലും ജോലിയിലും പുരോഗതിയുണ്ടാകും. ഇതോടൊപ്പം പുതിയ വരുമാന മാർഗങ്ങളും തുടങ്ങും. ഈ കാലയളവിൽ നിങ്ങൾ ഏതെങ്കിലും വസ്തുവിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ അത് വളരെ ലാഭകരമായിരിക്കും.

Also Read: Viral Video: ഒന്ന് പ്രണയിക്കാൻ ചെന്നതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

ധനു (sagittarius): സൂര്യന്റെ ഈ സംക്രമണം ധനു രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് ധനു രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ജോലിയിലും ബിസിനസ്സിലും വിജയം ഉണ്ടാകും. കോടതി കേസുകളിൽ ആശ്വാസം ലഭിക്കും. സ്ഥല മാറ്റത്തിന് സാധ്യതയുണ്ട്. പുതിയ ഒരു ജോലി ലഭിക്കാൻ സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Read More