Home> Astrology & Religion
Advertisement

Sunday Offerings: ഞായറാഴ്ച വഴിപാടുകൾ

ഒരോരുത്തർക്കും തങ്ങളുടെ ജന്മനക്ഷത്ര പ്രകാരം ഇത് വ്യത്യസ്തമാണെങ്കിലും. പൊതുവായി ചെയ്യാവുന്ന ചിലതുണ്ട്.

Sunday Offerings: ഞായറാഴ്ച വഴിപാടുകൾ

ഒരോ ദിവസവും ഒാരോ പൂജകളും(Pooja) വഴിപാടുകളുമുണ്ട് ഒരോരുത്തർക്കും  തങ്ങളുടെ ജന്മനക്ഷത്ര പ്രകാരം ഇത് വ്യത്യസ്തമാണെങ്കിലും. പൊതുവായി ചെയ്യാവുന്ന ചിലതുണ്ട്. അവയിലൊന്നാണ് ഞായറാഴ്ച വൃതം. ഞായറാഴ്ച വൃതം സൂര്യ പ്രീതിക്കായുള്ളതാണ്. സർവ്വ ഉൗർജ്ജങ്ങൾക്കും പ്രധാദകനായ സൂര്യ ദേവനെ ഭജിക്കുന്നതാണ് ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ഒക്കെ മാറാൻ ഉത്തമം.


ഞായറാഴ്ച വ്രതം

ആദിത്യദശാദോഷപരിഹാരത്തിനും സർവ്വപാപനാശനത്തിനും സർവൈശ്വര്യസിദ്ധിക്കും ഞായറാഴ്ച വ്രതമാണ് ഉപദേശിക്കുന്നത്. ശനിയാഴ്ച ഒരിക്കലുണ്ട് ഞായറാഴ്ച(Sunday) വ്രതമെടുക്കണം. രാവിലെ കുളിച്ച് നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി ചുവന്ന പൂക്കളാൽ സൂര്യന് അർച്ചന കഴിക്കുക. ഗായത്രീമന്ത്രം, ആദിത്യഹൃദയമന്ത്രം, സൂര്യസ്‌തോത്രങ്ങൾ ഇവ ഭക്തിപൂർവ്വം ജപിക്കണം. ഞായറാഴ്ചയും ഒരിക്കലൂണ് മാത്രം. ഉപ്പ്, എണ്ണ ഇവ വ്രതദിനത്തിൽ ഉപേക്ഷിക്കുന്നത് ഉത്തമം. അസ്തമയത്തിനു മുൻപ് കുളിച്ച് ആദിത്യഭജനം നടത്തണം. അസ്തമയശേഷം ഭജനം അരുത്.

Also Readഗണപതിക്ക് നാളികേരം ഉടയ്ക്കുമ്പോൾ ശ്രദ്ധിക്കുക...

നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവർ ശിവക്ഷേത്രദർശനം നടത്തുക. ശിവന്(Siva) അഭിഷേകം, ധാര, കുവളത്തിലകൊണ്ട് അർച്ചന, പുറകിൽവിളക്ക് എന്നീ വഴിപാടുകൾ നടത്തുക. ചർമരോഗങ്ങൾ, നേത്രരോഗങ്ങൾ ഇവയുടെ ശമനവും ഫലശ്രുതിയിൽ പറഞ്ഞിരിക്കുന്നു.

ALSO READ: ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ.. ഫലം നിശ്ചയം

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More