Home> Astrology & Religion
Advertisement

സൂര്യൻ മകര രാശിയിലേക്ക്; ഓരോ നക്ഷത്രക്കാരുടേയും രാശിമാറ്റം നോക്കാം..

എന്തായാലും സൂര്യന്റെ രാശിമാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് നമുക്ക് നോക്കാം.

സൂര്യൻ മകര രാശിയിലേക്ക്; ഓരോ നക്ഷത്രക്കാരുടേയും രാശിമാറ്റം നോക്കാം..

മകരം ഒന്നായ ജനുവരി 14 ന് രാവിലെ 8:15 നാണ് സൂര്യന്‍ മകര രാശിയില്‍ പ്രവേശിക്കുന്നത്. അതായത് സൂര്യൻ ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനത്തിലേക്ക് കടക്കുന്ന ദിനമായ ഇന്നാണ് മകരസംക്രാന്തി (Makar Sankranti).  മകരസംക്രാന്തിയെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും കാലമായും കണക്കാക്കുന്നു.  എന്തായാലും സൂര്യന്റെ രാശിമാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4)

സൂര്യന്റെ ഈ രാശിമാറ്റം മേടക്കൂർകാർക്ക് എങ്ങനെയെന്ന് നോക്കാം.  ഈ കൂറിലുള്ള ബിസിനസുകാര്‍ക്ക് മികച്ച കാലമാണിത് അതുപോലെ തൊഴില്‍മേഖലയിലും ഉയര്‍ച്ച ഉണ്ട്. അതുപോലെ തൊഴില്‍മാറ്റം ആഗ്രഹിക്കുന്നവര്‍ വളരെ അനുകൂലമായ കാലമാണിത്. കൂടാതെ പൊതുപ്രവര്‍ത്തകര്‍ക്ക് ഈ സമയം അനുകൂലമാണ്.  

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറ്കാർക്ക് ബിസിനസ് മെച്ചപ്പെടും, മികച്ച നേട്ടങ്ങളുണ്ടാകും അതുപോലെ പൊതുപ്രവര്‍ത്തകര്‍ക്കും നേട്ടങ്ങളുണ്ടാകും. കൂടാതെ ഈ കൂറുകാർക്ക് ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തൊഴില്‍മേഖലയിലും നേട്ടങ്ങൾ അനുഭവിക്കാൻ യോഗം. 

Also Read: അറിയൂ.. പുതുവർഷത്തിലെ ഓരോ രാശിക്കാരുടെയും ഭാഗ്യ ദിനങ്ങൾ

മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണര്‍തം 3/4)

സൂര്യന്റെ ഈ രാശിമാറ്റം മിഥുനം രാശിക്കാര്‍ക്ക് വളരെയധികം ശുഭകരമാണ്. ഇവർ ആരോഗ്യകാര്യത്തില്‍ നന്നായി ശ്രദ്ധിക്കണം. ഈ സമയം ഈ കൂറുകാർ എള്ള് ദാനം ചെയ്യുന്നത് ഗുണങ്ങള്‍ ഉണ്ടാകുന്നതിന് നല്ലതാണ്. 

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

സൂര്യന്റെ ഈ രാശിമാറ്റം കർക്കിടക കൂറിലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങളുടെ കാലമാണ്. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. കൂടാതെ പ്രതീക്ഷിക്കാതിരിക്കുന്ന സമയം സമ്പത്തുവന്നുചേരാന്‍ യോഗം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

സൂര്യന്റെ ഈ രാശിമാറ്റം ചിങ്ങക്കൂറ്കാർക്ക് ബിസിനസില്‍ നേട്ടങ്ങളുണ്ടാകും, തൊഴില്‍ മേഖലയിലും ഉയര്‍ച്ചയുടെ കാലമാണ്, കടം നല്‍കിയ പണം തിരികെ ലഭിക്കും എങ്കിലും ഇവർ ആരോഗ്യകാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം.

Also Read: നവഗ്രഹ സ്തോത്രം ദിവസവും ചൊല്ലു ഫലം ഉണ്ടാകും

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര1/2)

സൂര്യന്റെ ഈ രാശിമാറ്റം കന്നിക്കൂറ്കാർക്ക് പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടിവരുന്ന കാലമാണ്.  ഇവർക്ക് തൊഴില്‍മേഖലയില്‍നിന്നും വളരെയധികം നേട്ടങ്ങളുണ്ടാകുന്ന സമയമാണിത്. കൂടാതെ ബിസിനസ് ചെയ്യുന്നവർക്കും നേട്ടങ്ങള്‍ക്കു യോഗമുണ്ട്.

തുലാക്കൂറ് (ചിത്തിര1/2, ചോതി, വിശാഖം3/4)

സൂര്യന്റെ ഈ രാശിമാറ്റം തുലാക്കൂറ്കാർക്കും തൊഴില്‍മേഖലയില്‍ നേട്ടങ്ങളാണ്. അതുപോലെ പൊതുപ്രവര്‍ത്തകര്‍ക്കും അനുകൂല സമയമാണ്. അതുപോലെ ബിസിനസ്സില്‍ മുടങ്ങിയ പദ്ധതികള്‍ ഉണ്ടെങ്കിൽ അത് പുനരാരംഭിക്കും. കൂടാതെ ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

സൂര്യന്റെ ഈ രാശിമാറ്റം വൃശ്ചിക കൂറ്കാർക്ക് ബിസിനസില്‍ നേട്ടം, തൊഴില്‍മേഖലയില്‍ ഉയര്‍ച്ച, ജോലിയില്‍ സ്ഥാനക്കയറ്റത്തിനു യോഗം കൂടാതെ  സാമ്പത്തികമായി മെച്ചപ്പെട്ട സമയവുമാണ്.

Also Read: വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

സൂര്യന്റെ ഈ രാശിമാറ്റം ധനുക്കൂറ്കാർക്ക് ബിസിനസ് ആരംഭിക്കാന്‍ പറ്റിയ സമയമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ലകാലം. കുട്ടികളുടെ പുരോഗതിയില്‍ സന്തോഷം എന്നിവ ഈ സമയം അനുഭവിക്കാൻ യോഗം.

മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2

സൂര്യന്റെ ഈ രാശിമാറ്റം മകരക്കൂറ്കാർക്ക് വളരയെധികം നേട്ടങ്ങള്‍ വന്നുചേരുന്ന കാലമാണ്. ജോലിയിലും,  ബിസിനസ്സുമായി ബന്ധപ്പെട്ട ഏത് തീരുമാനത്തിലും വിജയമാണ് ഫലം. 

കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4)

സൂര്യന്റെ ഈ രാശിമാറ്റം കുംഭക്കൂറ്കാർക്കും വളരെ നല്ലതാണ്.  ഇവർക്ക് പൊതുപ്രവര്‍ത്തനത്തില്‍ അപ്രതീക്ഷിത നേട്ടമുണ്ടാകും, വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സ്തംഭിച്ച പദ്ധതികള്‍ പുനരാരംഭിക്കും കൂടാതെ പൊതുവേ ഗുണഫലങ്ങള്‍ ലഭിക്കുന്ന കാലമാണ് ഈ കൂറ്കാർക്ക്.  

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

സൂര്യന്റെ ഈ രാശിമാറ്റം മീനക്കൂറ്കാർക്ക് ബിസിനസില്‍ മികച്ച മുന്നേറ്റമുണ്ടാക്കും.  പുതിയ പുതിയ അവസരങ്ങള്‍ വന്നുചേരും. കൂടാതെ വിദ്യാര്‍ഥികൾക്കും അനുകൂല കാലമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More