Home> Astrology & Religion
Advertisement

Shani Gochar 2023: വെറും 3 ദിവസം... ശനി സ്വന്തം രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം നിമിഷനേരം കൊണ്ട് തെളിയും!

Saturn Transit 2023: ജ്യോതിഷമനുസരിച്ച് ശനി വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ്. ഇത് 2023 ജനുവരി 17 ന് സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിക്കും. 30 വർഷത്തിന് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ പ്രവേശിക്കുന്നത്. ഇത് ചില രാശിക്കാർക്ക് അത്യുത്തമമാണ്.

Shani Gochar 2023: വെറും 3 ദിവസം... ശനി സ്വന്തം രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം നിമിഷനേരം കൊണ്ട് തെളിയും!

Shani Gochar in Kumbh 2023: നീതിയുടെ ദേവനായ ശനി സ്വന്തം രാശിയായ കുംഭ രാശിയിൽ പ്രവേശിക്കും. രണ്ടര വർഷം കൊണ്ടാണ്‌ ശനി രാശി മാറുന്നത് അതും 30 വർഷങ്ങൾക്ക് ശേഷം. 2023 ജനുവരി 17 നാണ് ശനി രാശിമാറുന്നത്. കുംഭ രാശിയിലേക്കുള്ള ശനിയുടെ പ്രവേശനം വളരെ വലുതാണ്.  മാത്രമല്ല കുംഭ രാശിയിലെ ശനി സംക്രമണം 'ശശ് മഹാപുരുഷ യോഗ' വും സൃഷ്ടിക്കുന്നു. ഈ യോഗം 3 രാശിക്കാരുടെ ഭാഗ്യം തുറക്കുകയും അവർക്ക് വലിയ നേട്ടങ്ങൾ നൽകുകയും ചെയ്യും.

Also Read: ബുധന്റെ ഉദയം ഈ രാശിക്കാർക്ക് നൽകും വൻ പുരോഗതി 

ഇടവം (Taurus):  ഇടവ രാശിയുടെ അധിപനായ ശുക്രൻ ശനിയുടെ ഉറ്റമിത്രമായതിനാൽ ശനി രാശിക്കാർക്ക് ആത്യന്തികമായ രാജയോഗമാണ് നടക്കാൻ പോകുന്നത്. ഇത്തരമൊരു അവസ്ഥയിൽ ശനി സംക്രമിക്കുന്നതും ശഷമഹാപുരുഷ രാജയോഗം രൂപപ്പെടുന്നതും ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ വലിയ പുരോഗതി ലഭിക്കുംഒപ്പം ഉയർന്ന സ്ഥാനവും. വിദേശത്തു നിന്നും ധന സമ്പാദനത്തിന് യോഗം.  യാത്രകൾക്ക് സാധ്യത. ധാരാളം സ്വത്ത് സമ്പാദിക്കും. സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടാകും.

തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്, ശനിയുടെയും ശുക്രന്റെയും സൗഹൃദം ഈ രാശിക്കാർക്കും ധാരാളം നേട്ടങ്ങൾ നൽകും. ശനിയുടെ രാശിമാറ്റം തുലാം രാശിക്കാരുടെ തൊഴിൽ പുരോഗതിയിൽ വരുന്ന തടസ്സങ്ങൾ നീക്കും. ദ്രുതഗതിയിലുള്ള പുരോഗതിയുണ്ടാക്കും. സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് വിജയം. വ്യാപാരികൾ അവരുടെ ബിസിനസ്സ് വർദ്ധിപ്പിക്കും. ലാഭം നേടും, വരുമാനം കൂടും.

Also Read: കോഴിക്കോട് യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ 

 

ധനു (Sagittarius): ശനി സംക്രമിക്കുന്നതോടെ ധനു രാശിക്കാരുടെ ഏഴര ശനി അവസാനിക്കും. ഇതോടൊപ്പം എല്ലാ തടസ്സങ്ങളും കഷ്ടപ്പാടുകളും നീങ്ങുകയും ചെയ്യും. മാനസിക പിരിമുറുക്കം, ശാരീരിക വേദന എന്നിവ മാറി കിട്ടും. വലിയ ആശ്വാസം ഉണ്ടാകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. രാഷ്ട്രീയരംഗത്ത് സജീവമായിരിക്കുന്നവർക്ക് ശനി സംക്രമം നല്ല അനുഗ്രഹമാകും. എല്ലാ ഭാഗത്തുനിന്നും നിങ്ങൾക്ക് ബഹുമാനം, വിജയം, പണം എന്നിവ ലഭിക്കും. വളരെ ബുദ്ധിമുട്ടുള്ള ജോലികൾ പോലും എളുപ്പത്തിൽ പൂർത്തിയാക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More