Home> Astrology & Religion
Advertisement

Sawan Shivaratri 2023: സാവൻ ശിവരാത്രി എപ്പോൾ? പ്രാധാന്യം, വ്രതാനുഷ്ഠാന നിയമങ്ങൾ അറിയാം

Sawan Shivratri 2023: ഹിന്ദുമതത്തിൽ ശ്രാവണ മാസത്തിലെ ശിവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശിവരാത്രി ദിനം പരമശിവനെ ആരാധിക്കും.

Sawan Shivaratri 2023: സാവൻ ശിവരാത്രി എപ്പോൾ? പ്രാധാന്യം, വ്രതാനുഷ്ഠാന നിയമങ്ങൾ അറിയാം

Sawan Shivratri 2023: ശ്രാവണ മാസത്തിൽ തിങ്കളാഴ്ച വ്രതം പ്രധാനമാണ്. അതുപോലെ തന്നെ സാവൻ ശിവരാത്രിക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഹിന്ദു കലണ്ടർ അനുസരിച്ച്, എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ ചതുർദശി ദിനത്തിൽ ശിവനെയും പാർവതി ദേവിയെയും ആരാധിക്കുന്നു. സാവൻ മാസത്തിലെ ആ ദിവസമാണ് സാവൻ ശിവരാത്രി ആഘോഷിക്കുന്നത്. സാവനമാസത്തിലെ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ സന്തോഷത്തിനും ഐശ്വര്യത്തിനും ഒപ്പം ശിവന്റെയും പാർവതിയുടെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

സാവൻ ശിവരാത്രി സമയം -

ഹിന്ദു കലണ്ടർ അനുസരിച്ച്, ശ്രാവണ മാസത്തിലെ ചതുർദശി ജൂലൈ 15 ന് രാത്രി 08:32 ന് ആരംഭിച്ച് ജൂലൈ 16 ന് രാത്രി 10:08 ന് അവസാനിക്കും. ശിവരാത്രി വ്രതത്തിൽ നിശിതകാലത്തിലാണ് ശിവനെ ആരാധിക്കുന്നത്. അതിനാൽ സാവൻ ശിവരാത്രി വ്രതം 2023 ജൂലൈ 15 ശനിയാഴ്ചയാണ് ആചരിക്കുന്നത്.

സാവൻ ശിവരാത്രി പൂജ സമയം -

സാവൻ ശിവരാത്രിയിൽ ശിവന്റെ ആരാധനാ സമയം ജൂലൈ 16 ന് ഉച്ചയ്ക്ക് 12:07 മുതൽ 12:48 വരെ ആയിരിക്കും.

നാല് സമയങ്ങളിലായാണ് ശിവനെ ആരാധിക്കുന്നത്. സാവൻ ശിവരാത്രി നാളിൽ, ആദ്യ പൂജാ സമയം വൈകുന്നേരം 07:21 മുതൽ രാത്രി 09:54 വരെയാണ്. ഇതിനുശേഷം, രാത്രി 09.54 മുതൽ 12.27 വരെ നടക്കും. പിന്നീടുള്ള ആരാധനാ സമയങ്ങൾ പുലർച്ചെ 12.27 മുതൽ 03 വരെയും പുലർച്ചെ 03 മുതൽ 05.33 വരെയും ആയിരിക്കും.

Also Read: Mars Transit 2023: ഈ രാശിക്കാരുടെ നല്ല ദിവസങ്ങൾ തുടങ്ങി കഴിഞ്ഞു; ഭാ​ഗ്യം പിന്തുണയ്ക്കും

ഉപവാസ സമയം-

ജൂലൈ 16-ന് രാവിലെ 05.33 മുതൽ വൈകീട്ട് 03.54 വരെയാണ് സാവനമാസത്തിലെ ശിവരാത്രി വ്രതാനുഷ്ഠാനത്തിന് അനുയോജ്യമായ സമയം.

ശ്രാവണ മാസത്തിലെ നോമ്പിന്റെ നിയമങ്ങൾ-

മതവിശ്വാസമനുസരിച്ച് ശ്രാവണ മാസത്തിൽ സാത്വിക ഭക്ഷണം കഴിക്കണം. ഉള്ളി, വെളുത്തുള്ളി മുതലായവ കഴിക്കാൻ പാടില്ല.
മാംസവും മദ്യവും കഴിക്കാൻ പാടില്ല.
ശിവനെ പൂജിക്കണം.
ഈ സമയത്ത് ബ്രഹ്മചര്യം പാലിക്കണം.
ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളിൽ ഉപവാസം ആചരിക്കണം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More