Home> Astrology & Religion
Advertisement

Remedy for Shani Dosha: ശനി ഭഗവാനെ പ്രീതിപ്പെടുത്താൻ ശനീശ്വരശാന്തി മന്ത്രജപം ഉത്തമം

ശനി ദേവനെ പ്രീതിപ്പെടുത്താനായി നിരവധി പരിഹാരകര്‍മ്മങ്ങളുമുണ്ട്. അതില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ശനീശ്വരശാന്തി മന്ത്രജപം നടത്തുന്നത്.

Remedy for Shani Dosha: ശനി ഭഗവാനെ പ്രീതിപ്പെടുത്താൻ ശനീശ്വരശാന്തി മന്ത്രജപം ഉത്തമം

ശനിദോഷ നിവാരണത്തിനായി ശനീശ്വരനെ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.  ശനി ദേവനെ പ്രീതിപ്പെടുത്താനായി നിരവധി പരിഹാരകര്‍മ്മങ്ങളുമുണ്ട്. അതില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ശനീശ്വരശാന്തി മന്ത്ര ജപം (Shanishwara Shaniti Manthra) നടത്തുന്നത്. ഈ മന്ത്രത്തിന് വളരെ നല്ല ഫലസിദ്ധിയുണ്ട് അതുകൊണ്ടുതന്നെ ശനീശ്വര ശാന്തിമന്ത്രം ശനിദോഷ പരിഹാരത്തിന് ഉത്തമമാണ് എന്നാണ് വിശ്വാസം. 

ശനീശ്വരശാന്തി മന്ത്രം

ഓം ശന്നോ ദേവീരഭിഷ്ടയ ആപോഭവന്തു പീതയേ
ശം യോരഭി സ്രവന്തു ന:
പ്രജാപതേ ന ത്വദേതാന്യന്യോ
വിശ്വാ ജാതാനി പരി താ ബഭൂവ
യത്കാമാസ്‌തേ ജൂഹുമസ്തന്നോ അസ്തു
വയം സ്യാമ പതയോ രയീണാം
ഇമം യമ പ്രസ്തരമാ ഹി സീദാ
ങ്ങ്ഗിരോഭി: പിതൃഭിസ്സംവിദാന:
ആ ത്വാ മന്ത്രാ: കവിശാസ്താ വഹ
ന്ത്വേനാ രാജന്‍ ഹവിഷാ മാദയസ്വ
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ശനൈശ്ചരായ നമ: യമായ നമ:

Also Read: ശനി ദോഷത്തിന് ശനിയാഴ്ച വ്രതം നോക്കണം..

ശനി ദോഷമുണ്ടെങ്കിൽ അത് മാറാനായി ശനിയാഴ്ച വ്രതമെടുക്കുന്നത് വളരെ നല്ലതാണ്.  ശനിയാഴ്ച വ്രതം (Saturday Fast) വേണ്ട വിധത്തിൽ അനുഷ്ഠിച്ചാൽ ദോഷങ്ങൾ തീർന്ന് ഫലമുണ്ടാകുമെന്നാണ്  വിശ്വാസം. ശനിയാഴ്ച ദിവസം ഉഴുന്ന് കഴിച്ചിട്ടു പുറത്തു പോകുന്നത് നല്ലതാണ്.  ഈ വ്രതം 12 എണ്ണം കൃത്യമായ ചിട്ടകളോടെ എടുക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ശനീശ്വര പൂജയും (Shaneeshwara Pooja) ഒരിക്കലൂണും എടുക്കുന്നത് ഉത്തമമാണ്. കൂടാതെ രാവിലെ വൃത്തിയും ശുദ്ധിയുമായശേഷം ശനീശ്വരമന്ത്രം ചൊല്ലുന്നത് ശനിദോഷമകറ്റാനുള്ള ഒറ്റമൂലിയാണ്.

ദോഷപരിഹാരം ചെയ്യേണ്ടത് ശനീശ്വരക്ഷേത്രത്തില്‍ അല്ലെങ്കില്‍ നവഗ്രഹക്ഷേത്രത്തില്‍ ആയിരിക്കണം.  ശനിയാഴ്ച ദിവസം (Saturday) ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ശനി കാലഹോരയാണ് ശനീശ്വര ഭജനത്തിന് അത്യുത്തമം എന്നാണ് വിശ്വാസം. സ്വന്തം വീട്ടില്‍ ശനിയാഴ്ച സൂര്യോദയ സമയത്ത് നെയ്‌വിളക്ക് കത്തിച്ച് ശനീശ്വര ശാന്തിമന്ത്രം 9 തവണ  ജപിക്കുക. ഓരോ പ്രാവശ്യവും ജപിക്കുന്നതിനുമുമ്പ് ശനിദോഷമുള്ള ആളിന്റെ പേരും നക്ഷത്രവും പറഞ്ഞതിനുശേഷം മന്ത്രം ജപിക്കുന്നത് നല്ലതാണ്. ഇതിനൊപ്പം നീരാഞ്ജന വഴിപാടും വളരെ ഫലപ്രദമാണ്.  

Also Read: ശനിദോഷ പരിഹാരത്തിന് ഇങ്ങനെ ചെയ്യുന്നത് ഉത്തമം

ശനിയുടെ അപഹാരകാലഘട്ടത്തില്‍ എന്തെല്ലാം അനുഭവിക്കേണ്ടി വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല എന്നത് ഒരു സത്യമാണ്. അത്രയ്ക്ക് ദുരിതവും ദുരന്തവും നിറഞ്ഞതായിരിക്കും ആ കാലഘട്ടം എന്നത് സംശയമില്ല. ഈ സമയത്ത് എല്ലാ മേഖലകളിലും തിരിച്ചടിയായിരിക്കും അനുഭവപ്പെടുക. അതുകൊണ്ടുതന്നെ ഈ സമയം ശനീശ്വരനെ മുറുകെപിടിക്കുന്നത് ദോഷങ്ങളകലാൻ നല്ലതാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More