Home> Astrology & Religion
Advertisement

Money Tips: സാമ്പത്തിക പ്രശ്നങ്ങള്‍ ഞൊടിയിടയില്‍ മാറും, ഈ ഉപായങ്ങള്‍ ചെയ്യാം

Money Tips: സമ്പത്തുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടാന്‍ എല്ലാ സങ്കടങ്ങളും മാറിക്കിട്ടാന്‍ വെള്ളിയാഴ്ച്ചകളില്‍ ലക്ഷ്മി ദേവിയെ യഥാവിധി പൂജിയ്ക്കുന്നത് സഹായകമാണ്.

Money Tips: സാമ്പത്തിക പ്രശ്നങ്ങള്‍ ഞൊടിയിടയില്‍ മാറും, ഈ ഉപായങ്ങള്‍ ചെയ്യാം

Money Tips: സാമ്പത്തിക പ്രശ്നങ്ങള്‍ ഞൊടിയിടയില്‍ മാറും, ഈ ഉപായങ്ങള്‍ ചെയ്യാം  

Money Tips for Friday: ഹൈന്ദവ വിശ്വാസമനുസരിച്ച്‌ വെള്ളിയാഴ്ച സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിദേവിയെ ആരാധിക്കുന്നു. ചിട്ടയോടും നിയമാവലിയുമനുസരിച്ച്‌ വെള്ളിയാഴ്ച്ചകളിൽ ലക്ഷമിദേവിയെ ആരാധിക്കുന്നത് ഭക്തരുടെ വീടുകളിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനില്‍ക്കാന്‍ സഹായിയ്ക്കും. 

Also Read:  Gajkesari Rajyog: ഗജകേസരി രാജയോഗവുമായി വ്യാഴം, ഈ രാശിക്കാര്‍ക്ക് ഇനി അടിപൊളി സമയം  

 ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ള വീട്ടില്‍ സുഖവും സമൃദ്ധിയും എന്നും ഉണ്ടാകും. ഒപ്പം ദേവി അവരുടെ ഭവനങ്ങളില്‍ വാസമുറപ്പിക്കുകയും ചെയ്യും. അതായത്, സമ്പത്തുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടാന്‍ എല്ലാ സങ്കടങ്ങളും മാറിക്കിട്ടാന്‍ വെള്ളിയാഴ്ച്ചകളില്‍ ലക്ഷ്മി ദേവിയെ യഥാവിധി പൂജിയ്ക്കുന്നത് സഹായകമാണ്. 

Also Read:  Home Vastu: വീടുകളില്‍ ഈ 5 വസ്തുക്കളുടെ സാന്നിധ്യം അശുഭം, ദാരിദ്ര്യം ഫലം 

മതവിശ്വാസമനുസരിച്ച്, വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസത്തില്‍ ലക്ഷ്മിദേവിയെ സമ്പത്തിന്‍റെ ദേവത എന്ന് വിളിക്കുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ജീവിതത്തിൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ല എന്നാണ് വിശ്വാസം. അതുകൊണ്ടാണ് സമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ  ആരാധിക്കണം എന്ന് പറയുന്നത്. വെള്ളിയാഴ്ച  നടത്തുന്ന ആരധനയ്ക്കൊപ്പം ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്താൻ ചില പ്രത്യേക നടപടികളും സ്വീകരിക്കുന്നത് ഉത്തമമാണ്. 

Also Read:  Congress: ചെയർമാൻ അമ്പയറാണ്, ഭരണപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന ചിയര്‍ലീഡര്‍ അല്ല..!! ഉപരാഷ്ട്രപതിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്

ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ വെള്ളിയാഴ്ച സ്വീകരിക്കേണ്ട ചില പ്രധാന നടപടികൾ അറിയാം...  

1. വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തിൽ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ സമർപ്പിക്കുന്നത് 
ഐശ്വര്യമാണെന്ന് പറയപ്പെടുന്നു. നിങ്ങൾ വിവാഹിതയാണെങ്കിൽ, വെള്ളിയാഴ്ച ചുവന്ന പൊട്ട്, സിന്ദൂരം, ചുവന്ന വളകൾ, ചുവന്ന സാരി എന്നിവ സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും. 

2. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ, വെള്ളിയാഴ്ച ദിവസം ശ്രീ ലക്ഷ്മി നാരായൺ കീര്‍ത്തനം പാരായണം ചെയ്യണം. ഇതോടൊപ്പം ലക്ഷ്മി നാരായണന് പായസവും സമർപ്പിക്കണം.

3. ലക്ഷ്മി ദേവിയ്ക്ക് ചുവപ്പ് നിറം വളരെ ഇഷ്ടമാണ്, വെള്ളിയാഴ്ച ചുവന്ന വസ്ത്രം ധരിച്ച് പൂജ ചെയ്താൽ ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു.

4. വെള്ളിയാഴ്‌ച ദിവസം കുറച്ച് അരി എടുത്ത് ഒരു ചുവന്ന തുണിയില്‍ പൊതിയുക. ഒരു തരി അരി പോലും പൊട്ടിയതാവരുത് എന്നോര്‍മ്മിക്കുക. ഇതിനുശേഷം, ഈ  അരിക്കെട്ട് കയ്യിൽ എടുത്ത് 'ഓം ശ്രീ ശ്രീയേ നമഃ' എന്ന മന്ത്രം അഞ്ച് തവണ ജപിക്കുക. ഈ അരിക്കെട്ട് സുരക്ഷിതമായി നിങ്ങള്‍ പണം സൂക്ഷിക്കുന്ന അലമാരയില്‍ വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് ധനലാഭം ഉണ്ടാക്കുമെന്നാണ് വിശ്വാസം.

 ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കണമെങ്കിൽ, വെള്ളിയാഴ്ച ദിവസങ്ങളില്‍ ചുവന്ന നിറമുള്ള 5 പൂക്കള്‍ എടുത്ത്  ദേവിയെ ധ്യാനിച്ച് ആ പൂക്കൾ സമര്‍പ്പിക്കുക.  ഇപ്രകാരം ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി പ്രസാദിക്കുകയും നിങ്ങളുടെ വീട്ടിൽ വാസമുറപ്പിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ.കോം ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More