Home> Astrology & Religion
Advertisement

Personality by Zodiac Sign: ഈ 5 രാശിക്കാർ തന്നിഷ്ടക്കാർ, ആരുടെ വാക്കും കേൾക്കില്ല!

Personality by Zodiac Sign: ജ്യോതിഷത്തിൽ ഓരോ രാശിക്കാരുടെയും സ്വഭാവം വ്യക്തമാക്കുന്നുണ്ട്. ഒരേ രാശിയിലുള്ള ആളുകളിൽ കാണുന്ന വളരെ സാമ്യമുള്ള വ്യക്തിത്വ സവിശേഷതകളും പറഞ്ഞിട്ടുണ്ട്. ഉദാഹരണം ചില രാശിയിലെ ആളുകൾ വളരെ ധാർഷ്ട്യക്കാർ ആയിരിക്കും.

Personality by Zodiac Sign:  ഈ 5 രാശിക്കാർ തന്നിഷ്ടക്കാർ, ആരുടെ വാക്കും കേൾക്കില്ല!

Stubborn People by Zodiac Sign: വ്യത്യസ്ത രാശിയിലുള്ള ആളുകൾക്ക് വ്യത്യസ്ത ഗുണങ്ങളുണ്ടായിരിക്കും. ചില വ്യക്തികൾ സ്വഭാവത്താൽ വളരെ സൗമ്യരാണെങ്കിൽ ചിലർ വളരെ ശാഠ്യക്കാരും തന്നിഷ്ടക്കാരുമായിരിക്കും. ജ്യോതിഷത്തിൽ പറയുന്ന തന്നിഷ്ടക്കാരായ രാശിക്കാരെ കുറിച്ച് നമുക്കറിയാം.  ഇവർ ആരുടേയും വാക്കുകൾ കേൾക്കില്ല. 

ഈ രാശിക്കാർ തന്നിഷ്ടക്കാരാണ്

മേടം (Aries): മേട രാശിക്കാരെക്കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഇവർ ആരുടെ വാക്കുകളും കേൾക്കില്ല.  സ്വന്തം വഴി സ്വയം തീരുമാനിക്കുന്ന ഇവർ ഇനി ഒറ്റയ്ക്ക് നടക്കേണ്ടി വന്നാലും പിന്നോട്ടില്ല. ഇത്തരക്കാർക്കെതിരെ  നിൽക്കുന്നത് സ്വയം കുഴിതോണ്ടുന്നതിന് തുല്യമാണ്. 

Also Read: 2024 വരെ ഈ രാശിക്കാർക്ക് അടിപൊളി സമയം, ശനിദേവന്റെ കൃപയാൽ ധനലാഭത്തിന് യോഗം

മിഥുനം (Gemini): മിഥുന രാശിക്കാരുടെ മനസ്സ് മനസ്സിലാക്കാൻ സാധിക്കില്ല. ഇവർ കാര്യങ്ങൾ മറയ്ക്കാൻ മിടുക്കരാണ്. എങ്കിലും തന്റേതായ തീരുമാനങ്ങൾ എടുക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും വളരെ കർക്കശക്കാരാണിവർ. ഈ ആളുകൾ തന്ത്രം മെനയുന്നതിൽ സമർത്ഥരാണ് അതുകൊണ്ടുതന്നെ  ആളുകൾക്ക് ഇവരുടെ യഥാർത്ഥ സ്വഭാവം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല.

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർ വളരെ മിടുക്കന്മാരും അതുപോലെ സ്വന്തം ഇഷ്ടത്തിന് ഉടമയും ആയിരിക്കും. അവർ നിങ്ങളുടെ എല്ലാ കാര്യങ്ങളും മനസിലാക്കുമെങ്കിലും അവരുടെ മനസ്സിലുള്ളത് നിങ്ങളോട് ഒരിക്കലും പറയില്ല.  ഇവരെ വിഡ്ഢികളാക്കുകയോ, ഇവരെക്കൊണ്ട് എന്തെങ്കിലും ജോലി ചെയ്യിപ്പിക്കുകയോ, എന്തെങ്കിലും കാര്യം സമ്മതിപ്പിക്കുകയോ ചെയ്യുന്നത് അസംഭവ്യം. 

Also Read: രണ്ട് ദിവസം ഇതൊന്ന് ചെയ്യാൻ പറ്റുമോ? ലക്ഷ്മി ദേവിയുടെ അനുഗ്രഹം വർധിക്കും

ധനു (Sagittarius): ഈ ആളുകൾ സത്യസന്ധരും കഠിനാധ്വാനികളും നല്ല പെരുമാറ്റത്തിൽ വിശ്വസിക്കുന്നവരുമാണ്. ഇവർ മനസുകൊണ്ട് ശക്തരാണ് ഇവരെ എന്തെങ്കിലും കാണിച്ചു മയക്കിയെടുക്കാൻ കഴിയില്ല. നിങ്ങളുടെ കാര്യങ്ങൾ ഇവർ താഴ്മയോടെ ശ്രദ്ധിച്ചു കേൾക്കും എങ്കിലും അവർ ചെയ്യുന്നത് അവരുടെ മനസിൽ തോന്നിയതായിരിക്കും.  

മകരം (Capricorn): ഈ രാശിക്കാരിൽ ശനിയുടെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഇവർ എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അത്  നിറവേറ്റിയിട്ടേ ശ്വാസം എടുക്കുകയുള്ളു. അവരുടെ തീരുമാനങ്ങൾ മാറ്റിക്കാനോ അവരുടെ സമ്മതമില്ലാതെ അവരെകൊണ്ട് ഏതെങ്കിലും ജോലി ചെയ്യിപ്പിക്കാനോ കഴിയില്ല. മാത്രമല്ല സ്വന്തം ഇഷ്ട പ്രകാരം ഓരോന്ന് ചെയ്യുമ്പോൾ മറ്റുള്ളവർ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നുപോലും ഇവർ ശ്രദ്ധിക്കുന്നില്ല.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More