Home> Astrology & Religion
Advertisement

Vastu tips for Home: ഈ സാധനങ്ങൾ വീടിന് മുന്നിൽ പാടില്ല, ജീവിതത്തിൽ ഉണ്ടാകാം ഗുരുതര പ്രശ്നങ്ങൾ

Vastu tips for Main Gate: വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന്‍റെ ഉള്ളില്‍ വയ്ക്കുന്ന വീട്ടുപകരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും വീടിന്‍റെ മുൻവശത്തുള്ള തൂണുകൾ എന്നിവയും ആ വീട്ടിൽ താമസിക്കുന്ന ആളുകളെ സ്വാധീനിക്കുന്നു.

Vastu tips for Home: ഈ സാധനങ്ങൾ വീടിന് മുന്നിൽ പാടില്ല, ജീവിതത്തിൽ ഉണ്ടാകാം ഗുരുതര പ്രശ്നങ്ങൾ

Vastu tips for Main Gate: ഇന്ന് നാം ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തു സംബന്ധിയായ കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കാറുണ്ട്.. കാരണം വീടിന്‍റെ വാസ്തുവില്‍ വരുന്ന ചെറിയ പിഴവ് പോലും വരുത്തി വയ്ക്കുക വലിയ  ദോഷമാവാം.  

നമുക്കറിയാം വീട് നിര്‍മ്മിക്കുമ്പോള്‍ വീടിന്‍റെ ഓരോ ഭാഗത്തിനും പ്രത്യേക ശ്രദ്ധയും പ്രാധാന്യവും നല്‍കേണ്ടത് ആവശ്യമാണ്.  വാസ്തു ശാസ്ത്രത്തിൽ, വീടിന്‍റെ ജനലുകളും വാതിലുകളും, വായുസഞ്ചാരം, മുറികളുടെ രൂപകൽപ്പന, അവിടെ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ, പ്രത്യേകിച്ച് അടുക്കള, കക്കൂസ്, ആരാധനാലയം, ദമ്പതികളുടെ കിടപ്പുമുറി, ദിശ എന്നിവയെല്ലാം വളരെ പ്രധാനമാണ്. 

Also Read:   Saturn Sun Conjunction: ശനി സൂര്യ സംയോജനം, 2024ല്‍ ഈ രാശിക്കാര്‍ക്ക് കഷ്ടകാലം  
 
വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന്‍റെ ഉള്ളില്‍ വയ്ക്കുന്ന വീട്ടുപകരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും വീടിന്‍റെ മുൻവശത്തുള്ള തൂണുകൾ എന്നിവയും ആ വീട്ടിൽ താമസിക്കുന്ന ആളുകളെ സ്വാധീനിക്കുന്നു. വീടിന്‍റെ ഉള്‍വശം പോലെതന്നെ പ്രധാനമാണ് വീടിന്‍റെ പുറം ഭാഗവും. അതായത്, വീടിന്‍റെ മുന്‍വശത്ത് എന്തൊക്കെ വയ്ക്കാന്‍ സാധിക്കും? എന്തൊക്കെ വയ്ക്കാന്‍ പാടില്ല എന്നത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.  

വാസ്തു പ്രകാരം വീടിന്‍റെ മുന്‍വശം അലങ്കരിക്കുന്ന അവസരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
 
1. നിങ്ങൾ എവിടെ താമസിച്ചാലും വീടിനു മുന്നിൽ കാർ, അല്ലെങ്കില്‍ മറ്റ് വാഹനങ്ങള്‍ മുതലായവ സൂക്ഷിക്കാൻ ഗാരേജോ മുറിയോ പ്രത്യേകം സ്ഥലമോ ഉണ്ടാകരുത്. ഇതുമൂലം ആ വീട്ടിൽ താമസിക്കുന്നവരുടെ സന്തോഷം കുറയുകയും പണച്ചെലവും കൂടാൻ തുടങ്ങുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ സാമ്പത്തിക സന്തുലിതാവസ്ഥ വഷളാകുന്നത് സ്വാഭാവികമാണ്, ഇത്  നിങ്ങൾക്ക് ജീവിതത്തില്‍ പണത്തിന്‍റെ അഭാവം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം മുതലായവ നേരിടേണ്ടി വരാന്‍ ഇടയാക്കും.  

2. വീടിനു മുന്നിൽ വലിയ കല്ലും കൽത്തൂണും മറ്റും പാടില്ല എന്നതും ഓർക്കണം, അഥവാ നിങ്ങളുടെ വീടിനു മുന്‍പില്‍ ഇത്തരത്തില്‍ എന്തെങ്കിലും ഉണ്ട് എങ്കില്‍ അത് വാസ്തു ദോഷമായി കണക്കാക്കി അതിന് പരിഹാരവും ചെയ്യണം, അല്ലാത്തപക്ഷം ഗൃഹനാഥന്‍റെ കോപം വര്‍ദ്ധിക്കും, അദ്ദേഹം കലഹപ്രിയനായി മാറും. 

3. നിങ്ങളുടെ വീടിന് മുന്നിൽ ഒരു അലക്കുകാരന്‍റെ കടയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഇന്ധനം വില്‍ക്കുന്ന  കടകളോ ഉണ്ടാകരുത്. ഇതെല്ലാം ഭൂവുടമയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ആ വ്യക്തിയ്ക്ക് എപ്പോഴും എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കും.  

4. അതുപോലെ, വീടിന്‍റെ മുൻവശത്ത് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍  ഉണ്ടെങ്കില്‍ അത് ആ വീട്ടില്‍ താമസിക്കുന്നവരുടെ പുരോഗതിയെ ബാധിക്കും. അതിനാല്‍, ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. 
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Read More