Home> Astrology & Religion
Advertisement

Monday Remedies: തിങ്കളാഴ്ച ഓർമ്മിക്കാതെ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്

തിങ്കളാഴ്ച ഭഗവാൻ ശിവന്റെ ദിവസമാണ്. വർഷം മുഴുവനും തിങ്കളാഴ്ച ദിനത്തിൽ ഉപവസിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ചിലർക്ക് ജാതകത്തിലെ ദോഷമോ മറ്റ് കാരണങ്ങളോ കാരണം വ്രതം എടുക്കാൻ ആചാര്യന്മാർ നിർദ്ദേശിക്കാറുമുണ്ട്. തിങ്കളാഴ്ച ദിവസം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

Monday Remedies: തിങ്കളാഴ്ച  ഓർമ്മിക്കാതെ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്

തിങ്കളാഴ്ച (Monday)ഭഗവാൻ ശിവന്റെ ദിവസമാണ്. അതുകൊണ്ടുതന്നെ തിങ്കളാഴ്ച മഹാദേവനെ (Lord Shiva) ആരാധിക്കുന്നത് പ്രധാനമാണ്.   പക്ഷേ ഈ ദിനം ചന്ദ്രന്റെ ദിനം കൂടിയാണ്. അതിനാൽ ചന്ദ്ര ദോഷങ്ങൾ പരിഹരിക്കുന്നതിനും ഈ ദിവസം പ്രധാനമാണ്. 

ചന്ദ്രദോഷത്തിന് പരിഹാരങ്ങൾ ചെയ്യുന്നതിലൂടെ അത് സമാധാനവും ആരോഗ്യവും സമൃദ്ധിയും നൽകുന്നു. തിങ്കളാഴ്ച ദിനം ദേഷ്യം കൂടുതലായ ആളുകൾ ഉപവാസമെടുക്കുന്നത് (Monday Fast) നല്ലതാണ്.  ഇതിലൂടെ ഇവരുടെ കോപത്തിന്റെ തീവ്രത കുറയും എന്നാണ് വിശ്വാസം.  

Also Read: തീർത്ഥാടനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കേദാർനാഥ് ക്ഷേത്രം തുറന്നു 

തിങ്കളാഴ്ച ഈ കാര്യങ്ങൾക്ക് ശുഭമാണ്

തിങ്കളാഴ്ച ശിവനെ പ്രീതിപ്പെടുത്താൻ ഭക്തർ നിരവധി ഉപായങ്ങൾ കൈക്കൊള്ളുന്നു. മഹാദേവൻ ക്ഷിപ്ര പ്രസാദിയും ക്ഷിപ്ര കോപിയുമാണ്.  അതുകൊണ്ടുതന്നെ ഇന്നേ ദിവസം തെറ്റുകളൊന്നും പറ്റാതെ നോക്കേണ്ടത് ഭക്തരുടെ ആവശ്യമാണ്.  ഈ ദിനം മഹാദേവനെ വിധിവിധാനത്തോടെ ആരാധിക്കണം.  

അതുപോലെ ഇന്നേ ദിവസം ചില കാര്യങ്ങൾ ചെയ്യുന്നത് ഉത്തമമാണ്.  അതായത് പണം നിക്ഷേപം ചെയ്യുക ( സ്വർണം, വെള്ളി, ഷെയർ മാർക്കറ്റ്),  വീട് നിർമ്മാണം ആരംഭിക്കുക എന്നിവയ്ക്ക് നല്ല ദിനമാണ് തിങ്കളാഴ്ച.  

Also Read: കൊറോണയോട് മല്ലടിക്കുന്ന രോഗികൾക്ക് ആശ്വാസം; ഡിആർഡിഒയുടെ മരുന്ന് പുറത്തിറക്കി 

ഓർമ്മിക്കാതെ പോലും തിങ്കളാഴ്ച ഈ പ്രവൃത്തി ചെയ്യരുത്

തിങ്കളാഴ്ച ചില ജോലികൾ ചെയ്യുന്നത് വിലക്കപ്പെട്ടതായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ ദിവസം ഇക്കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അതിനാൽ ഓർമ്മിക്കാതെപോലും ഇക്കാര്യങ്ങൾ ചെയ്യരുത്.  

- ഈ ദിവസം പഞ്ചസാര കഴിക്കരുത്.
- ഉച്ചതിരിഞ്ഞ് ഉറങ്ങരുത്.
-വെളുത്ത വസ്ത്രങ്ങളോ പാലോ ആർക്കും ദാനം ചെയ്യരുത്.
- ഈ ദിവസം വടക്ക്, കിഴക്ക് ദിശകളിൽ യാത്ര ചെയ്യരുത്. പ്രത്യേകിച്ചും കിഴക്ക് ഭാഗത്ത്.   
- ഈ ദിവസം അമ്മയുമായി ഒരു തരത്തിലും തർക്കിക്കരുത്.
- കുലദേവതയെ ഒരു തരത്തിലും അപമാനിക്കരുത്. അപമാനിച്ചാൽ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ വരാം.
-ഈ ദിവസം രാവിലെ 7:30 മുതൽ 9:00 വരെ രാഹുകാലം ആയിരിക്കും.  അതിനാൽ ഈ സമയത്ത് യാത്രയോ മറ്റേതെങ്കിലും ശുഭപ്രവൃത്തികളോ ആരംഭിക്കരുത്.
- ഈ ദിനം ശനിയുമായി ബന്ധപ്പെട്ട ഭക്ഷണം കഴിക്കരുത്.  അതായത് വഴുതനങ്ങ, ജാക്ക് ഫ്രൂട്ട്, കടുകിന്റെ ഇല, കറുത്ത എള്ള്, ഉഴുന്ന്, മസാല പച്ചക്കറികൾ തുടങ്ങിയവ കഴിക്കരുത്.
- ഒപ്പം ശനിയുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ ധരിക്കരുത്. അതായത് കറുപ്പ്, നീല, പർപ്പിൾ അല്ലെങ്കിൽ തവിട്ട് നിറമുള്ള വസ്ത്രങ്ങൾ ധരിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More