Home> Astrology & Religion
Advertisement

March Horoscope: മാർച്ച് മാസം ഭാ​ഗ്യം ആർക്കൊപ്പം? ഏതൊക്കെ രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും?

മാർച്ച് മാസം കന്നി രാശിക്കാർ എല്ലാത്തിലും വിജയിക്കുകയും അവർക്കുണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യും.

March Horoscope: മാർച്ച് മാസം ഭാ​ഗ്യം ആർക്കൊപ്പം? ഏതൊക്കെ രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും?

ജ്യോതിഷപ്രകാരം മാർച്ച് മാസം ചില രാശിക്കാർക്ക് അനുകൂലമായിരിക്കും. ഗ്രഹങ്ങളുടെ സംക്രമണം 12 രാശികളേയും ബാധിക്കുന്നുണ്ടെങ്കിലും, മാർച്ച് മാസം ചില രാശിക്കാർക്ക് പ്രത്യേക ഫലങ്ങൾ നൽകുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. 

4 പ്രധാന ഗ്രഹങ്ങളുടെ സംക്രമണം

മാർച്ച് 12, 2023 - ശുക്ര സംക്രമണം 2023
മാർച്ച് 13, 2023 - ചൊവ്വ സംക്രമണം 2023
മാർച്ച് 15, 2023 - സൂര്യന്റെ സംക്രമണം 2023
മാർച്ച് 31, 2023 - ബുധൻ സംക്രമണം 2023

2023 മാർച്ച് രാശിഫലം

മേടം: മേടം രാശിക്കാർക്ക് മാർച്ച് മാസം സാമ്പത്തിക കാര്യങ്ങളിൽ നഷ്ടമുണ്ടാക്കും. നിക്ഷേപം സൂക്ഷിക്കുക. സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടിവരും. തെറ്റായ തീരുമാനങ്ങൾ എടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. 

ഇടവം: ഇടവം രാശിക്കാർക്ക് അവരുടെ സ്വഭാവം മൂലം ചില പ്രശ്നങ്ങൾ നേരിടാം. പണത്തിന്റെ കാര്യത്തിൽ ശ്രദ്ധയോടെ തീരുമാനങ്ങൾ എടുക്കുക. വാഹനമോടിക്കുമ്പോൾ നിയമങ്ങൾ പാലിക്കുക. പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്.

മിഥുനം: മിഥുന രാശിക്കാർക്ക് ചില കാര്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. ഓഹരി വിപണിയിൽ വിവേകത്തോടെ നിക്ഷേപിക്കുക. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ നഷ്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷാ സമ്മർദം ഉണ്ടാകും.

കർക്കടകം: കർക്കടക രാശിക്കാർക്ക് പുതിയ ജോലികൾ തുടങ്ങാൻ സാധിക്കും. മെഡിക്കൽ, വക്കീൽ തൊഴിലുകളുമായി ബന്ധപ്പെട്ടവരുടെ ബഹുമാനം വർധിക്കും. 

ചിങ്ങം: മാർച്ച് മാസം ചിങ്ങം രാശിക്കാർക്ക് കുറച്ച് സമ്മർദ്ദമേറിയതാകും. തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാക്കുന്നതിൽ പ്രശ്‌നമുണ്ടാകാം. ലക്ഷ്യം പൂർത്തീകരിക്കാൻ നിങ്ങളുടെ മേൽ സമ്മർദ്ദം ഉണ്ടാകും. 

കന്നി: കന്നി രാശിക്കാർക്ക് ഈ മാസം എല്ലാത്തിലും വിജയമുണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങൾക്ക് അൽപ്പം ശമനമുണ്ടാകും. ഭാര്യയുടെ ആരോഗ്യം ശ്രദ്ധിക്കുക. പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

Also Read: Shani Uday 2023: മാർച്ച് 5 മുതൽ ഈ രാശിക്കാർക്ക് വേണം അതീവ ജാഗ്രത! വൻ കഷ്ടനഷ്ടങ്ങൾ ഉണ്ടായേക്കാം

 

തുലാം: ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. സന്താനങ്ങളുടെ കാര്യത്തിൽ ചില ആശങ്കകൾ ഉണ്ടാകാം. ബിസിനസുകാർക്ക് ചില പുതിയ കരാറുകൾ ഉണ്ടാക്കാം. വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും.

വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ഇത് വെല്ലുവിളി നിറഞ്ഞ സമയമായിരിക്കും. പണം സൂക്ഷിക്കുക. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം.

ധനു: സുഹൃത്തുക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഭാര്യാഭർത്താക്കന്മാരുടെ പിന്തുണ ലഭ്യമാണ്.

മകരം: മകരം രാശിക്കാർക്ക് ഈ മാസം പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. പണത്തിന്റെ കാര്യങ്ങളിൽ ചില നല്ല ഫലങ്ങൾ ഉണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കഠിനാധ്വാനം ചെയ്യേണ്ടിവരും. 

കുംഭം: മാർച്ചിൽ നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. പിതാവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകും.

മീനം: ആഡംബരജീവിതം സാമ്പത്തിക ചെലവുകൾ വർധിപ്പിക്കും. വിലകൂടിയ ഗാഡ്‌ജെറ്റുകൾ വാങ്ങിക്കാൻ സാധ്യതയുണ്ട്. പുതിയ ആളുകളുമായുള്ള ആശയവിനിമയവും വർധിക്കും. പങ്കാളിയുടെ ഉപദേശം മാനിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More