Home> Astrology & Religion
Advertisement

Mahashivratri 2022: മഹാശിവരാത്രിയിൽ മഹാസംയോഗം, ഈ 4 രാശിക്കാർക്ക് വൻ ധനലാഭം!

Mahashivratri 2022: ഈ മഹാശിവരാത്രി ജ്യോതിഷകാഴ്ചപ്പാടിൽ വളരെ വിശേഷമുള്ള ദിനമാണ്. മഹാശിവരാത്രി ദിനത്തിൽ ശനിയുടെ രാശിയായ മകരത്തിൽ ഗ്രഹങ്ങളുടെ സവിശേഷമായ സംയോഗം രൂപപ്പെടുന്നുണ്ട്. ഇത് ഈ 4 രാശിക്കാർക്ക് വളരെയധികം ശുഭകരമാണ്.

Mahashivratri 2022: മഹാശിവരാത്രിയിൽ മഹാസംയോഗം, ഈ 4 രാശിക്കാർക്ക് വൻ ധനലാഭം!

Mahashivratri 2022: മഹാശിവരാത്രിക്ക് ഇനി ഒരു ദിവസം ബാക്കി. ഈ ദിവസം ഗ്രഹങ്ങളുടെ സംയോഗം കാരണം ഇത്തവണത്തെ മഹാശിവരാത്രി വളരെ പ്രത്യേകതയുള്ളതായിരിക്കും. 2022 മാർച്ച് 1 ന് മഹാശിവരാത്രി ദിനത്തിൽ ചന്ദ്രൻ, ശനി, ശുക്രൻ, ബുധൻ, ചൊവ്വ എന്നിവ ശനി രാശിയായ  മകരത്തിൽ സംഗമിക്കും. ഗ്രഹങ്ങളുടെ ഈ മഹത്തായ കൂടിച്ചേരൽ ചില രാശിക്കാർക്ക് വളരെ അനുകൂലമാണ്. ഇവർക്ക് ശിവന്റെ അപാര അനുഗ്രഹം വർഷിക്കും. ഇവർക്ക് ധനലാഭം ഉണ്ടാകും, കൂടാതെ വൻ വിജയവും ലഭിക്കും.

Also Read: Mahashivratri 2022: മഹാശിവരാത്രി ദിനത്തിൽ ഇക്കാര്യം ചെയ്യു... ലഭിക്കും ആഗ്രഹിച്ച ജോലി

ഇവരാണ് ആ ഭാഗ്യ രാശികൾ

മേടം (Aries):  

ഈ മഹാശിവരാത്രിയിൽ മേടം രാശിക്കാർക്ക് ശിവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ധനലാഭമുണ്ടാകും. അത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ബിസിനസുകാർക്ക് പ്രത്യേകിച്ച് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയം ഭാഗ്യം വർദ്ധിക്കും, അതിനാൽ മുടങ്ങിക്കിടന്ന ജോലികളും ചെയ്തു തുടങ്ങും.

ഇടവം (Taurus): 

ഇടവ രാശിക്കാർക്ക് മഹാശിവരാത്രിയിൽ സംഭവിക്കുന്ന ഗ്രഹങ്ങളുടെ സംയോജനം ഭാഗ്യം തെളിയുന്നതിന് കാരണമാകും. ഭാഗ്യത്തിന്റെ സഹായത്താൽ എല്ലാ കാര്യങ്ങളിലും വിജയിക്കും. കെട്ടിക്കിടക്കുന്ന പണം ലഭ്യമാകും. പ്രതീക്ഷിക്കാത്തിടത്തുനിന്നും നേട്ടം ഉണ്ടാകും. പ്രണയ ജീവിതം നല്ലതായിരിക്കും. അഭിവൃദ്ധിക്കായി മഹാശിവരാത്രിയിൽ, ശിവന് കരിമ്പ് നീരും പാലും കൊണ്ട് അഭിഷേകം ചെയ്യുക.

Also Read: Maha Shivratri 2022: ഈ 4 രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും മഹാദേവന്റെ കൃപ

തുലാം (Libra): 

ഈ മഹാശിവരാത്രി തുലാം രാശിക്കാർക്ക് ഭൗതിക സന്തോഷം വർദ്ധിപ്പിക്കും. ധനലാഭമുണ്ടാകും. ആഡംബര വസ്തുക്കൾ വാങ്ങാം. നല്ല ജോലി ഓഫർ ലഭിക്കും. ഈ സമയം കരിയറിന് വളരെ നല്ലതായിരിക്കും. യാത്ര പോകാനുള്ള യോഗവും ഉണ്ടാകും.

Also Read: Mahashivrathri 2022: ഈ 4 രാശിക്കാരുടെ ഭാഗ്യം ശിവരാത്രിയോടെ തിളങ്ങും!

മകരം (Capricorn): 

മകരത്തിൽ ഗ്രഹങ്ങളുടെ സംയോഗം നടക്കുന്നതിനാൽ ഈ രാശിക്കാർക്ക് ഏറ്റവും അനുകൂലമായ ഫലം ലഭിക്കും. തൊഴിലിലും ബിസിനസ്സിലും ഇവർക്ക് വലിയ പുരോഗതി കൈവരിക്കാൻ കഴിയും. സ്ഥാനക്കയറ്റം, പുതിയ ജോലി, ഇൻക്രിമെന്റ് എന്നിവ ലഭിക്കാനുള്ള സാധ്യതകളുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

Read More