Home> Astrology & Religion
Advertisement

Kuber Blessings: കുബേരന്റെ അനുഗ്രഹത്താൽ ഈ 4 രാശിക്കാർ ഒക്ടോബറിൽ കുതിച്ചുയരും

Kuber Fav Zodiacs: ഒക്ടോബര്‍ മാസത്തില്‍ പല ഗ്രഹങ്ങളും രാശിമാറുന്നുണ്ട്. ഈ ഗ്രഹങ്ങളുടെ രാശികള്‍ മാറുന്നതിനാല്‍ ചില രാശിക്കാര്‍ക്ക് കുബേരന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും.

Kuber Blessings: കുബേരന്റെ അനുഗ്രഹത്താൽ ഈ 4 രാശിക്കാർ ഒക്ടോബറിൽ കുതിച്ചുയരും

Lucky Zodiac Signs: കുബേരനെ സമ്പത്തിന്റെ ദേവന്‍ എന്നാണ് പറയുന്നത്.  കുബേരന്റെ അനുഗ്രഹമുണ്ടെങ്കിൽ ഒരു വ്യക്തിയുടെ ജീവിതം ഐശ്വരവും സന്തോഷകരവുമാകുന്നു.ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തില്‍ ചില രാശിക്കാര്‍ക്ക് കുബേരന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ഉണ്ടാകും. കുബേരന്റെ അനുഗ്രഹത്താല്‍ ഈ രാശിക്കാര്‍ക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. ഇവരുടെ ധനസ്ഥിതി മെച്ചപ്പെടും. ഒക്ടോബര്‍ മാസം ഏതൊക്കെ രാശിക്കാര്‍ക്കാണ് കുബേരന്റെ അനുഗ്രഹത്താല്‍ ജീവിതം ധന്യമാകുന്നതെന്ന് നമുക്ക് നോക്കാം. 

Also Read: Budh Gochar: ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും അടിപൊളി നേട്ടങ്ങൾ

മേടം (Aries): മേടം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തിൽ ധാരാളം അനുഗ്രഹങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ ഒരുപാട് ഗുണാനുഭവങ്ങള്‍ ഈ സമയം നിങ്ങളെ തേടിവരും.  പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സ് സ്ഥിതി മെച്ചപ്പെടും. ലാഭത്തിനും അവസരമുണ്ടാകും. മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പുനരാരംഭിക്കും. ജോലിയില്‍ പുരോഗതിക്കുള്ള വഴികള്‍ തെളിയും. കുടുംബത്തില്‍ ചില ശുഭകാര്യങ്ങള്‍ നടക്കും.ധനലാഭത്തിനും സാധ്യതയുണ്ട്. പല സ്രോതസ്സുകളില്‍ നിന്ന് പണം ഒഴുകിയെത്തും. വിദ്യാഭ്യാസപരവും ബൗദ്ധികവുമായ പ്രവര്‍ത്തനങ്ങള്‍ സന്തോഷകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. 

മിഥുനം (Gemini): മിഥുനം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. സന്തോഷമുണ്ടാകും.  ആത്മവിശ്വാസം വര്‍ധിക്കും. ജോലിസ്ഥലത്ത് സ്ഥിതി മെച്ചപ്പെടും. ജോലിയില്‍ മാറ്റത്തിന് അവസരമുണ്ടാകും. പുതിയ ജോലി അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ചെലവുകള്‍ കുറയും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ഇതുവരെ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ മാറികിട്ടും. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. വരുമാനം വര്‍ധിക്കാനുള്ള മാര്‍ഗങ്ങള്‍ തുറക്കും. വിദേശയാത്രയ്ക്ക് സാധ്യത. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരം. 

Also Read: Shashi Rajayoga: ചന്ദ്രന്റെ സംക്രമം സൃഷ്ടിക്കും ശശി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പുരോഗതിയും ഒപ്പം ബമ്പർ നേട്ടങ്ങളും!

വൃശ്ചികം (Scorpio): ഈ സമയം നിങ്ങള്‍ വളരെയേറെ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്ത് സംബന്ധിച്ച് നേട്ടം ലഭിച്ചേക്കും. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. ഏതെങ്കിലും വസ്തുവില്‍ നിന്ന് സാമ്പത്തിക ലാഭത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നേട്ടങ്ങള്‍ തേടിയെത്തും. ജോലിയില്‍ മാറ്റത്തിനും സാധ്യത. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമായേക്കാം. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം ലാഭത്തിന് അവസരമുണ്ടാകും. നിങ്ങള്‍ക്ക് സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. സുഹൃത്തിന്റെ സഹായത്താല്‍ ധനലാഭത്തിന് സാധ്യത. ജോലിയില്‍ നിങ്ങള്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. 

ധനു (Sagittarius): ധനു രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം മികച്ചതായിരിക്കും. ഈ മാസം ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. മനസ്സ് സന്തോഷിക്കും. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാനാകും. കുടുംബത്തില്‍ ചില ശുഭകരമായ ചടങ്ങുകളും നടക്കും.  സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ ആധിപത്യം നിലനില്‍ക്കും. ഈ മാസം നിങ്ങള്‍ക്ക് പുതിയ വീടോ വാഹനമോ വാങ്ങാന്‍ യോഗമുണ്ടാകും. കുടുംബത്തിന്റെ കാഴ്ചപ്പാടില്‍ ഈ മാസം നല്ലതായിരിക്കും. വീട്ടില്‍ നടക്കുന്ന പിരിമുറുക്കം അവസാനിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More