Home> Astrology & Religion
Advertisement

Kitchen Vastu Tips: അടുക്കള നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, സമ്പത്തും പുരോഗതിയും അടിക്കടി വര്‍ദ്ധിക്കും

അടുക്കള നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, സമ്പത്തും പുരോഗതിയും അടിക്കടി വര്‍ദ്ധിക്കും

Kitchen Vastu Tips: അടുക്കള നിര്‍മ്മിക്കുമ്പോള്‍  ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, സമ്പത്തും പുരോഗതിയും അടിക്കടി വര്‍ദ്ധിക്കും

Kitchen Vastu Tips: അടുക്കള നിര്‍മ്മിക്കുമ്പോള്‍  ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, സമ്പത്തും പുരോഗതിയും അടിക്കടി വര്‍ദ്ധിക്കും

Kitchen Vastu Tips: ഒരു വീടിന്‍റെ പ്രധാന ഭാഗമാണ് അടുക്കള. വീട് പണിയുമ്പോള്‍ അടുക്കളയുടെ സ്ഥാനം എവിടെയാകണം എന്നത് പല ആളുകളും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്. 

Also Read:  Venus Transit 2022 : ശുക്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം

എന്നാല്‍,  നമ്മുടെ  ഊർജത്തിന്‍റെ പ്രധാന ഉറവിടമായ അടുക്കളുടെ നിര്‍മാണം സ്ഥാനവും അളവും വാസ്തു ശാസ്ത്രത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം, വാസ്തു നിയമങ്ങള്‍ പാലിച്ചുള്ള  അടുക്കള ആരോഗ്യവും, സ്വസ്ഥതയും സമാധാനവും, നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുമെന്ന  കാര്യത്തില്‍ തര്‍ക്കമില്ല. 

Also Read:  Vastu Tips: ഈ ദിവസം ചൂല്‍ വാങ്ങിയാല്‍ ദൗര്‍ഭാഗ്യം ഫലം...!!

വാസ്തു സൗഹൃദമായ ഒരു അടുക്കള നിര്‍മ്മിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?  

1.  അടുക്കള തെക്ക് കിഴക്ക് അതായത് അഗ്നി കോണിൽ ആയിരിക്കണം. ഈ ദിശയില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ വടക്ക്-പടിഞ്ഞാറ് ദിശയും നല്ലതാണ്.  

2. ജനാലകള്‍ നെഗറ്റീവ് എനര്‍ജി പുറത്തെത്തിക്കുന്നു. അടുക്കളയിലും ജനാലകള്‍ അനിവാര്യമാണ്.   അടുക്കളയിലെ ജനാലകൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും ആയിരിക്കണം.

3.  അടുക്കളയുടെ പ്രധാന വാതിലും വീടിന്‍റെ പ്രധാന വാതിലും പരസ്പരം അഭിമുഖമായിരിയ്ക്കരുത്. 

4. അടുക്കളയിൽ സ്ഥാപിക്കുന്ന വാഷ് ബേസിനും വെള്ളവും വടക്ക് കിഴക്ക് ദിശയിൽ അതായത് ഇഷാന്‍ കോണില്‍ ആയിരിയ്ക്കണം.  കൂടാതെ, സിങ്ക് അടുപ്പിന് അടുത്ത് സ്ഥാപിക്കരുത്.  

5.  പാചകം ചെയ്യുമ്പോൾ, വീട്ടമ്മ കിഴക്ക് ദിശയ്ക്ക്  അഭിമുഖമായി ആയിരിക്കണം നില്‍ക്കുന്നത്.  അപ്രകാരം ചെയ്യുന്നത് വഴി  അവര്‍ എപ്പോഴും ആരോഗ്യവതിയും  സന്തോഷവതിയും ആയിരിയ്ക്കും.   കൂടാതെ വാസ്തു ശാസ്ത്രമനുസരിച്ച് ഇത് ശുഭകരമാണ്. 

6. വടക്ക് പടിഞ്ഞാറ് ദിശയിലാണ് അടുക്കള പണിയുന്നതെങ്കിൽ വീട്ടിൽ ചെലവ് കൂടുതലായിരിക്കും.

7. വടക്ക് പടിഞ്ഞാറ് ദിശയിൽ അടുക്കള പണിതാല്‍, നിങ്ങള്‍ സുഹൃത്തുക്കൾക്ക് നൽകിയ പണം പെട്ടെന്ന് തിരികെ ലഭിക്കില്ല.

8.  വടക്ക് പടിഞ്ഞാറ് ദിശയിലാണ് അടുക്കളയെങ്കിൽ ചൂടുവെള്ളം മൂലമോ തീ മൂലമോ പൊള്ളലേൽക്കാനുള്ള സാധ്യത കൂടുതലാണ്.

9.  വടക്ക് ദിശയാണ് കുബേരന്‍റെ സ്ഥാനം, അഥവാ ഈ ദിശയില്‍ അടുക്കള പണിതാല്‍ സമ്പത്ത് നഷ്ടമാകും. 

10.  വടക്ക് ദിശയിൽ അടുക്കള ഒരിയ്ക്കലും പണിയരുത്. ഈ ദിശയില്‍ അടുക്കള പണിതാല്‍   സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി പോലും  വിറ്റുപോകും 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 


 

Read More