Home> Astrology & Religion
Advertisement

Home Temple: നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കുക, ലക്ഷ്മീദേവി സമ്പത്തും അനുഗ്രഹവും സമൃദ്ധമായി വർഷിക്കും!

Home Temple: ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ ചില പ്രത്യേക വസ്തുക്കൾ പൂജാമുറിയിൽ സൂക്ഷിക്കുന്നത് ഉത്തമമാണ്. ഇപ്രകാരം ചെയ്യുന്നതുവഴി നിങ്ങളുടെ വീട്ടിൽ സമ്പത്തിന്‍റെയും സന്തോഷത്തിന്‍റെയും അഭാവം ഒരിക്കലും ഉണ്ടാവില്ല

Home Temple: നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കുക, ലക്ഷ്മീദേവി സമ്പത്തും അനുഗ്രഹവും സമൃദ്ധമായി വർഷിക്കും!

Home Temple: നമ്മുടെ വീടുകളിൽ പ്രാത്ഥനയ്ക്കായി പ്രത്യേക സ്ഥലം നാം ഒരുക്കിയിട്ടുണ്ട്. നമ്മുടെ വീടുകളിലെ പൂജാമുറി വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ നാം ഏറെ ശ്രദ്ധിക്കാറുമുണ്ട്.  

ചില അവസരങ്ങളിൽ നമുക്കറിയാം ഏറെ പൂജ അർച്ചനകൾ നടത്തിയിട്ടും നാം ആഗ്രഹിക്കുന്ന ഫലം നേടാൻ കഴിഞ്ഞെന്നുവരില്ല, ആ അവസരങ്ങളിൽ വാസ്തു ശാസ്ത്രപരമായ ചില നടപടികൾ ഏറെ സഹായകമാണ്.  അതായത്, വാസ്തു ശാസ്ത്രമനുസരിച്ച്‌ ഭഗവാന്‍റെ ചിത്രങ്ങൾക്കും വിഗ്രഹങ്ങൾക്കുമൊപ്പം ചില സാധനങ്ങൾ വീട്ടിലെ പൂജാമുറിയിൽ സ്ഥാപിക്കുന്നത് ഏറെ ശുഭകരമാണ്.

Also Read:  Chaitra Navratri 2023: എത്രയേറെ പണം ചിലവഴിച്ചാലും നിങ്ങളുടെ ലോക്കര്‍ നിറഞ്ഞു തുളുമ്പും !!  നവരാത്രിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യുക

നമുക്കറിയാം നമ്മുടെ വീട്ടിൽ സമ്പത്തും ഐശ്വര്യം എന്നും ഉണ്ടാവാൻ ലക്ഷ്മി ദേവിയുടെ കൃപ ആവശ്യമാണ്. ലക്ഷ്മി ദേവി കുടികൊള്ളുന്ന വസതിയിൽ സമ്പത്തിനും സന്തോഷത്തിനും യാതൊരു കുറവും ഉണ്ടാകില്ല എന്നാണ് വിശ്വാസം. ലക്ഷ്മിയെ പ്രീതിപ്പെടുത്താന്‍ ചില പ്രത്യേക വസ്തുക്കൾ പൂജാമുറിയിൽ സൂക്ഷിക്കുന്നത് ഉത്തമമാണ്. ഇപ്രകാരം ചെയ്യുന്നതുവഴി നിങ്ങളുടെ വീട്ടിൽ സമ്പത്തിന്‍റെയും സന്തോഷത്തിന്‍റെയും അഭാവം ഒരിക്കലും ഉണ്ടാവില്ല.  ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ എന്തെല്ലാമാണ് വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിക്കേണ്ടത് എന്ന് അറിയാം...  

Also Read:  Chaitra Navratri 2023: നവരാത്രിയുടെ 9 ദിവസങ്ങള്‍ക്കുണ്ട് പ്രത്യേക നിറങ്ങള്‍!! അവയുടെ പ്രാധാന്യം അറിയാം

 

ശംഖ് - ശംഖ് ലക്ഷ്മി ദേവിയ്ക്ക്  വളരെ പ്രിയപ്പെട്ടതാണ്. ലക്ഷ്മിദേവിയ്‌ക്കൊപ്പം പിറവിയെടുത്തതാണ് ശംഖ് എന്നാണ് വിശാസം. പൂജാമുറിയിൽ ശംഖ് സ്ഥാപിച്ച് ദിവസവും പൂജിയ്ക്കുന്നതുവഴി ലക്ഷ്മി ദേവി  പ്രസാദിക്കുകയും ധാരാളം ഐശ്വര്യങ്ങൾ ഭക്തർക്ക് നൽകുകയും ചെയ്യുന്നു. 

മയിൽപ്പീലി - മയിൽപ്പീലി ഭഗവാൻ കൃഷ്ണന് വളരെ പ്രിയപ്പെട്ടതാണ്. ഭഗവാന്‍റെ മുടിയിൽ എപ്പോഴും മയിൽപ്പീലി കാണാം. വീട്ടിൽ മയിൽപ്പീലി വയ്ക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് വീട്ടിലെ പൂജാമുറിയിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് മഹാവിഷ്ണുവിന്‍റെയും  ലക്ഷ്മി ദേവിയുടെയും അപാരമായ അനുഗ്രഹങ്ങൾ ലഭിക്കാന്‍ ഇടയാക്കുന്നു.   

ഗംഗാജലം - ഹിന്ദുമതത്തിൽ ഗംഗാജലത്തിന് അങ്ങേയറ്റം പ്രാധാന്യമുണ്ട്. ഈ പുണ്യജലം ഒരിക്കലും കേടാകില്ലെന്ന് പറയപ്പെടുന്നു. വിശേഷാവസരങ്ങളിൽ പുണ്യനദിയായ ഗംഗയിൽ കുളിക്കുന്നത് വളരെ പ്രധാനമാണ്. ഇത് സാധ്യമല്ലെങ്കിൽ, കുളിക്കുന്ന വെള്ളത്തിൽ ഗംഗാജലം കലർത്തുന്നത് വളരെ ഗുണം ചെയ്യും. ഇതോടൊപ്പം, വീട്ടിലെ പൂജാമുറിയിൽ ഗംഗാജലം സൂക്ഷിക്കുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം വർഷിക്കാൻ വഴിയൊരുക്കുന്നു.   

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 


 

Read More