Home> Astrology & Religion
Advertisement

Kitchen Vastu: ഈ ഒരു സാധനം അടുക്കളയിൽ വയ്ക്കൂ, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും!!

Kitchen Vastu Tips: വാസ്തു പ്രകാരം, ചില മംഗളകരമായ വസ്തുക്കൾ വീടിന്‍റെ അടുക്കളയിൽ സൂക്ഷിച്ചാൽ, അതിന്‍റെ ഫലം പോസിറ്റീവ് എനർജിയുടെ രൂപത്തിൽ കാണാൻ കഴിയും.

Kitchen Vastu: ഈ ഒരു സാധനം അടുക്കളയിൽ വയ്ക്കൂ, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും!!

Kitchen Vastu Tips: വീടിന്‍റെ പ്രധാനഭാഗമാണ് അടുക്കള എന്ന് നമുക്കറിയാം. സാധാരണയായി സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സമയം ചിലഴിയ്ക്കുന്നത് അടുക്കളയിലാണ്. വീട്ടിലുള്ളവര്‍ക്കായി ഭക്ഷണം പാകപ്പെടുത്തുന്ന വീടിന്‍റെ ഈ ഭാഗം നിര്‍മ്മിക്കുമ്പോഴും അത് കൈകാര്യം ചെയ്യുമ്പോഴും നാം വളരെയധികം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.  

Also Read:  Import Duty on Gold Silver: സ്വര്‍ണം, വെള്ളി വില ഇനിയും കൂടും, ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച് കേന്ദ്രം
 
പോഷകാഹാരത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ദേവതയായ മാ അന്നപൂർണ വസിക്കുന്നതിനാൽ പൂജാമുറി കഴിഞ്ഞാൽ വീട്ടിലെ ഏറ്റവും പവിത്രമായ മുറിയായാണ് അടുക്കള കണക്കാക്കപ്പെടുന്നത്. 

Also Read: Ginger Health Benefits: ഈ രോഗങ്ങളെ ഞൊടിയിടയില്‍ തുരത്തും ഇഞ്ചി!! ആരോഗ്യ ഗുണങ്ങള്‍ അറിയാം  
 
 വിശപ്പെന്ന നമ്മുടെ അടിസ്ഥാന ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതും ആരോഗ്യവും ഉന്മേഷവും നിലനിർത്തുന്നതിനുള്ള ഊർജം നൽകുന്നതുമായ ദൈനംദിന ഭക്ഷണം തയ്യാറാക്കുന്ന ഇടമാണ് അടുക്കള.

ഒരു വീടിനെ സംബന്ധിച്ചിടത്തോളം അടുക്കളയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. അടുക്കള നിര്‍മ്മിക്കുമ്പോള്‍ വാസ്തു പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വാസ്തു പ്രകാരമുള്ള ഉചിതമായ അടുക്കള നിർമാണം രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന നെഗറ്റീവ് എനർജികളെ അകറ്റിനിർത്തി പോസിറ്റീവ് അന്തരീക്ഷത്തോടുകൂടിയ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നു. വാസ്തു പ്രകാരം നിർമിക്കാത്ത അടുക്കള സാമ്പത്തിക ബാധ്യത, രോഗങ്ങൾ, കുടുംബ തർക്കങ്ങൾ തുടങ്ങിയവ ക്ഷണിച്ചുവരുത്തും എന്നാണ് പറയപ്പെടുന്നത്‌. അടുക്കളയില്‍ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ, അതിന്‍റെ പ്രതികൂല സ്വാധീനം വീട്ടിലെ എല്ലാ അംഗങ്ങളിലും ദൃശ്യമാകും.

വാസ്തു ശാസ്ത്ര പ്രകാരം, അടുക്കളയിൽ സംഭവിക്കുന്ന പിഴവുകള്‍ വീടിന്‍റെ സന്തോഷത്തെയും ഐശ്വര്യത്തെയും ബാധിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വീടിന്‍റെ സമാധാനം തകര്‍ക്കാം. വാസ്തു പ്രകാരം, ചില മംഗളകരമായ വസ്തുക്കൾ വീടിന്‍റെ അടുക്കളയിൽ സൂക്ഷിച്ചാൽ, അതിന്‍റെ ഫലം പോസിറ്റീവ് എനർജിയുടെ  രൂപത്തിൽ കാണാൻ കഴിയും. 

ഏതൊക്കെ മംഗള വസ്തുക്കളാണ് അടുക്കളയിൽ വയ്ക്കാവുന്നതെന്നും അതിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും അറിയാം.
 
മഞ്ഞൾ അടുക്കളയ്ക്ക് നല്ലതാണ്
 
വാസ്തു ശാസ്ത്രമനുസരിച്ച്, മഞ്ഞൾ അടുക്കളയ്ക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഹിന്ദുമതത്തിൽ മഞ്ഞളിന് മതപരമായ പ്രാധാന്യമുണ്ട്. ആരാധനാ ചടങ്ങുകൾക്കൊപ്പം മംഗള കർമ്മങ്ങളിലും ഇത് ഉപയോഗിക്കുന്നു. അതുകൊണ്ട് മഞ്ഞൾ എപ്പോഴും അടുക്കളയിൽ സൂക്ഷിക്കണം.

മഞ്ഞൾ സൂക്ഷിക്കുന്നതിന്‍റെ ഗുണങ്ങൾ

അടുക്കളയിൽ മഞ്ഞൾ സൂക്ഷിച്ചാൽ വീട്ടിലേക്ക് പണത്തിനുള്ള എല്ലാ വാതിലുകളും തനിയെ തുറക്കും. വാസ്തു ശാസ്ത്ര പ്രകാരം അടുക്കളയിൽ മഞ്ഞൾ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നതിന്‍റെ കാരണം ഇതാണ്. 

ഇത്തരം പാത്രങ്ങള്‍ അടുക്കളയ്ക്ക് ഐശ്വര്യം 

നമുക്കറിയാം, വീടിന്‍റെ അടുക്കളയിൽ പിച്ചള, ചെമ്പ് പാത്രങ്ങൾ വളരെ പുരാതന കാലം മുതല്‍ ഉപയോഗിച്ചിരുന്നു.   പാചകം മുതൽ ഭക്ഷണം കഴിക്കുന്നത് വരെ ഇത് ആരോഗ്യത്തെ ഇത് നല്ല രീതിയിൽ സ്വാധീനിക്കുന്നു. വാസ്തുശാസ്ത്രത്തിൽ, അടുക്കളയുടെ പടിഞ്ഞാറ് ദിശയിൽ പിച്ചള, ചെമ്പ് പാത്രങ്ങൾ സൂക്ഷിക്കുന്നത് ശുഭമാണ്‌.  

ഈ വീട്ടുപകരണങ്ങൾ അടുക്കളയിൽ ശരിയായ സ്ഥലത്ത് സൂക്ഷിക്കുക

വാസ്തു ശാസ്ത്ര പ്രകാരം അടുക്കളയിലെ വൈദ്യുതോപകരണങ്ങൾ തെക്ക് കിഴക്ക് മൂലയിൽ സൂക്ഷിക്കണം. ഇത് വാസ്തു ദോഷങ്ങളെ അകറ്റുന്നു.

ഈ ചെടികൾ അടുക്കളയ്ക്ക് അനുകൂലമാണ്

വാസ്തു ശാസ്ത്ര പ്രകാരം ചില ചെടികള്‍ വീടിന്‍റെ അടുക്കളയ്ക്ക് ശുഭകരമാണ്. കറ്റാർ വാഴ, തുളസി ചെടി തുടങ്ങിയവ. ഇത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Read More